അമൃതപുരി: അന്താരാഷ്ട്ര തലത്തിൽ ഐ സി പി സി പ്രോഗ്രാമിങ് ഒളിംബ്യാഡിൽ പങ്കെടുക്കുന്നതിനായി മത്സരാർഥികളെ തയ്യാറെടുപ്പിക്കുന്നതിനായി അമൃതവിശ്വവിദ്യാപീഠം മുൻകാല ഐ സി പി സിവിജയികളെ ഉൾപ്പെടുത്തിയുള്ള എട്ട് ദിവസത്തെ പ്രോഗ്രാമിങ് ക്യാമ്പ് അമൃതപുരി കാമ്പസിൽ 22മുതൽ 30 ാം തീയതി വരെ സംഘടിപ്പിച്ചു വരികയാണ്. ഈ വർഷം നടക്കുന്ന എ സി എം ഐ സി പി സിപ്രോഗ്രാമിങ് മത്സരത്തിനു സജ്ജരാകാനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് പ്രസ്തുത ക്യാമ്പ്‌നടത്തുന്നത്.

ലോകത്തിലെ പ്രോഗ്രാമിങ് ഒളിംബിക്‌സ് മുൻ ലോകചാമ്പ്യന്മാരായ ഗ്ലെബ് ഇവിസ്‌ട്രോ പോവ്,മൈക്ക് മിർസോയനോവ് എന്നിവരാണ് അമൃതപുരി കാമ്പസിലെ പരിശീലനത്തിന് നേതൃത്വം നല്കുന്നത്.ഇന്ത്യൻ പ്രോഗ്രാമർമാർക്ക് പലപ്പോഴും പരിശീലനത്തിന്റെ അഭാവം മൂലം മത്സരങ്ങളിൽ പിന്തള്ളപ്പെട്ടു പോകുന്നസാഹചര്യം മനസ്സിലാക്കി അവരെ ലോകോത്തര പ്രോഗ്രാമർമാരാക്കി ഉയർത്താൻ ലക്ഷ്യമിട്ടാണ് അമൃതഇത്തരം ഒരു ദൗത്യം ഏറ്റെടുത്തത്്.ഹലോ ഇന്ത്യ ഃ റഷ്യ പ്രോഗ്രാമിങ് ബൂട്ട് ക്യാമ്പ് എന്ന പേരിലാണ് ഈ ട്രയിനിങ് ക്യാമ്പ്അറിയപ്പെടുന്നത്. അറിയപ്പെടുന്നത്.10 രാജ്യങ്ങളിലെ 48 സർവകലാശാലകളിൽ നിന്നായി നൂറുകണക്കിന്മത്സരാർഥികളാണ് പ്രസ്തുത ക്യാമ്പിൽ അമൃതപുരി കാമ്പസിലും മോസ്‌കോവിലെ പവർ ഹൗസ്‌പ്രോഗ്രാമിങ് സിറ്റിയിലും സമാന്തരമായി ഒരേ സമയം ആണ് ഈ ക്യാമ്പ് നടക്കുന്നത്. ഈ ബൂട്ട്ക്യാമ്പിൽ പങ്കെടുക്കുന്നതു വഴി വിദ്യാർത്ഥികൾക്ക് ലോകത്തിലെ മറ്റ് രാജ്യങ്ങളിലെപ്രോഗ്രാമർമാരുമായി തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കുവാനും അവരുമായി ആശയവിനിമയംനടത്തുവാനും അത് വഴി ലോകത്തിലെ ഒന്നാം നിരയിലുള്ള ടെക്‌നോളജി കമ്പനികളിൽ സുഗമമായിജോലി ലഭ്യമാവാനും വിദ്യാർത്ഥികൾക്ക് സാദ്ധ്യത തെളിയുന്നു.

ഏഷ്യയിൽ ആദ്യമായി നടക്കുന്ന ഈ ക്യാമ്പിൽ പത്തിൽ പരം ഐ ഐ ടി കൾ, എൻ ഐ റ്റി കൾ തുടങ്ങിയ പ്രമുഖസർവകലാശാലകളിലെ വിദ്യാർത്ഥികളോടൊപ്പം ലിത്വാനിയ, റഷ്യ,സിംഗപ്പുർ, ജപ്പാൻ, യുകെ,ഒമാൻ,ജർമ്മനി, ജോർദാൻ തുടങ്ങിയ പത്തിൽ പരം രാജ്യങ്ങളിലെ വിദ്യാർത്ഥികളും ഈ ക്യാമ്പിൽപങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ എട്ടു വർഷമായി അമൃതപുരി കാമ്പസ് ഐ സി പി സി പ്രോഗ്രാമിങ് ഒളിംബിക്‌സ്സെമി ഫൈനൽ മത്സരങ്ങൾക്ക് വേദിയാവാറുണ്ട്.അമൃതസർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം ചെയർമാൻ ഡോ ജയരാജ് പോരൂർ,അമൃതസർവകലാശാല എഞ്ചിനീയറിങ് അഡ്‌മിഷൻസ് ചെയർമാൻ ആനന്ദ് ഷേണായി, ഹർഷിദ്‌മേത്തതുടങ്ങിയവരുടെ പഠന ക്ലാസുകൾ ബൂട്ട് ക്യാമ്പിനോടനുബന്ധിച്ച് ഉണ്ടായിരിക്കും.

ബൂട്ട് ക്യാമ്പ് മാനേജർമാരായ വെറോണിക്ക സൊബൊലേവ, ക്രിസ്ത്യൻ റോത്താരി, ഇയാൻജോൺസൻ, ബൂട്ട് ക്യാമ്പിന്റെ റീജ്യണൽ ഡയറക്ടറായ ആനന്ദ് ഷേണായി, ബിനു പി കെ തുടങ്ങിയവരുടെനേതൃത്വത്തിലാണ് ബൂട്ട് ക്യാമ്പ് ഏകോപിപ്പിച്ചത്.