ഡബ്ലിൻ: ഐറിഷ് ക്രിക്കറ്റ് ലീഗിലെ ഇന്റർ മീഡിയേറ്റ് കപ്പ് ഫൈനലിൽ സ്വോർഡ്‌സ് ഇന്ന് മുള്ളിങ്കറിനെ നേരിടും. കരുത്തരായ ഹിൽസിനെ (സ്‌കെറീസ്) സെമിയിൽ പരാജയപ്പെടുത്തിയാണ് സ്വോർഡ്‌സ് ഫൈനലിൽ എത്തിയത്. നേരത്തെ ക്വാർട്ടർ ഫൈനലിൽ മാലഹൈഡ് ക്ലബിനെ സ്വോർഡ്‌സ് പരാജയപ്പെടുത്തിയിരുന്നു. ഇതു രണ്ടാം തവണയാണ് സ്വോർഡ്‌സ് ഫൈനലിൽ എത്തുന്നത്. നാളെ ഉച്ചക്ക് ഒരു മണിക്ക് ബാൽ ബ്രിഗ്ഗനിലെ റിങ് കോമൺസ് സ്പോർട്സ് ക്ലബിലാണ് മത്സരം നടക്കുക. 

അയർലണ്ട് മലയാളികളുടെ ചരിത്രത്തിൽ  ആദ്യമായി മലയാളികളാൽ  രൂപികൃതമായ  ക്രിക്കറ്റ് ക്ലബ്  2012 മുതൽ ഐറിഷ്  ലീഗിൽ കളിച്ചു വരുന്നു. സ്വോർഡ്‌സ് മികച്ച പ്രകടനമാണ് കഴിഞ്ഞ നാലു വർഷങ്ങളായി കാഴ്‌ച്ച വക്കുന്നത്. റോയ് മാത്യുവാണ് ടീം ക്യാപ്റ്റൻ. ഷിജു നായർ ടീം വൈസ് ക്യാപ്റ്റനും മനോജ് ജേക്കബ് ടീം മാനേജറുമാണ്.

ടീം :റോയ് മാത്യു(C),സുനിൽ തോമസ് (WK),സെറിൻ ഫിലിപ്പ് , എബിൻ പൈവ , അബിൻ ജേക്കബ്, മനോജ് നന്ദൻ, അരുൺ നായർ, സിജോ തോമസ്, ജെർസൺ സന്തോഷ്, റോവർ ജോസ്, അരവിന്ദ് വിശ്വംഭരൻ.

നാളെ നടക്കുന്ന മത്സരത്തിൽ സ്വോർഡ്‌സ് ടീമിനെ സപ്പോർട്ട് ചെയ്യാൻ എല്ലാ ക്രിക്കറ്റ് പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ക്ലബ് പ്രസിഡന്റ് ജോർജ് പുറപ്പന്താനം അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക്  സിബു ജോസ് (സെക്രട്ടറി - 0877707793),  മനോജ് ജേക്കബ് (ക്ലബ് മാനേജർ- 0872165800