- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കാൻ ഒമാൻ; ഇനി ഇൻഷ്വറൻസ് രേഖകൾ സമർപ്പിച്ചാൽ മാത്രം പുതിയ വിസ
ജിസിസി രാജ്യങ്ങളിൽ നടപ്പിലാക്കി വരുന്ന നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് സംവിധാനം നടപ്പിലാക്കാൻ ഒമാനും തയ്യാറെടുക്കുന്നു. രാജ്യത്തെ മുഴുവൻ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കുന്നതാണ് പുതിയ നിയമം. കൂടാതെ ഇൻഷൂറൻസ് രേഖകൾ സമർപ്പിച്ചാൽ മാത്രം പുതിയ വിസ അനുവദിക്കുന്ന വിധം നിയമം കർശനമാക്കാനുംആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നുണ്ട
ജിസിസി രാജ്യങ്ങളിൽ നടപ്പിലാക്കി വരുന്ന നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് സംവിധാനം നടപ്പിലാക്കാൻ ഒമാനും തയ്യാറെടുക്കുന്നു. രാജ്യത്തെ മുഴുവൻ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കുന്നതാണ് പുതിയ നിയമം. കൂടാതെ ഇൻഷൂറൻസ് രേഖകൾ സമർപ്പിച്ചാൽ മാത്രം പുതിയ വിസ അനുവദിക്കുന്ന വിധം നിയമം കർശനമാക്കാനുംആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നുണ്ട്.
ജി.സി.സി. തല തീരുമാനമനുസരിച്ച് നേരത്തേ ഒമാനിൽ മുഴുവൻ ജീവനക്കാർക്കും ആരോഗ്യഇൻഷൂറൻസ് നടപ്പാക്കാൻ നിർദശമുണ്ടായിരുന്നു. എന്നാൽ, ഈ നിയമം കർശനമായി പാലിച്ചിരുന്നില്ല. രാജ്യത്തെ മുഴുവൻ തൊഴിലാളികളുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്ത് താമസിയാതെ നിർബന്ധ ആരോഗ്യ ഇൻഷൂറൻസ് നിയമം നടപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആദ്യം വലിയ കമ്പനികളിൽ നിയമം നടപ്പാക്കിയ ശേഷം മുഴുവൻ പേരിലേക്കും പരിരക്ഷ എത്തിക്കുമെന്നും അധികൃതർ പറഞ്ഞു അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നടപ്പാക്കും. പല ജി.സി.സി രാഷ്ട്രങ്ങളും നിർബന്ധ ആരോഗ്യ ഇൻഷൂറൻസ് നടപ്പാക്കിയിട്ടുണ്ട്.
വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ