- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ ഇൻഷ്വറൻസ് മേഖലയിൽ പുതിയ ഭേദഗതി; അപകടങ്ങളിൽ പെട്ടില്ലങ്കിൽ ഇൻഷുറൻസ് പുതുക്കുമ്പോൾ ഡിസ്കൗണ്ട്
ഒമാനിലെ ഇൻഷ്വറൻസ് മേഖലയിൽ പുതിയ ഭേദഗതി ശ്രദ്ധേയമാകുന്നു. ഇൻഷ്വറൻസ് മേഖലയിൽ പുതിയ ഭേദഗതി സുരക്ഷിതമായ ഡ്രൈവിങിന് ഉപകരിക്കുമെന്ന് റോഡ് സേഫ്റ്റി വിദഗ്ദ്ധരുടെ അഭിപ്രായം. പുതിയ ഭേദഗതി പ്രകാരം ഇൻഷുറൻസ് കാലാവധിയിൽ ക്ലെയിം ഒന്നും ചെയ്യുന്നില്ലെങ്കിൽ നോൺ ക്ലെയിം ഡിസ്‌കൗണ്ടിന് അർഹനായിരിക്കും പോളിസി ഉടമ. പോളിസി പുതുക്കുമ്പോൾ പ്രീമിയത്
ഒമാനിലെ ഇൻഷ്വറൻസ് മേഖലയിൽ പുതിയ ഭേദഗതി ശ്രദ്ധേയമാകുന്നു. ഇൻഷ്വറൻസ് മേഖലയിൽ പുതിയ ഭേദഗതി സുരക്ഷിതമായ ഡ്രൈവിങിന് ഉപകരിക്കുമെന്ന് റോഡ് സേഫ്റ്റി വിദഗ്ദ്ധരുടെ അഭിപ്രായം. പുതിയ ഭേദഗതി പ്രകാരം ഇൻഷുറൻസ് കാലാവധിയിൽ ക്ലെയിം ഒന്നും ചെയ്യുന്നില്ലെങ്കിൽ നോൺ ക്ലെയിം ഡിസ്‌കൗണ്ടിന് അർഹനായിരിക്കും പോളിസി ഉടമ.
പോളിസി പുതുക്കുമ്പോൾ പ്രീമിയത്തിൽ ഇത് കാര്യമായ കുറവ് തന്നെ വരുത്തുന്നതായിരിക്കും. നേരത്തെയുള്ള നിയമത്തിൽ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയിരുന്നില്ല.വിവിധ സാഹചര്യങ്ങളിലെ കൃത്യമായും നിർവചിച്ചിട്ടുണ്ട് പുതിയ നിയമം. ഞായറാഴ്‌ച്ചയാണ് പുതിയ ഭേദഗതികൾ പ്രഖ്യാപിച്ചത്.
ഇൻഷുഷന്റസ് രംഗം ഒരു സ്റ്റാൻഡേർഡ് രൂപം പ്രാപിച്ചതിന് ശേഷം ഏഴ് വർഷങ്ങൾക്ക് ശേഷമാണ് പുതിയ ഭേദഗതി വരുന്നത്. നിലവിലുണ്ടായിരുന്ന നിയമ പ്രകാരം ക്ലെയിം ചെയ്യാവുന്നത് 10,000 ഒഎംആർ ആയിരുന്നു. എന്നാൽ ഭേദഗതി പ്രകാരം 15,000 ഒഎംആറും ,20,000 ഒഎംആറും, 25,000 ഒഎംആറും വരെ ലഭിക്കാനുള്ള അവസരമുണ്ട്.