- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ ടാപ്പർമാർക്കുള്ള ഗ്രൂപ്പ് ഇൻഷ്വറൻസ് ജൂലൈ 4-വരെ പുതുക്കാം
കോട്ടയം: റബ്ബർടാപ്പിങ് തൊഴിലാളികൾക്കായി റബ്ബർബോർഡ് 2011-12 വർഷത്തിൽ ആരംഭിച്ച ഗ്രൂപ്പ് ലൈഫ് ഇൻഷ്വറൻസ് കം ടെർമിനൽ ബെനിഫിറ്റ് പദ്ധതിയിൽ ചേർന്നവർ, അവരുടെ പോളിസികൾ ജൂലൈ നാലിനു മുമ്പായി പുതുക്കണം. പോളിസി പുതുക്കാനാഗ്രഹിക്കുന്നവർ സമീപത്തുള്ള റബ്ബർബോർഡ് റീജിയണൽ ഓഫീസിൽ പ്രീമിയം തുക അടയ്‌ക്കേണ്ടതാണ്. ഏറ്റവും കുറഞ്ഞ പ്രീമിയം മുന്നൂറു രൂപയാണ്. മണിയോർഡർ സ്വീകരിക്കുന്നതല്ല. നിശ്ചിത സമയത്തിനുള്ളിൽ പോളിസി പുതുക്കാത്തവർക്ക് ഇൻഷ്വറൻസ് പരിരക്ഷ നഷ്ടപ്പെടും. പോളിസി പുതുക്കുന്നതുമായി ബന്ധപ്പെട്ട കത്ത് എല്ലാ അംഗങ്ങൾക്കും റബ്ബർബോർഡിൽ നിന്നും അയച്ചിട്ടുണ്ടൺ്. കത്ത് ലഭിക്കാത്തവർ ഇത് ഒരറിയിപ്പായി കണക്കാക്കണം. ഈ പദ്ധതിയിൽ തുടരുന്ന ടാപ്പർമാർക്ക് സ്വാഭാവികമരണങ്ങൾക്കും അപകടമരണങ്ങൾക്കും അപകടങ്ങൾ മൂലമുള്ള അംഗവൈകല്യങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. കാലാവധി പൂർത്തിയാകുന്ന ക്രമത്തിൽ അംഗങ്ങൾക്ക് അർഹതപ്പെട്ട തുക ആനുകൂല്യങ്ങൾ സഹിതം തിരികെ നൽകും. അംഗങ്ങളായിച്ചേർന്നവരുടെ, ഒൻപതു മുതൽ പന്ത്രണ്ടു വരെ ക്‌ളാസ്സുകളിലും ഐ.ടി.ഐ. കോഴ്സുക
കോട്ടയം: റബ്ബർടാപ്പിങ് തൊഴിലാളികൾക്കായി റബ്ബർബോർഡ് 2011-12 വർഷത്തിൽ ആരംഭിച്ച ഗ്രൂപ്പ് ലൈഫ് ഇൻഷ്വറൻസ് കം ടെർമിനൽ ബെനിഫിറ്റ് പദ്ധതിയിൽ ചേർന്നവർ, അവരുടെ പോളിസികൾ ജൂലൈ നാലിനു മുമ്പായി പുതുക്കണം. പോളിസി പുതുക്കാനാഗ്രഹിക്കുന്നവർ സമീപത്തുള്ള റബ്ബർബോർഡ് റീജിയണൽ ഓഫീസിൽ പ്രീമിയം തുക അടയ്‌ക്കേണ്ടതാണ്.
ഏറ്റവും കുറഞ്ഞ പ്രീമിയം മുന്നൂറു രൂപയാണ്. മണിയോർഡർ സ്വീകരിക്കുന്നതല്ല. നിശ്ചിത സമയത്തിനുള്ളിൽ പോളിസി പുതുക്കാത്തവർക്ക് ഇൻഷ്വറൻസ് പരിരക്ഷ നഷ്ടപ്പെടും. പോളിസി പുതുക്കുന്നതുമായി ബന്ധപ്പെട്ട കത്ത് എല്ലാ അംഗങ്ങൾക്കും റബ്ബർബോർഡിൽ നിന്നും അയച്ചിട്ടുണ്ടൺ്. കത്ത് ലഭിക്കാത്തവർ ഇത് ഒരറിയിപ്പായി കണക്കാക്കണം.
ഈ പദ്ധതിയിൽ തുടരുന്ന ടാപ്പർമാർക്ക് സ്വാഭാവികമരണങ്ങൾക്കും അപകടമരണങ്ങൾക്കും അപകടങ്ങൾ മൂലമുള്ള അംഗവൈകല്യങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. കാലാവധി പൂർത്തിയാകുന്ന ക്രമത്തിൽ അംഗങ്ങൾക്ക് അർഹതപ്പെട്ട തുക ആനുകൂല്യങ്ങൾ സഹിതം തിരികെ നൽകും. അംഗങ്ങളായിച്ചേർന്നവരുടെ, ഒൻപതു മുതൽ പന്ത്രണ്ടു വരെ ക്‌ളാസ്സുകളിലും ഐ.ടി.ഐ. കോഴ്‌സുകളിലും പഠിക്കുന്ന കുട്ടികൾക്ക് നിബന്ധനകൾക്കു വിധേയമായി ഒരു വർഷം 1200 രൂപ വരെ സ്‌കോളർഷിപ്പിനും അർഹതയുണ്ടാകും.
ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 18 വയസ്സുമുതൽ 59 വയസ്സുവരെയുള്ള ടാപ്പിങ് തൊഴിലാളികൾക്ക് ഈ പദ്ധതി പ്രകാരം പോളിസി പുതുക്കാവുന്നതാണെന്നും റബ്ബർ ബോർഡ് അറിയിച്ചു.