തിരുവനന്തപുരം : ലോകത്ത് സമാധനവും നന്മയും പുലരാനുള്ള സന്ദേശവുമായി ഇന്റർനാഷണൽ ഇന്റർഫെയ്ത്ത് ഡയലോഗ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗഹൃദസന്ദേശ യാത്രക്ക് തിങ്കളാഴ്‌ച്ച തുടക്കമാവും. വെകീട്ട് 5ന് കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാമദാസ് അത്താവലെ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ഇന്റർഫെയ്ത്ത് ഡയലോഗ് ഇന്ത്യ ചെയർമാൻ ജസ്റ്റിസ് പി.കെ ഷംസുദ്ധീൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. 2017 ഡിസംബറിൽ ഡൽഹിയിൽ നടത്തുവാനുദ്ധേശിക്കുന്ന ലോക സമാധാന സമ്മേളനത്തിന്റെ ഔപചാരിക പ്രഖ്യാപനം പത്മവിഭൂഷൺ ഡോ. കെ.ജെ യേശുദാസ് നിർവ്വഹിക്കും.

ചടങ്ങിൽ പ്രസന്ന വെങ്കിടാചലം ചതുർവേദി സ്വാമികൾ, ജഗദ്‌ഗുരു സ്വാമി ശങ്കരാചാര്യ ഓംകാരാനന്ദ സരസ്വതി മഹാരാജ്, സംഗീച സംവിധായകൻ എസ്‌പി വെങ്കിടേഷ്, സംവിധായകൻ ഡോ. രാജീവ് മേനോൻ, പണ്ഡിതൻ മൗലവി അബ്ദുൽ ശുക്കൂർ അൽഖാസിമി, പ്രശസ്ത മനഃശ്ശാസ്ത്രജ്ഞൻ റവ. ഡോ. ജോസ് പുത്തൻവീട്, മാജിക് അക്കാാദമി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, പ്രൊഫസർ എം.ഡി നാലപ്പാട് തുടങ്ങിയവർ പങ്കെടുക്കും.