- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പലിശ നിരക്ക് 1.75 ശതമാനം ആക്കി; മൂന്നു ലക്ഷം ഡോളറിന്റെ മോർട്ട്‌ഗേജ് തിരിച്ചടവിൽ പ്രതിമാസം 45 ഡോളർ ലാഭിക്കാം
മെൽബൺ: പലിശ നിരക്ക് രണ്ടു ശതമാനത്തിൽ നിന്ന് 0.25 പോയിന്റ് കുറച്ച് 1.75 ശതമാനം ആക്കിക്കൊണ്ട് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. രാജ്യത്തെ പലിശാ നിരക്ക് റെക്കോർഡ് താഴ്ചയിലേക്ക് എത്തിച്ചത് നാണ്യച്ചുരുക്കം നേരിടാനാണെന്നാണ് വിലയിരുത്തൽ. 12 മാസമായി നിലനിന്നിരുന്ന രണ്ടു ശതമാനം എന്ന നിരക്കാണ് ഇപ്പോൾ 1.75 ശതമാനത്തിലെത്തിയിരിക്കുന്നത്. പലിശ നിരക്ക് 1.75 ശതമാനത്തിലെത്തിയതോടെ മൂന്നു ലക്ഷം ഡോളറിന്റെ മോർട്ട്‌ഗേജ് തിരിച്ചടവിൽ പ്രതിമാസം 45 ഡോളറിന്റെ ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ് പലിശനിരക്കിൽ വരുത്തിയ 25 ബേസിസ് പോയിന്റ് വെട്ടിക്കുറയ്ക്കൽ റീട്ടെയിൽ ബാങ്കുകൾ പൂർണമായും പാസാക്കിയാൽ മാത്രമേ ഈ കുറവ് ലഭ്യമാകുകയുള്ളൂ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയ്ക്ക് നേരിട്ട തിരിച്ചടിയും അതുമൂലം രാജ്യത്ത് നാണ്യച്ചുരുക്കവും സ്മ്പദ്ഘടനയിലുണ്ടായ വ്യതിയാനവുമെല്ലാം പലിശ നിരക്ക് രണ്ടു ശതമാനത്തിൽ നിന്നു കുറയ്ക്കാൻ ആർബിഎ തീരുമാനിക്കുകയായിരുന്നു. 0.25 നിരക്ക് കുറയ്ക്കൽ തങ്ങളുടെ ഹോം ലോൺ കസ്റ്റമർമാർക്ക് ലഭ്യമാക്
മെൽബൺ: പലിശ നിരക്ക് രണ്ടു ശതമാനത്തിൽ നിന്ന് 0.25 പോയിന്റ് കുറച്ച് 1.75 ശതമാനം ആക്കിക്കൊണ്ട് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. രാജ്യത്തെ പലിശാ നിരക്ക് റെക്കോർഡ് താഴ്ചയിലേക്ക് എത്തിച്ചത് നാണ്യച്ചുരുക്കം നേരിടാനാണെന്നാണ് വിലയിരുത്തൽ. 12 മാസമായി നിലനിന്നിരുന്ന രണ്ടു ശതമാനം എന്ന നിരക്കാണ് ഇപ്പോൾ 1.75 ശതമാനത്തിലെത്തിയിരിക്കുന്നത്.
പലിശ നിരക്ക് 1.75 ശതമാനത്തിലെത്തിയതോടെ മൂന്നു ലക്ഷം ഡോളറിന്റെ മോർട്ട്‌ഗേജ് തിരിച്ചടവിൽ പ്രതിമാസം 45 ഡോളറിന്റെ ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ് പലിശനിരക്കിൽ വരുത്തിയ 25 ബേസിസ് പോയിന്റ് വെട്ടിക്കുറയ്ക്കൽ റീട്ടെയിൽ ബാങ്കുകൾ പൂർണമായും പാസാക്കിയാൽ മാത്രമേ ഈ കുറവ് ലഭ്യമാകുകയുള്ളൂ.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയ്ക്ക് നേരിട്ട തിരിച്ചടിയും അതുമൂലം രാജ്യത്ത് നാണ്യച്ചുരുക്കവും സ്മ്പദ്ഘടനയിലുണ്ടായ വ്യതിയാനവുമെല്ലാം പലിശ നിരക്ക് രണ്ടു ശതമാനത്തിൽ നിന്നു കുറയ്ക്കാൻ ആർബിഎ തീരുമാനിക്കുകയായിരുന്നു.
0.25 നിരക്ക് കുറയ്ക്കൽ തങ്ങളുടെ ഹോം ലോൺ കസ്റ്റമർമാർക്ക് ലഭ്യമാക്കുമെന്ന് എൻഎബി പ്രഖ്യാപിച്ചിട്ടുണ്ട്.തൽഫലമായി ഹോം ലോണുകൾക്കുള്ള ബാങ്കിന്റെ വേരിയബിൾ റേറ്റ് 5.60 ശതമാനത്തിൽ നിന്നും 5.35 ശതമാനമാക്കി കുറച്ചുവെന്നു എൻഎബി പ്രഖ്യാപിച്ചിട്ടുണ്ട്.പുതിയ നിരക്ക് മെയ് 16 മുതലാണ് പ്രാബല്യത്തിൽ വരുന്നത്.