- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനാഷണൽ മലയാളി സ്റ്റുഡന്റസ് അസോസിയേഷൻ കാനഡ രൂപവത്കരിച്ചു
ടൊറേന്റോ: കാനഡയിലെ വിവിധ കോളജുകളിലെ വിദേശ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മ ആയ ഇന്റർനാഷണൽ മലയാളി സ്റ്റുഡന്റ്‌സ് അസോസിയേഷനു (IMSA) രൂപം നൽകി. നവംബർ ഒന്നിനു (ഞായർ) സ്‌കാർബറോവിലുള്ള കൈരളി ഹോട്ടലിൽ നടന്ന ചടങ്ങിൽ അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്തോ- അമേരിക്കൻ പ്രസ് ക്ലബ് പ്രസിഡന്റ് ജയശങ്കർ പിള്ള നിർവഹിച്ചു. ചടങ്ങിൽ ഡൗൺ ടൗൺ മലയാളി സമാജം
ടൊറേന്റോ: കാനഡയിലെ വിവിധ കോളജുകളിലെ വിദേശ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മ ആയ ഇന്റർനാഷണൽ മലയാളി സ്റ്റുഡന്റ്‌സ് അസോസിയേഷനു (IMSA) രൂപം നൽകി. നവംബർ ഒന്നിനു (ഞായർ) സ്‌കാർബറോവിലുള്ള കൈരളി ഹോട്ടലിൽ നടന്ന ചടങ്ങിൽ അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്തോ- അമേരിക്കൻ പ്രസ് ക്ലബ് പ്രസിഡന്റ് ജയശങ്കർ പിള്ള നിർവഹിച്ചു. ചടങ്ങിൽ ഡൗൺ ടൗൺ മലയാളി സമാജം പ്രസിഡന്റ് ആശംസകൾ നേർന്നു. വിവിധ കോളജുകളിൽനിന്നുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.
ഇന്റർനാഷണൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റി വിശദമായ ചർച്ച നടത്തി. പഠനശേഷം സ്‌റ്റേ ബാക്ക്, പിആർ ജോലി എന്നീ മേഖലകളിൽ നേരിടുന്ന പ്രശ്‌നങ്ങൾ വളരെ വലുതാണെന്നും കോളജിൽനിന്നു പഠനം പൂർത്തിയാക്കിയതിനുശേഷം കുട്ടികൾ തമ്മിലുള്ള നെറ്റ്‌വർക്കിങ് ശക്തി പ്പെടുത്താനും യോഗം തീരുമാനിച്ചു. കല കായിക മേഖലയിലും കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദികൾ ഒരുക്കാനും യോഗത്തിൽ തീരുമാനമായി.
പുതുതായി വരുന്ന കുട്ടികളുടെ അഡ്‌മിഷൻ സംബന്ധമായ പ്രശ്‌നങ്ങൾ സംഘടനയുടെ പ്രതിനിധികൾ ഇടപെട്ടു സുഗമമായി ചെയ്തുകൊടുക്കുവാനും അവർക്കു വേണ്ടുന്ന പാർട്ട്‌ടൈം ജോലി കണെ്ടത്തുന്നതിനു സഹായിക്കാനും സംഘടന വാഗ്ദാനം ചെയ്തു.
ലംറ്റൻ, കൊനസ്ട, സെന്റ്‌നിയൽ, സേനക, ഷെരിട്ടൻ, കേംബ്രിഡ്ജ്, ഹംബർ എന്നീ കോളജുകളിലെ വിദ്യാർത്ഥികളുടെ പ്രതി നിധികളാണ് യോഗത്തിൽ സംബന്ധിച്ചത്. സംഘടനയുടെ പ്രസിഡന്റ് ജോർജ് സ്വാഗതവും സെക്രട്ടറി രാഹുൽ, ജെറിൻ, സാമുവൽ ശ്യാം എന്നിവർ നന്ദിയും പറഞ്ഞു.