- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈജിപ്തിലെ കൈറോയിൽ ഭീകരതക്കെതിരെ നടക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിൽ കാന്തപുരം ഇന്ത്യൻ പ്രതിനിധി
കൈറോ(ഈജിപ്ത്): ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ലോകത്തെ പ്രഗത്ഭരായ മുസ്ലിം പണ്ഡിതന്മാരെ ഒരുമിപ്പിച്ച് ഈജിപ്തിലെ കൈറോയിൽ നടക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംബന്ധിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന മുസ്ലിം പണ്ഡിത സമ്മേളനത്തിൽ സാമൂഹിക ശാക്തീകരണത്തിൽ ഫത്വകളുടെ പങ്ക് എന്ന പ്രധാന ശീർഷകത്തിലാണ് മൂന്ന് ദിവസത്തെ പണ്ഡിത സമ്മേളനം നടക്കുന്നത്. മൂന്ന് അക്കാദമിക സമ്മേളനങ്ങളും നാലു വർക്ക്ഷോപ്പുകളും പണ്ഡിതസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. സമ്മേളനത്തിലെ ആദ്യ സെഷനിൽ 'ഫത്വകൾ സാമൂഹിക നിർമ്മാണത്തിന്' എന്ന ശീർഷകത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രബന്ധമവതരിപ്പിച്ചു. മുസ്ലിം വിജ്ഞാന ശാഖകളെയും സംസ്‌കാരത്തെയും വികസിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിച്ച വൈജ്ഞാനിക സംരംഭങ്ങളാണ് മതവിധികൾ ആയ ഫത്വകൾ. വ്യവസ്ഥാപിതവും മൗലികവുമായ രൂപ
കൈറോ(ഈജിപ്ത്): ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ലോകത്തെ പ്രഗത്ഭരായ മുസ്ലിം പണ്ഡിതന്മാരെ ഒരുമിപ്പിച്ച് ഈജിപ്തിലെ കൈറോയിൽ നടക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംബന്ധിച്ചു.
ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന മുസ്ലിം പണ്ഡിത സമ്മേളനത്തിൽ സാമൂഹിക ശാക്തീകരണത്തിൽ ഫത്വകളുടെ പങ്ക് എന്ന പ്രധാന ശീർഷകത്തിലാണ് മൂന്ന് ദിവസത്തെ പണ്ഡിത സമ്മേളനം നടക്കുന്നത്. മൂന്ന് അക്കാദമിക സമ്മേളനങ്ങളും നാലു വർക്ക്ഷോപ്പുകളും പണ്ഡിതസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നുണ്ട്.
സമ്മേളനത്തിലെ ആദ്യ സെഷനിൽ 'ഫത്വകൾ സാമൂഹിക നിർമ്മാണത്തിന്' എന്ന ശീർഷകത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രബന്ധമവതരിപ്പിച്ചു. മുസ്ലിം വിജ്ഞാന ശാഖകളെയും സംസ്‌കാരത്തെയും വികസിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിച്ച വൈജ്ഞാനിക സംരംഭങ്ങളാണ് മതവിധികൾ ആയ ഫത്വകൾ. വ്യവസ്ഥാപിതവും മൗലികവുമായ രൂപത്തിലാണ് ഇസ്ലാമിക വിജ്ഞാനത്തിന്റെ മുന്നേറ്റം ലോകത്ത് സംഭവിച്ചത്. വിശ്വാസശാസ്ത്രം, കർമ്മശാസ്ത്രം, ആധ്യാത്മികത, ഖുർആൻ ഹദീസ് പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ ആയിരക്കണക്കിന് ഗ്രന്ഥങ്ങളാണ് മുസ്ലിം ലോകത്ത് രചിക്കപ്പെട്ടിട്ടുള്ളത്.
അതുകൊണ്ട് തന്നെ ഖുർആനോ ഹദീസോ ദുർവ്യാഖ്യാനം ചെയ്യാനോ തോന്നിയപോലെ വിശദീകരിക്കാനോ മതത്തിനത്ത് ഒരവസരവുമില്ല. എന്ന് മാത്രവുമല്ല, ഇസ്ലാമിക വിധി വിലക്കുകളെ തെറ്റായ വ്യഖ്യാനിക്കുന്നവരെ മാറ്റി നിർത്തുവാനും പരമ്പരാഗത അറിവുകളെയും മൂല്യങ്ങളെയും ആസ്പദമാക്കി സമൂഹത്തിൽ നിർമ്മാണാത്മകമായി നയിക്കുവാനുമാണ് പണ്ഡിതന്മാരോട് ഇസ്ലാമിന്റെ കൽപന. മുസ്ലിം ലോകത്ത് പ്രശ്നമുണ്ടാക്കുന്നവർ ഇസ ്ലാമിന്റെ യഥാർത്ഥമായ ജ്ഞാന ശാസ്ത്രത്തെയും ഫത്വകളെയും തിരസ്‌കരിക്കുന്നവരും തള്ളിക്കളയുന്നവരുമാണ്. സൂഫീ ഇസ്ലാമിന്റെ വക്താക്കളാണ് മതത്തെ എക്കാലവും തനിമയോടെയും മൗലികതയോടെയും പ്രചരിപ്പിച്ചത്. ആ ആശയത്തിൽ ഉറച്ചു നിന്ന് വിശ്വാസപരമായും കർമപരമായും യഥാർത്ഥ ഇസ്ലാമിന്റെ സമാധാനപരമായ സന്ദേശങ്ങൾ പണ്ഡിതന്മാരിൽ നിന്ന് ഉൾവഹിച്ച് പ്രവാചകൻ മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച മാതൃകയിൽ മുസ്ലിംകൾ നിലകൊള്ളണമെന്നും കാന്തപുര പ്രബന്ധാവതരണത്തിൽ പറഞ്ഞു.
ഇസ്ലാമിന്റെ ശരിയായ നിയമങ്ങൾ പ്രതിപാധിക്കുന്ന ഫത്വകളെ തള്ളിപ്പറഞ്ഞ് മുസ്ലിം ലോകത്ത് കുഴപ്പമുണ്ടാക്കുന്ന ഭീകരവാദ, തീവ്രവാദ സംഘങ്ങളെ പണ്ഡിതോചിതമായി പ്രതിരോധിക്കുക എന്നതാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യമെന്ന് സമ്മേളന അധ്യക്ഷൻ അൽ അസ്ഹർ യൂണിവേഴ്സിറ്റി ചാൻസിലർ ശൈഖ് അഹമ്മദ് മുഹമ്മദ് ത്വയ്യിബ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
നെതർലന്റിലെ ആംസ്റ്റർഡാം യൂണിവേഴ്സിറ്റി പ്രസിഡന്റ് മർസൂഖ് ഔലാദ് അബ്ദുല്ല, അബൂദാബി ത്വാബാ ഫൗണ്ടേഷൻ സ്ഥാപകൻ ഹബീബ് അലി ജിഫ്രി, ലബ്നാൻ മുഫ്തി അബ്ദുലത്തീഫ് ദർയാൻ, യു.എ.ഇ മതകാര്യ പ്രതിനിധി മുഹമ്മദ് മത്വറുൽ കഅ്ബി, ജോർദ്ദാൻ മുഫ്തി മുഹമ്മദ് ഖലാഇല, ചെച്നിയൻ മുഫ്തി സ്വലാഹ് മുജീബ്, സുഡാൻ മതകാര്യ മന്ത്രി മുഹമ്മദ് അൽയാക്കൂബി, ഫലസ്തീൻ മുഫ്തി മുഹമ്മദ് അഹ്മദ് ഹുസൈൻ, മലേഷ്യൻ മുഫ്തി ദുൽകിഫ്ൽ മുഹമ്മദ് ബഖരി, ആഫ്രിക്കൻ പണ്ഡിത ഫത്വ കമ്മിറ്റി പ്രസിഡന്റ് ശൈഖ് മുഹമ്മദ് അഹ്മദ്, ഈജിപ്ഷ്യൻ മതകാര്യ ഉപദേഷ്ടാവ് ഡോ. ഉസാമ അസ്ഹരി എന്നിവർ സമ്മേളനത്തിൽ പ്രബന്ധമവതരിക്കും.