അമൃതപുരി:അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്‌വിഭാഗം സംഘടിപ്പിക്കുന്ന വൈദ്യുതോർജ്ജ മേഖലകളിലെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളെക്കുറിച്ചുള്ള (ടാപ്എനർജി 2017) ഐ ഇ ഇ ഇരാജ്യാന്തര സമ്മേളനം അമൃതപുരി കാമ്പസിൽ ആരംഭിച്ചു.

ഫ്‌ളോറിഡാ സർവകലാശാല പ്രൊഫസർ മുഹമ്മദ് എച്ച് റഷീദ് സമ്മേളനം ഉത്ഘാടനംചെയ്തു. ചിലവു കുറഞ്ഞതും ഗുണപരവും മലിനീകരണവിമുക്തവുമായ രീതിയിൽഊർജ്ജോല്പാദനം നടത്തിയാൽ മാനവരാശിയുടെ ഊർജ്ജ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരമാവുമെന്ന് മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു. ഇതിനായി ആഗോളതലത്തിൽ ഈ മേഖലയിൽ ഉണ്ടായിട്ടുള്ളഗവേഷണഫലങ്ങൾ ക്രോഡീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം സദസ്യരെ ഓർമ്മിപ്പിച്ചു.

ഡോ കെ പി മോഹൻ ദാസ,് അമൃത വിശ്വവിദ്യാപീഠം അസോസിയേറ്റ് ഡീൻ ഡോ ബാലകൃഷ്ണ ശങ്കർ,അമൃതപുരി കാമ്പസ് ഡയറക്ടർ ബ്രഹ്മചാരി സുദീപ്, അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പൽഡോ എസ് എൻ ജ്യോതി, തുടങ്ങിയവർ സംസാരിച്ചു. അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് ഇലക്ട്രിക്കൽആൻഡ് ഇലക്ട്രോണിക്‌സ് ഹെഡ് ഡോ മജ്ഞുള നായർ സ്വാഗത പ്രസംഗം നടത്തി.പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ വർധിച്ചു വരുന്ന ആവശ്യകതയും ഡോ മഞ്ജുള ജി നായർ തന്റെസ്വാഗത പ്രസംഗത്തിൽ എടുത്തു പറഞ്ഞു.

ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം വരും തലമുറയെ ബോധവൽക്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്സമ്മേളനത്തിന്റെ ഉപാധ്യക്ഷൻ ഡോ കെ പി മോഹൻ ദാസ് തന്റെ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

സമ്മേളനത്തിന്റെ കോർഡിനേറ്ററും ഇലക്ട്രിക്കൽ വിഭാഗം പ്രൊഫസറുമായ ഡോ ഇളങ്കോ ടാപ്പ് എനർജിസമ്മേളനത്തിന്റെ കാലാനുഗതമായ വളർച്ചയെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചു.അമൃത സർവകലാശാല അസോസിയേറ്റ് ഡീൻ ഡോ ബാലകൃഷ്ണ ശങ്കർ തന്റെ പ്രസംഗത്തിൽ മാതാഅമൃതാനന്ദമയി ദേവിയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് മാനവ സേവയായിരിക്കണം ഭാവി സാങ്കേതികവിദ്യകളുടെ അന്തിമ ലക്ഷ്യം എന്ന് അഭിപ്രായപ്പെട്ടു.മാനവ സേവയിൽ അധിഷ്ടിതമായ വീക്ഷണവും ദൗത്യവുമാണ് അമൃത വിശ്വവിദ്യാപീഠത്തിനു മാർഗദർശനമാകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിജ്ഞാനത്തെ എന്നും പ്രോത്സാഹിപ്പിച്ച പൈതൃകമാണ് ഭാരതത്തിനുള്ളതെന്ന് അമൃതപുരികാമ്പസ് ഡയറക്ടർബ്രഹ്മചാരി സുദീപ് തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ കാലിക പ്രസക്തിയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അമൃതഎഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ എസ് എൻ ജ്യോതി സംസാരിച്ചു.റിന്യുവബിൾ ക്ലബ്ബിന്റെയും, റോബോട്ടിക്‌സ് ക്ലബ്ബിന്റെയും ഡോ മുഹമ്മദ് എച്ച് റഷീദ് നിർവ്വഹിച്ചു.

തുടർന്ന് അമൃത വിശ്വ വിദ്യാപീഠം വികസിപ്പിച്ചടാപ്പ് എനർജി മൊബൈൽ ആപ്പിന്റെ ഉത്ഘാടനംഡോ കെ പി മോഹൻ ദാസ് നിർവ്വഹിച്ചു.പ്രസ്തുത ത്രിദിന കോൺഫറൻസിൽ വൈദ്യുതോർജ്ജം, ഓട്ടോമേഷൻ കൺട്രോൾ,ഹരിതസാങ്കേതികവിദ്യകൾ(ഗ്രീൻ ടെക്‌നോളജീസ്,കമ്പ്യൂട്ടേഷൻ സാങ്കേതികവിദ്യകൾ, സ്മാർട്ട്മാർക്കറ്റ്‌സ്,ട്രേഡിങ് , മറ്റ് ബിസിനസ് മോഡലുകൾതുടങ്ങിയ വിഭാഗങ്ങളിലായി ചർച്ചകൾക്രമീകരിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഇരുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ഊർജ്ജമേഖലയിലെ നൂതന സാങ്കേതികവികാസങ്ങൾ നേരിട്ടു മനസ്സിലാക്കാനും ചർച്ചചെയ്യുവാനുംഈകോൺഫറൻസ് അവസരമൊരുക്കുന്നു. ഊർജ്ജോല്പാദനം ഊർജ്ജസംരക്ഷണം, കാര്യക്ഷമമായ ഉപഭോഗംതുടങ്ങിയ മേഖലകളിലെ ആനുകാലിക ഗവേഷണങ്ങളും, പഠനങ്ങളും പ്രബന്ധാവതരണങ്ങളും, അനുബന്ധചർച്ചകളുമാണ് സമ്മേളനം ലക്ഷ്യമാക്കുന്നത്.ടാപ്പ് എനർജി 2017മാനവരാശിക്ക് വേണ്ടിയുള്ള സുസ്ഥിര
ഊർജ്ജ വികസനത്തിനായാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.