- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യാന്തര ക്വിസ്: ബഹ്റിൻ ഇന്ത്യൻ സ്‌കൂൾ ജേതാക്കൾ
മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിച്ച ഐ എസ് ബി രാജ്യാന്തര ക്വിസ് മൽസരത്തിൽ ആതിഥേയർക്ക് ഒന്നാം സ്ഥാനം. ഇന്ത്യൻ സ്‌കൂൾ ടീമംഗങ്ങൾ ഋതു ആൻ റോയ്, അനിരുദ്ധ് ആനന്ദ്, വിഷ്ണു അജിത് എന്നിവരാണ് ഒന്നാമതെത്തിയത്. ബഹ്‌റൈനിലെ ഏഷ്യൻ സ്‌കൂൾ ടീം (മിസ്ബ ഖാൻ, കൃപ ആൻ തരകൻ, നീതു വാസുദേവൻ), ഒമാൻ ദർസെയ്തിലെ ഇന്ത്യൻ സ്‌കൂൾ ടീം (ബാലഭാസ്‌കർ അശോക് കുമാർ, ഡി.കെ.

X
മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിച്ച ഐ എസ് ബി രാജ്യാന്തര ക്വിസ് മൽസരത്തിൽ ആതിഥേയർക്ക് ഒന്നാം സ്ഥാനം. ഇന്ത്യൻ സ്‌കൂൾ ടീമംഗങ്ങൾ ഋതു ആൻ റോയ്, അനിരുദ്ധ് ആനന്ദ്, വിഷ്ണു അജിത് എന്നിവരാണ് ഒന്നാമതെത്തിയത്. ബഹ്‌റൈനിലെ ഏഷ്യൻ സ്‌കൂൾ ടീം (മിസ്ബ ഖാൻ, കൃപ ആൻ തരകൻ, നീതു വാസുദേവൻ), ഒമാൻ ദർസെയ്തിലെ ഇന്ത്യൻ സ്‌കൂൾ ടീം (ബാലഭാസ്‌കർ അശോക് കുമാർ, ഡി.കെ. കൃഷ്ണമൂർത്തി, ഹരികൃഷ്ണൻ ലാൽ പിള്ള) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
ഒന്നാം സമ്മാനം നേടിയ ടീമിന് 1000 ഡോളർ ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ഏബ്രഹാം ജോൺ സമ്മാനിച്ചു. രണ്ടാം സമ്മാനമായ 750 ഡോളർ സ്‌കൂൾ ഭരണ സമിതി അംഗം ഇ.എ. സലീം, മൂന്നാം സമ്മാനമായ 500 ഡോളർ സ്‌കൂൾ ഭരണസമിതി സെക്രട്ടറി രമേശ് സാംബശിവൻ എന്നിവരും വിതരണം ചെയ്തു. ഡോ. ബാബു രാമചന്ദ്രന്റെ നേതൃത്വത്തിൽ അരുൾ ദാസ്, അജയ് ജൈസ്വാൾ എന്നിവരാണ് പരിപാടി നയിച്ചത്.
Next Story

