- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി; ഡിസംബർ 31 വരെ വിലക്ക്; വന്ദേഭാരത് ദൗത്യം അടക്കമുള്ളവയ്ക്ക് ബാധകമല്ല
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ഡിസംബർ 31 വരെയാണ് വീണ്ടും നീട്ടിയത്.
കോവിഡ് വ്യാപനത്തിന്റെ തുടക്കമായ മാർച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള രാജ്യാന്തര വിമാന സർവീസുകളാണ് വിലക്കിയത്.
ഇതാണ് തുടർച്ചയായി നീട്ടി ഡിസംബർ 31 വരെ നിയന്ത്രണം ഏർപ്പെടുത്തിയത്. തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള സർവീസുകൾ തുടരുമെന്ന് ഡിജിസിഎ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്ത് കുടുങ്ങിയവരെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യം അടക്കമുള്ളവയ്ക്ക് ഇത് ബാധകമല്ല.
രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരികയാണ്. എന്നാൽ ശൈത്യകാലത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് മുൻകരുതൽ നടപടിയുടെ ഭാഗമായി രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഡിസംബർ അവസാനം വരെ നീട്ടാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
മറുനാടന് ഡെസ്ക്