- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ വ്യാപക ആക്രമണത്തിന് പദ്ധതി; നുഴഞ്ഞുകയറാൻ അതിർത്തിയിൽ തമ്പടിച്ച് 40 ഓളം ഭീകരർ; നവരാത്രി, ദീപാവലി ആഘോഷവേളയിൽ സ്ഫോടനം നടത്താൻ ലക്ഷ്യമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ; പ്രധാന മേഖലയിൽ കനത്ത ജാഗ്രത നിർദ്ദേശം
ന്യൂഡൽഹി : ഉത്സവ സീസണിൽ രാജ്യത്ത് വ്യാപക ആക്രമണം ലക്ഷ്യമിട്ട് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പാക്കിസ്ഥാൻ ഭീകരസംഘടനകളുടെ പിന്തുണയോടെ അഫ്ഗാനികളായ 40 ഭീകരർ നിയന്ത്രണരേഖയ്ക്ക് സമീപം തമ്പടിച്ചതായാണ് രഹസ്യാന്വേഷണ റിപ്പോർട്ടിലുള്ളത്.
നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാനിലെ നക്യാൽ സെക്ടറിലാണ് ഭീകരർ ക്യാംപ് ചെയ്യുന്നത്. പൂഞ്ച് നദി നീന്തിക്കടന്ന് ഇന്ത്യയിൽ പ്രവേശിക്കാനാണ് ഇവരുടെ പദ്ധതി. നദി കടക്കാൻ ട്യൂബുകളും, വെള്ളത്തിൽ മുങ്ങുമ്പോൾ ഉപരിതലത്തിന് മുകളിൽ നിന്ന് വായു ശ്വസിക്കാൻ കഴിയുന്ന ഉപകരണവും ഭീകരരുടെ പക്കലുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.
പാക് തീവ്രവാദ ഗ്രൂപ്പുകളും പാക് ചാരസംഘടനയായ ഐഎസ്ഐയുമാണ് ഭീകർക്ക് പരിശീലനം നൽകുന്നത്. ടിഫിൻ ബോംബ് നിർമ്മാണത്തിലും ഇവർക്ക് വിദഗ്ധ പരിശീലനം ലഭിച്ചതായാണ് ഇന്റലിജൻസ് ഏജൻസികൾക്ക് കിട്ടിയ റിപ്പോർട്ട്. പാക് ഭീകരസംഘടനകളായ ലഷ്‌കർ- ഇ തയ്ബ, ഹർക്കത് ഉൾ അൻസാർ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയുടെ നീക്കങ്ങൾ സസൂക്ഷ്മം പിന്തുടർന്നപ്പോഴാണ് ഈ വിവരങ്ങൾ ലഭ്യമായതെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
സ്ഫോടനം നടത്തുന്നതിന് ആവശ്യമായ വസ്തുക്കൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ലീപ്പർ സെല്ലുകൾ വഴി എത്തിക്കാനാണ് പദ്ധതി. നവരാത്രി, ദീപാവലി ഉത്സവ സീസണുകളിൽ ഇന്ത്യയിൽ വ്യാപക സ്ഫോടനങ്ങൾ നടത്താനാണ് ഭീകരസംഘടനകൾ ലക്ഷ്യമിടുന്നത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഏജൻസികൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ