- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദ ഇന്ത്യൻ സ്‌കൂളിൽ ഫീസ് വർധിപ്പിക്കാൻ നീക്കം; 20 ശതമാനം വരെ ഫീസ് വർദ്ധനവ് വരുത്തിയേക്കും; പ്രവാസി രക്ഷിതാക്കൾ ആശങ്കയിൽ
പ്രവാസി രക്ഷിതാക്കളെ ആശങ്കയിലാക്കി ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ ഫീസ് വർധിപ്പിക്കാൻ നീക്കം. സ്‌കൂളിലെ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിനോടനുബന്ധിച്ചാണ് വിദ്യാർത്ഥികളുടെ ഫീസിലും വർദ്ധനവ് വരുത്താൻ സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. 20 ശതമാനം ഫീസ് വര്ദ്ധനവാണ് കമ്മറ്റി നടപ്പിൽ വരുത്താനുദ്ദശിക്ക
പ്രവാസി രക്ഷിതാക്കളെ ആശങ്കയിലാക്കി ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ ഫീസ് വർധിപ്പിക്കാൻ നീക്കം. സ്‌കൂളിലെ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിനോടനുബന്ധിച്ചാണ് വിദ്യാർത്ഥികളുടെ ഫീസിലും വർദ്ധനവ് വരുത്താൻ സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. 20 ശതമാനം ഫീസ് വര്ദ്ധനവാണ് കമ്മറ്റി നടപ്പിൽ വരുത്താനുദ്ദശിക്കുന്ന തെന്നാണ് സൂചന
റിയാദിൽ ചേർന്ന ഹയർ ബോർഡ് യോഗതീരുമാനപ്രകാരമാണ് സൗദിയിലെ മറ്റു ഇന്ത്യൻ സ്‌കൂളുകളെപോലെ ജിദ്ദ സ്‌കൂളിലും ശമ്പളവർദ്ധനവ് നടപ്പിലാക്കുന്നത്. ബി എഡ് അടിസ്ഥാന യോഗ്യതയുള്ള സീനിയർ സെക്കന്ററി അദ്ധ്യാപകർക്ക് 20 ശതമാനവും 9 മുതൽ താഴോട്ടുള്ള ക്ലാസുകളിലെ അദ്ധ്യാപകര്ക്കും മറ്റു ജീവനക്കാർക്കും 15 ശതമാനവുമാണ് ശമ്പളത്തിലെ വർദ്ധനവ്.
ശമ്പള വർദ്ധനവ് കാരണം സ്‌കൂളിനു ഒരു വർഷം 90 ലക്ഷം റിയാലിന്റെ അധിക ബാധ്യതയാണ് വരുന്നതെന്നും അതിനാൽ വിദ്യാർത്ഥികളുടെ ഫീസ് വർദ്ധനയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നുമാണ് മാനേജിങ് കമ്മറ്റിയുടെ നിലപാട്. എന്നാൽ കൂടുതൽ കുട്ടികൾക്ക് പ്രവേശനം സാധ്യമാകുന്ന രൂപത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വര്ധിപ്പിക്കാതെയുള്ള ഫീസ് വർദ്ധനാ തീരുമാനം രക്ഷിതാക്കളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്താൻ സാധ്യതയുണ്ട് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.