- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പലിശമാത്ര വായ്പകളുടെ എണ്ണത്തിൽ വർധന; ഹൗസിങ് ലോൺ മേഖലയിലെ പുതിയ പ്രവണത ആശങ്ക ജനിപ്പിക്കുന്നു
മെൽബൺ: ഭവനവായ്പാ മേഖലയിൽ പലിശ മാത്ര വായ്പകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന. താരതമ്യേന റിസ്‌ക് കൂടുതലുള്ള ഇന്ററസ്റ്റ് ഒൺലി ലോണുകൾ എടുക്കുന്ന കാര്യത്തിൽ ആളുകൾക്ക് ഇപ്പോൾ കൂടുതൽ ശ്രദ്ധ കൂടുതലെന്ന് ഓസ്‌ട്രേലിയൻ പ്രുഡൻഷ്യൽ റെഗുലേഷൻ അഥോറിറ്റി അറിയിച്ചു. ഈ വർഷം സെപ്റ്റംബർ വരെയുള്ള കാലയളവിൽ പലിശ മാത്ര വായ്പകളുടെ എണ്ണത്തിൽ 14 ശതമാനം വർധ
മെൽബൺ: ഭവനവായ്പാ മേഖലയിൽ പലിശ മാത്ര വായ്പകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന. താരതമ്യേന റിസ്‌ക് കൂടുതലുള്ള ഇന്ററസ്റ്റ് ഒൺലി ലോണുകൾ എടുക്കുന്ന കാര്യത്തിൽ ആളുകൾക്ക് ഇപ്പോൾ കൂടുതൽ ശ്രദ്ധ കൂടുതലെന്ന് ഓസ്‌ട്രേലിയൻ പ്രുഡൻഷ്യൽ റെഗുലേഷൻ അഥോറിറ്റി അറിയിച്ചു. ഈ വർഷം സെപ്റ്റംബർ വരെയുള്ള കാലയളവിൽ പലിശ മാത്ര വായ്പകളുടെ എണ്ണത്തിൽ 14 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ഹോം ലോൺ മേഖലയിൽ മൊത്തത്തിൽ ഒമ്പതു ശതമാനം വർധനമാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതിനെ അപേക്ഷിച്ച് ഇന്ററസ്റ്റ് ഒൺലി ലോണിൽ ഇത്രയേറെ വർധന ഉണ്ടായിട്ടുള്ളത് അത്ഭുതപ്പെടുത്തുന്നതാണെന്ന് എപിആർഎ വ്യക്തമാക്കുന്നു.
സെപ്റ്റംബർ പാദത്തിൽ മൊത്തം റെഡിഡൻഷ്യൽ ലോണുകളിൽ 42.5 ശതമാനവും ഇന്ററസ്റ്റ് ഒൺലി ലോണുകളായിരുന്നു. ഈ മേഖലയിലെ വളർച്ച ഇതിൽ നിന്നും മനസിലാക്കാം. ഇന്ററസ്റ്റ് ഒൺലി ലോണുകളിൽ തിരിച്ചടയ്ക്കാത്തവ446 ബില്യൺ ഡോളർ വരും. മൊത്തം അനുവദിച്ചിട്ടുള്ള 1.24 ട്രില്യൺ ഹൗസിങ് ലോണിന്റെ 36 ശതമാനം വരുമിത്. ഇതിലുപരി ഇന്ററസ്റ്റ് ഒൺലി ലോണിൽ ശരാശരി തിരിച്ചടയ്ക്കാത്തത് 308,000 ഡോളറാണുള്ളത്. അതേസമയം ശരാശരി ഹോം ലോണിന്റെ 239,000 ഡോളർ എന്നുള്ളതിനെക്കാൾ ഏറെക്കൂടുതലാണിത്.
അതേസമയം ഇന്ററസ്റ്റ് ഒൺലി ലോണുകൾ ലോണെടുക്കുന്ന ആളിനും ബാങ്കിനും ഏറെ റിസ്‌ക്ക് ഉണ്ടാക്കുന്നതാണ്. കാരണം മുതൽ തുക പലിശ കാലാവധിയിൽ അടയ്ക്കുന്നില്ല എന്നതു തന്നെ. ബാങ്കിനെ സംബന്ധിച്ചിടത്തോളം ആകെയുള്ള സെക്യുരിറ്റി ആദ്യത്തെ നിക്ഷേപം മാത്രമായിരിക്കും. പലിശ എടുക്കുന്ന ആളെ സംബന്ധിച്ചിടത്തോളം റിസ്‌ക്ക് ഇരട്ടിയാണ്. ഇന്ററസ്റ്റ് ഒൺലി കാലാവധി തീർന്നു കഴിയുമ്പോഴാണ് മുതൽ തുകയിൽ തിരിച്ചടവ് തുടങ്ങുന്നത്. കൂടാതെ പ്രോപ്പർട്ടി വില ഇടിയുകയാണെങ്കിൽ ബാങ്കിനോട് വീണ്ടും വായ്പാ കടം നിലനിൽക്കുന്ന സാഹചര്യം ഉണ്ടാകും. പിന്നീട് പാപ്പരായി പ്രഖ്യാപിക്കേണ്ടിയും വന്നേക്കാം.