- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
പലിശ നിരക്ക് കുറച്ചു; വീടുവിലയിൽ 20 ശതമാനത്തിന്റെ വർധനയുണ്ടാകുമെന്ന് വിലയിരുത്തൽ
ഓക്ക്‌ലാൻഡ്: റിസർവ് ബാങ്ക് പലിശ നിരക്കിൽ 3.25 ശതമാനമായി കുറച്ചത് പ്രോപ്പർട്ടി മാർക്കറ്റിൽ ബൂമിന് വഴി തെളിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട്. കഴിഞ്ഞ ദിവസമാണ് 25 പോയിന്റ് താഴ്‌ത്തി റിസർവ് ബാങ്ക് പലിശ നിരക്ക് 3.25 ശതമാനമാക്കി കുറച്ചത്. ഇത്തരത്തിൽ പലിശ നിരക്കിൽ കുറവ് വരുത്തുന്നത് ന്യൂസിലാൻഡ് പ്രോപ്പർട്ടി മാർക്കറ്റിൽ വീടു
ഓക്ക്‌ലാൻഡ്: റിസർവ് ബാങ്ക് പലിശ നിരക്കിൽ 3.25 ശതമാനമായി കുറച്ചത് പ്രോപ്പർട്ടി മാർക്കറ്റിൽ ബൂമിന് വഴി തെളിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട്. കഴിഞ്ഞ ദിവസമാണ് 25 പോയിന്റ് താഴ്‌ത്തി റിസർവ് ബാങ്ക് പലിശ നിരക്ക് 3.25 ശതമാനമാക്കി കുറച്ചത്. ഇത്തരത്തിൽ പലിശ നിരക്കിൽ കുറവ് വരുത്തുന്നത് ന്യൂസിലാൻഡ് പ്രോപ്പർട്ടി മാർക്കറ്റിൽ വീടുവിലയിൽ വർഷം 20 ശതമാനം വർധനയ്ക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തുന്നത്.
ഓക്ക്‌ലാൻഡിലെ ശരാശരി വീടുവില 20 ശതമാനം വർധിച്ച് 749,000 ഡോളറിലെത്തിയെന്നാണ് മേയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മേയിൽ 625,000 ഡോളർ ആയിരുന്നു ഇവിടുത്തെ ശരാശരി വീടുവില. ദേശീയ വ്യാപകമായി വീടുവിലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴു ശതമാനമാണ് വർധന ഉണ്ടായിട്ടുള്ളത്. 2014 മേയിലത്തെ വിലയെ അപേക്ഷിച്ച് 30,000 ഡോളർ ആണ് വീടു വിലയിൽ ഉണ്ടായിട്ടുള്ള വർധന. ഓക്ക്‌ലാൻഡ് ഉൾപ്പെടെ ഏഴു മേഖലകളിൽ കഴിഞ്ഞ മെയ് മാസത്തെ അപേക്ഷിച്ചത് 20 ശതമാനത്തിലേറെ വിലയാണ് പ്രോപ്പർട്ടികൾക്ക് വർധിച്ചിട്ടുള്ളത്.
അതേസമയം റിസർവ് ബാങ്ക് പ്രഖ്യാപിച്ച ലോൺ ടു വാല്യൂ റേഷ്യോ നടപടികൾ പ്രോപ്പർട്ടി വിലയെ പിടിച്ചു നിർത്തുമെങ്കിലും ഇതു പ്രാബല്യത്തിലാകാൻ ഏറെ നാളുകൾ വേണ്ടിവരുമെന്നാണ് പറയപ്പെടുന്നത്. ഓക്ക്‌ലാൻഡിൽ വീടുകളുടെ ലഭ്യത കുറവാണെങ്കിലും ഓക്ഷനിലൂടെ നടക്കുന്ന കച്ചവടം റെക്കോർഡ് തലത്തിലായെന്നാണ് റിപ്പോർട്ടുകൾ.