മാം ഇന്ത്യൻ സ്‌കൂളിൽ ഒരു കടുംബത്തിലെ കുട്ടികൾക്ക് ഏകീകൃത ഫീസ് നടപ്പിലാക്കാൻ തീരുമാനം. ഇതോടെ എൽ.കെ.ജി മുതൽ അഞ്ചാം ക്‌ളാസ് വരെയുള്ള കുട്ടികൾക്ക് ഏപ്രിൽ മാസം മുതൽ 240 റിയാൽ ഫീസ് നല്‌കേണ്ടി വരും.തീരുമാനം സാധാരണക്കാരായ രക്ഷിതാക്കൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കും

നിലവിൽ ഒരേ കുടുംബത്തിലെ രണ്ടാമത്തെയും, മൂന്നാമത്തെയും കുട്ടികൾക് 215, 165 റിയാലാണ് ഫീസ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇത് ഏകീകരിക്കണം എന്ന ആവശ്യം ചർച്ച ചെയ്തിരുന്നു. എംബസിയുടെയും ഹയർ ബോർഡിന്റെയും നിർദേശ പ്രകാരമാണ് ഫീസ് ഏകീകരണ
സർക്കുലർ അയച്ചതെന്ന് പ്രിൻസിപ്പൾ പറഞ്ഞു. ചില രക്ഷിതാക്കൾക് ഇതൊരു ഭാരമാവും എന്നതിനാൽ, അവർ ഫീസ് ഇളവിന് അപേക്ഷിക്കാവുന്നതാണ്. അർഹതപെട്ടവരെ സ്‌കൂൾ അധികൃതർ തെരെഞ്ഞെടുത്തത് ഇളവ് നൽകുമെന്നും പ്രിൻസിപ്പാൾ അറിയിച്ചു.

അതേ സയമം ജുബൈൽ ഇന്ത്യൻ സ്‌കൂളിൽ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭരണ സമിതി അറിയിച്ചു.