ദമ്മാം: മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ സമൂഹത്തിലെ കുട്ടികൾ നിരവധി ഉള്ള ദമ്മാം ഇന്ത്യൻ സ്‌കൂൾ പ്രവർത്തന സമയം മാറുന്നു. രൂക്ഷമായ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് അടുത്ത അധ്യയന വർഷം മുതൽ സമയ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ അധ്യയന വർഷം മുതൽ ആൺകുട്ടിക്ക് രാവിലെ 8:30 മുതൽ 2:30 വരെയും, പെൺകുട്ടികൾക്ക് രാവിലെ 7 മുതൽ ഒരുമണി വരെയുമാകും ക്‌ളാസെന്ന് പ്രിൻസിപ്പൽ പുറപ്പെടുവിച്ച സർകുലറിൽ പറയുന്നു.

ഏപ്രിൽ മുതലാണ് അടുത്ത അധ്യയന വർഷം തുടങ്ങുന്നത്. നിലവിൽ 7.30 മുതൽ 1.30 വരെയാണ് ക്‌ളാസ്. ഇപ്പോഴത്തെ ഗതാഗത സംവിധാനം മാറ്റി പുതിയ സംവിധാനവും വരും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് സമയ മാറ്റമെന്നാണ് ഭരണ സമിതി അറിയിച്ചത്. 19,000 ത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളായതുകൊണ്ട് രാവിലെ ഗതാഗത കുരുക്ക് ഉണ്ടാവുന്നുണ്ട്.

സമയ മാറ്റം മൂലം വരുന്ന എല്ലാ വിഷയങ്ങളും രക്ഷിതാകളുമായി ചർച്ച ചെയ്ത്പ രിഹരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. പുതിയ ഗതാഗത സംവിധാനം ഏത് കമ്പനിയായിരിക്കും എറ്റെടുക്കുക എന്ന് വ്യക്തമായിട്ടില്ല.