- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
67ാമത് അന്തരാഷ്ട്ര പുസ്തകമേള ഒക്ടോബർ 14 മുതൽ 18 വരെ ഫ്രാങ്ക്ഫർട്ടിൽ
ഫ്രാങ്ക്ഫർട്ട്: അറുപത്തിഏഴാമത് അന്തരാഷ്ട്ര പുസ്തകമേള ഒക്ടോബർ 14 മുതൽ 18 വരെ ഫ്രാങ്ക്ഫർട്ട് അന്തരാഷ്ട്ര മെസെ ഹാളിൽ നടക്കും. ഈ വർഷത്തെ അതിഥി രാജ്യം ഇന്തോനേഷ്യയാണ്. 101 രാജ്യങ്ങളിൽ നിന്നും 7250 പ്രദർശകർ ഈ വർഷത്തെ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് ലക്ഷംത്തോളം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. ഇതിനോടകം 60 രാജ്യങ്ങളിൽ നിന്ന് 8000 പത്രപ്ര
ഫ്രാങ്ക്ഫർട്ട്: അറുപത്തിഏഴാമത് അന്തരാഷ്ട്ര പുസ്തകമേള ഒക്ടോബർ 14 മുതൽ 18 വരെ ഫ്രാങ്ക്ഫർട്ട് അന്തരാഷ്ട്ര മെസെ ഹാളിൽ നടക്കും. ഈ വർഷത്തെ അതിഥി രാജ്യം ഇന്തോനേഷ്യയാണ്. 101 രാജ്യങ്ങളിൽ നിന്നും 7250 പ്രദർശകർ ഈ വർഷത്തെ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്.
മൂന്ന് ലക്ഷംത്തോളം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. ഇതിനോടകം 60 രാജ്യങ്ങളിൽ നിന്ന് 8000 പത്രപ്രവർത്തകർ പുസ്തകമേള റിപ്പോർട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇന്ത്യയിൽ നിന്നും 51 പ്രസാധകർ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ നിന്നും ഡി.സി. ബുക്സ് കോട്ടയം പുസ്തക പ്രദർശനം നടത്തും.
ഒക്ടോബർ 13 ന് വൈകുന്നേരം 05.00 മണിക്ക് ഇന്തോനേഷ്യൻ സാംസ്കാരിക മന്ത്രി ഡോ. അനിസ് റസിയാദ് ബാസ്വേഡൻ, ജർമൻ സാംസ്കാരിക സഹ മന്ത്രി പ്രൊഫ. മോണിക്കാ ഗ്രൂട്ടേഴ്സ് എന്നിവർ സംയുക്തമായി പുസ്തകമേള ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇന്തോനേഷ്യായിൽ നിന്നുമുള്ള കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. ഉദ്ഘാടന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾ, പ്രദർശകർ, എഴുത്തുകാർ, മാദ്ധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമാണ് പ്രവേശനം. ഹെസൻ സംസ്ഥാന മുഖ്യമന്ത്രി ഫോൾക്കർ ബൊഫെയർ, ഫ്രാങ്ക്ഫർട്ട് സിറ്റി മേയർ പീറ്റർ ഫെൽഡ്മാൻ, ഫ്രാങ്ക്ഫർട്ട് അന്തരാഷ്ട്ര ബുക്ക് ഫെയർ ഡയറക്ടർ ജൂർഗൻ ബൂസ് എന്നിവരും പപരിപാടിയിൽ പങ്കെടുക്കും. പ്രശസ്ത ഗായിക എൻഡാ ലാറാസിന്റെ ഗാനമേളയും ഒരുക്കിയിട്ടുണ്ട്.
പ്രസിദ്ധ ഇന്ത്യൻ എഴുത്തുകാരനായ അഹമ്മദ് സൽമാൻ റുഷ്ദി പുസ്തകമേളയിൽ പങ്കെടുക്കും. പൊതുജനങ്ങൾക്ക് ഒക്ടോബർ 17 മുതൽ 18 വരെ ദിവസങ്ങളിൽ രാവിലെ 09.00 മുതൽ 18.30 വരെ പുസ്തകമേളയിലേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കും.