മ്മാം ഇന്ത്യൻ സ്‌കൂളിന് പിറകെ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലും ഫീസ് ഇളവ് പിൻവലിക്കുന്നു. ഒരേ കുടുംബത്തിലെ അധിക കുട്ടികൾക്ക് ലഭിച്ചിരുന്ന ഫീസിളവാണ് ഒഴിവാക്കുന്നത്. പ്രവേശന ഫീ യും ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്.

ഒരു കുടുംബത്തിലെ ആദ്യത്തെ രണ്ടു കുട്ടികൾക്ക് ഒരേ ഫീസും മൂന്നാമത്തെ കുട്ടി മുതൽ മുപ്പത് ശതമാനം ഫീസിളവുമാണ് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടപ്പാക്കിയിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഒരു ഫീസിളവുകളും ഈ വർഷം മുതൽ ഉണ്ടാവില്ലെന്നാണ് സ്‌കൂൾ അധികൃതർ അറിയിച്ചിരിക്കുന്നത്.

നേരത്തെ പ്രവേശന ഫീയായി 500 റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഈ വർഷം മുതൽ അത് 1000 റിയാലായി വർധിപ്പിച്ചിട്ടുണ്ട്. സാധാരണ ഇത്തരം തീരുമാനങ്ങൾ പ്രിൻസിപ്പൽ സർക്കുലർ വഴിയാണ് രക്ഷിതാക്കളെ അറിയിക്കാറുള്ളത്. പുതിയ ഫീസ് വർദ്ധനവിനെ സംബന്ധിച്ച വിവരങ്ങൾ പുതുതായി പ്രവേശനം നേടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് വിതരണം ചെയ്യുന്ന പ്രോസ്‌പെക്ടസിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.