- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണ മേഖല - ദേശീയ ഇന്റർയൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ; ചാമ്പ്യൻഷിപ്പ് നടക്കുക ജനുവരി 5 മുതൽ 16 വരെ
കോതമംഗലം: ഈ വർഷത്തെ ദക്ഷിണ മേഖല - ദേശീയ ഇന്റർയൂണിവേഴ്സിറ്റി ഫുട്ബോൾ (ആൺകുട്ടികൾ) ചാമ്പ്യൻഷിപ്പ് ജനുവരി 5 മുതൽ 16 വരെ കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ നടക്കും. മഹാത്മാഗാന്ധി സർവ്വകലാശാലയാണ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്ത്വം വഹിക്കുന്നത്. ഇന്ത്യൻ സർവ്വകലാശാലകളുടെ സംഘടന ( അസോസീയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് )ആവശ്യപ്പെട്ട പ്രകാരമാണ് മഹാത്മാഗാന്ധി സർവ്വകലാശാല ഈ ടൂർണമെന്റുകളുടെ നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ളത്.
ദക്ഷിണേന്ത്യയിലെ 95 സർവ്വകലാശാലകളിൽ നിന്നുള്ള ടീമുകൾ കോതമംഗലത്ത് നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. 4 മേഖലാ ചാമ്പ്യൻഷിപ്പുകളിൽ നിന്ന് ഏറ്റവും ഉയർന്ന സ്‌കോർ നേടി ക്വാളിഫൈ ചെയ്യുന്ന ആദ്യ 4 ടീമുകളാണ് ജനുവരി 12 മുതൽ 16 വരെ നടക്കുന്ന ദേശീയ അന്തർ സർവ്വകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക.ആകെ 16 ടീമുകളാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നത്.
ദക്ഷിണ മേഖലാ ടൂർണമെന്റിന്റെ ഉദ്ഘാടനം ജനുവരി അഞ്ചിന് വൈകിട്ട് 4-ന് എം ജി യൂണിവേഴ്സിറ്റി വൈസ്ചാൻസലർ പ്രൊഫ. സാബുതോമസ് നിർവ്വഹിക്കും. കോതമംഗലം മാർ അത്തനേഷ്യസ് കോളജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ അധ്യക്ഷത വഹിക്കും. എംപി ഡീൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും. മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ ചെയർമാനും പെരുമ്പാവൂർ മേഖലാ മെത്രാനുമായ റവ. ഡോ. മാത്യൂസ് മാർ അപ്രേം ചടങ്ങ് ആശീർവദിക്കും.
ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പ് ജനവരി 10ന് സമാപിക്കും.അന്ന് വൈകിട്ട് മാർ അത്തനേഷ്യസ് കോളജ് ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ വ്യവസായ വകുപ്പ് പി. രാജീവ് മുഖ്യാതിഥിയായിരിക്കും. സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. പി. ഹരികൃഷ്ണൻ അധ്യക്ഷത വഹിക്കും. മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ചടങ്ങിൽ സംസാരിക്കും. ദേശീയ ഇന്റ്ര് യൂണിവേഴ്‌സിറ്റി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ജനുവരി 12 ന് വൈകിട്ട് 4-ന് നിയസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിക്കും.സർവ്വകലാശാല സിൻഡിക്കേറ്റംഗം ഡോ. ബിജു തോമസ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ കോതമംഗലം എംഎൽഎ. ആന്റണി ജോൺ മുഖ്യ പ്രഭാഷണം നടത്തും.
ജനവരി 16-ന് വൈകിട്ട് 4-ന് നടക്കുന്ന സമാപനച്ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയായിരിക്കും. മഹാത്മാ ഗാന്ധി സർവ്വകലാശാല പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ, മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് എന്നിവരും പങ്കെടുക്കും.
ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി വൈസ്ചാൻസലർ പ്രൊഫ. സാബുതോമസിന്റെ അധ്യക്ഷതയിൽ ഒരു സംഘാടകസമിതിക്കും രൂപം നൽകിയിട്ടുണ്ട്.
വാർത്ത സമ്മേളനത്തിൽ എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ,യൂണിവേഴ്സ്റ്റി സ്പോർട്സ് ഡയറക്ടർ ഡോ. ബിനു ജോർജ് വർഗീസ്,സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ. വർഗീസ് കെ ചെറിയാൻ,ഡോ. ബിജു തോമസ് ,എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി, ഡോ വിന്നി വർഗീസ്, തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് മലയാളി ലേഖകന്.