മനാമ: ബഹ്‌റൈൻ കേരളീയ സമാജവും ഡിസി ബുക്‌സുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന അന്താരാഷ്ട്ര പുസ്തക മേളയുടെ  ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജനുവരി 7 മുതൽ  16 വരെ നീണ്ടു നിൽക്കുന്ന പുസ്തകോത്സവം  വൈവിധ്യമാർന്ന ഒരു അനുഭവമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആണ് അണിയറയിൽ നടക്കുന്നത് എന്ന് സമാജം ആക്ടിങ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു ജനുവരി 7 ന് നടക്കുന്ന വർണ്ണാഭമായ ചടങ്ങുകളോടെ  പുസ്തക മേളയുടെ   ഉദ്ഘാടനം പ്രശസ്ഥ സാഹിത്യകാരനും എഴുത്തുകാരനുമായ മുകുന്ദൻ നിർവ്വഹിക്കും.   
 
ഇന്ത്യയിലെതന്നെ പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സ് ആണ് പുസ്തകോത്സവത്തിനു നേതൃത്വം വഹിക്കുന്നത്. മൂന്നുലക്ഷത്തിലധികം പുസ്തകങ്ങൾ  ആണ് ഡി സി ബുക്‌സ് ഇതിനായി ഒരുക്കുന്നത്. ഡി സിയുടെ പുസ്തകങ്ങൾക്ക്  പുറമേ കറന്റ് ബുക്‌സ്, മാതൃഭൂമി, മനോരമ, സങ്കീര്ത്തനം, ഒലിവ് പെൻഗ്വിൻ  ഹാർപ്പർ കോളിൻസ്, Hachette, സ്‌കോളസ്റ്റിക് ,ഓക്‌സ്‌ഫോർഡ് യൂനിവേർസിറ്റി പ്രസ് എന്നിവരുടെ പുസ്തകങ്ങളും പ്രദർശനത്തിനുണ്ട്.
 
വിപുലമായ സാംസ്‌കാരിക സമ്മേളനങ്ങളും പുസ്തകൊത്സവത്തിന്റെ   ഭാഗമായി നടക്കുന്നുണ്ട്.  മധുപാൽ, മുകുന്ദൻ, ശ്രീജൻ പാൽ സിങ് തുടങ്ങിയ പ്രമുഖർ ബി കെ എസ് ഡി സി പുസ്തകോത്സവത്തിന്റെ  ഭാഗമായി സമാജത്തിൽ എത്തിച്ചേരും.
 
നിരവധി അന്താരാഷ്ട്ര പുസ്തകോത്സവങ്ങളിൽ പങ്കെടുത്ത കഴിവു തെളിയിച്ച ഒരു സംഘം പ്രവർത്തകരാണ് പുസ്തക മേളയ്യുടേ പ്രവർത്ത്‌നങ്ങൾക്കു വേണ്ടി ഡി സി ബുക്‌സ് അണിനിരത്തുന്നത്. ഡിസി ബുക്‌സിന്റെ സി ഇ ഓ ശ്രീ ഡി സി രവിയും പുസ്ത ഉത്സവത്തിനു നേതൃത്വം നൽകുവാൻ കേരളത്തിൽ നിന്നും എത്തുന്നതായിരിക്കും എന്ന് സമാജം ഭാരവാഹികൾ അറിയിച്ചു
 
പരിപാടിയെക്കുറിച്ചുള്ള  കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസുമായോ  സാഹിത്യ വിഭാഗം സെക്രട്ടറി  വിപിൻ കുമാർ പി.എം (39964087), പുസ്തകോത്സവം സംഘാടക സമിതി കൺവീനർ  സജിമാർക്കോസ് (39684766), എന്നിവരുമായൊ  ബന്ധപ്പെടാവുന്നതാണ്