- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി; ഉത്തരവിറക്കി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഉത്തരവിറക്കിയത്. കോവിഡ് പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്.
കാർഗോ വിമാനങ്ങൾ, എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനങ്ങൾ എന്നിവ സർവീസ് നടത്തുമെന്ന് ഡി.ജി.സി.എ അറിയിച്ചു. കോവിഡിനെ തുടർന്ന കഴിഞ്ഞ 15 മാസങ്ങളായി അന്താരാഷ്ട്ര വിമാനസർവീസ് നിർത്തിവെച്ചിരിക്കുകയാണ്.
അതേസമയം ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്
Next Story