- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനാഷണൽ ഹബ്ബ്: യാത്ര സമിതി സംഘടിപ്പിക്കുന്ന ജി.സി.സി കൺവെൻഷൻ വെള്ളിയാഴ്ച്ച
മനാമ: കേരളത്തിലെ ഒരു എയർപോർട്ടി്‌നെ പോലും, കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഇന്റർനാഷണൽ ഹബ്ബ് കരട് പട്ടികയിൽ ഉൾപ്പെടുത്താത്തത്തിൽ പ്രതിഷേധിക്കുവാനും, ഭാവി പ്രവർത്തനങ്ങൾ മുഴുവൻ ഗൾഫ് രാജ്യങ്ങളിലെയും സമാന ചിന്താഗതിക്കാരായ സംഘടനകളും വ്യക്തികളുമായി കൂടിയലോചിച്ചുകൊണ്ട് തീരുമാനം എടുക്കുന്നതിനും യാത്ര അവകാശ സംരക്ഷണ സമിതി മുൻ്‌കൈ എടു

മനാമ: കേരളത്തിലെ ഒരു എയർപോർട്ടി്‌നെ പോലും, കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഇന്റർനാഷണൽ ഹബ്ബ് കരട് പട്ടികയിൽ ഉൾപ്പെടുത്താത്തത്തിൽ പ്രതിഷേധിക്കുവാനും, ഭാവി പ്രവർത്തനങ്ങൾ മുഴുവൻ ഗൾഫ് രാജ്യങ്ങളിലെയും സമാന ചിന്താഗതിക്കാരായ സംഘടനകളും വ്യക്തികളുമായി കൂടിയലോചിച്ചുകൊണ്ട് തീരുമാനം എടുക്കുന്നതിനും യാത്ര അവകാശ സംരക്ഷണ സമിതി മുൻ്‌കൈ എടുത്തുകൊണ്ടു കൺവെൻഷൻ വിളിച്ചു ചേർക്കുന്നു. മാർച്ച് 6 വെള്ളിഴായ്ച്ച ഉച്ചക്ക് 1 മണിക്ക് കോൺകോർഡ് ഹോട്ടലിൽ വച്ചാണ് കൺവെൻഷൻ.
ബഹ്‌റൈനിലെ മുഴുവൻ സംഘടനാ പ്രതിനിധികളും, രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും, ഇ വിഷയത്തോട് താല്പര്യമുള്ള പ്രവാസികളും, മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെടുന്ന ഒരു ശക്തമായ ജിസിസി കോർഡിനേഷൻ കമ്മിറ്റി ഈ കൺവെൻഷനിൽ വച്ച് രൂപീകരിക്കുവാൻ ഉദേശിക്കുന്നു.താങ്കളുടെയും, താങ്കളുടെ സംഘടനയുടെ മറ്റു ഭാരവാഹികളുടെയും സഹകരണം , പങ്കാളിത്വം പ്രതീക്ഷിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് : EK Salim 39873144, KT Salim 33750999, ACA Backer 38740474, Aji Bhsay 33170089.
.

