- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര പ്രവാസി ദിനം ജനുവരി 09 ന്
വിയന്ന: പിറന്ന നാട്ടിൽ നിന്നും അന്യ ദേശങ്ങളിൽ എത്തിപെട്ട ലക്ഷകണക്കിന് ആളുകൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപെടാൻ ജനുവരി ഒൻപതിന് അന്താരാഷ്ട്ര പ്രവാസി ദിനമായി ആചരിക്കാൻ പ്രവാസി മലയാളി ഫെഡറേഷൻ തീരുമാനിച്ചു . അവഗണനയുടെ നോവുംപേറി വിദേശത്തു കഴിയുന്ന ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപെടാൻ മാറിമാറി വരുന്ന അധികാരികൾക്ക് സാധിക്കുന്നില
വിയന്ന: പിറന്ന നാട്ടിൽ നിന്നും അന്യ ദേശങ്ങളിൽ എത്തിപെട്ട ലക്ഷകണക്കിന് ആളുകൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപെടാൻ ജനുവരി ഒൻപതിന് അന്താരാഷ്ട്ര പ്രവാസി ദിനമായി ആചരിക്കാൻ പ്രവാസി മലയാളി ഫെഡറേഷൻ തീരുമാനിച്ചു . അവഗണനയുടെ നോവുംപേറി വിദേശത്തു കഴിയുന്ന ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപെടാൻ മാറിമാറി വരുന്ന അധികാരികൾക്ക് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. കാലാകാലങ്ങളിൽ പ്രവാസി ഭാരതീയ ദിവസ് പോലെ പ്രവാസികൾക്കായി സമ്മേളിക്കുന്ന പല പരിപാടികൾ പോലും പ്രഹസനമായി തീരുകയാണ് പതിവ് . വിവിധ കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരുടെ ഒഴുക്ക് വളരെയധികം വർദ്ധിച്ചു വരുന്നതായാണ് കാണുന്നത്. ഗൾഫ് മേഖലയിലെ നിതഖാത്ത് നിയമം കൊണ്ട് ജോലി നഷ്ടപെട്ട പ്രവാസികൾക്ക് പുനരധിവാസം പോലും ഈ കാലയളവിൽ സാധ്യമായിട്ടില്ല.
വിദേശത്തെ നഴ്‌സിങ് മേഖലയിലെ അനിശ്ചിതാവസ്ഥക്ക് മാറ്റം വരുത്തുവാൻ സർക്കരുകൾക്ക് കഴിയുന്നില്ല. പ്രവാസികളുടെ എക്കാലത്തെയും സ്വപ്നമായ വോട്ടവകാശം നടപ്പിലക്കിവാൻ നാളിതുവേരെയും സാധ്യമായട്ടില്ല. അടിക്കടി നിരക്ക് വർധിപ്പിക്കുന്ന വിമനകമ്പനികളാണ് പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിവിധ സീസനുകളുടെ പേര് പറഞ്ഞു അടിക്കടി നിരക്ക് വർധിപ്പിച്ചു വിമാനകമ്പനികൾ മത്സരിക്കുമ്പോൾ അധികാരികൾ എല്ലായിപ്പോഴും മൗനം പാലിക്കുകയാണ് പതിവ്. കേരളത്തിൽനിന്ന് 25 മുതൽ 30 ലക്ഷം വരെ മലയാളികൾ അന്യനാടുകളിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക് ഇതിൽ 20 ലക്ഷം പേരെങ്കിലും ഗൾഫ് നടുകളിലാണ് ജീവിക്കുന്നത് . പ്രവാസികളുടെ അവകാശങ്ങൾക്കായി ശക്തമായി പ്രതികരിക്കാനും, അവരുടെ ഇടയിൽ ജീവകാരുണ്യ, സാമുഹിക മേഖലകളിൽ പ്രവർത്തിക്കുവാനും
പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മറ്റി തീരുമാനിച്ചു. അതിന്റെ ഭാഗമായി ജനുവരി ഒൻപതിന് പ്രവാസി ദിനമായി സംഘടനയുടെ ഗ്ലോബൽ, നാഷണൽ കമ്മറ്റികൾ അതതു രാജ്യങ്ങളിൽ ആചരിക്കുവാനും തീരുമാനിച്ചതായി ഗ്ലോബൽ . ഭാരവാഹികളായ കെ .വൈ. ഷമീർ യൂസഫ് (ഗ്ലോബൽ ഡയറക്ടർ), പ്രിൻസ് പള്ളിക്കുന്നേൽ (ഗ്ലോബൽ ചെയർമാൻ) , ജോസ് പനച്ചിക്കൻ (ഗ്ലോബൽ കോഡിനെറ്റർ) ലത്തിഫ് തെച്ചി (ഗ്ലോബൽ ജനറൽ സെക്രട്ടറി) ജെസി കാനാട്ട് (ഗ്ലോബൽ കോഡിനെറ്റർ) എന്നിവർ അറിയിച്ചു.