- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധന; വിദേശവിദ്യാർത്ഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്; സ്റ്റുഡന്റ് വിസാ കാറ്റഗറികളുടെ എണ്ണം രണ്ടായി കുറയ്ക്കും
മെൽബൺ: ഓസ്‌ട്രേലിയയിൽ സ്റ്റുഡന്റ് വിസയിലെത്തി പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഈ വർഷം വൻ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർധനാണ് വിദേശവിദ്യാർത്ഥികളുടെ കാര്യത്തിൽ ഇക്കൊല്ലം രേഖപ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയൻ ഹയർ എഡ്യൂക്കേഷൻ മേഖലയിൽ വിദേശ വിദ്യാർത്ഥികളുടെ കാര്യത്തിൽ റെക്കോർഡ് വർധനയാണ് ഇക്കൊല്ലം ഉണ്ടായിരിക്
മെൽബൺ: ഓസ്‌ട്രേലിയയിൽ സ്റ്റുഡന്റ് വിസയിലെത്തി പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഈ വർഷം വൻ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർധനാണ് വിദേശവിദ്യാർത്ഥികളുടെ കാര്യത്തിൽ ഇക്കൊല്ലം രേഖപ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയൻ ഹയർ എഡ്യൂക്കേഷൻ മേഖലയിൽ വിദേശ വിദ്യാർത്ഥികളുടെ കാര്യത്തിൽ റെക്കോർഡ് വർധനയാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഏപ്രിൽ മാസത്തെ കണക്ക് അനുസരിച്ച് സ്റ്റുഡന്റ് വിസയിൽ ഓസ്‌ട്രേലിയയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം 433,939 ആണെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 11.2 ശതമാനം കൂടുതലാണിത്. ഹയർ എഡ്യൂക്കേഷൻ കോഴ്‌സുകളിലേക്ക് 216,815 ഇന്റർനാഷണൽ വിദ്യാർത്ഥികളാണ് ഇക്കൊല്ലം ചേർന്നിരിക്കുന്നത്. മുൻ വർഷത്തെക്കാൾ ഒമ്പതു ശതമാനം കൂടുതലാണിത്. അതേസമയം വൊക്കേഷണൽ എഡ്യൂക്കേഷനിൽ ചേർന്ന വിദ്യാർത്ഥികളുടെ എണ്ണം 103,692 ആയി വർധിച്ചിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനയാണിത്.
ഓസ്‌ട്രേലിയയിലെ വിദേശ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ ചൈനയിൽ നിന്നുള്ളവരാണ്. ഇവിടെ പഠിക്കുന്ന വിദേശവിദ്യാർത്ഥികളിൽ 35 ശതമാനവും ചൈനക്കാരാണ്. തൊട്ടുപിന്നിൽ ഇന്ത്യ. വിദേശവിദ്യാർത്ഥികളിൽ 12 ശതമാനം പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. എന്നാൽ വൊക്കേഷണൽ കോഴ്‌സുകളിൽ ചൈനയെക്കാൾ മുന്നിൽ ഇന്ത്യൻ വിദ്യാർത്ഥികളാണ്. 18 ശതമാനം ഇന്ത്യൻ വിദ്യാർത്ഥികളായിരിക്കേ ചൈനക്കാർ ഏഴു ശതമാനം മാത്രമാണ്.
അതേസമയം ഓസ്‌ട്രേലിയൻ സർക്കാരിന് മറ്റൊരു സാമ്പത്തിക ശ്രോതസ് കൂടിയാണ് വിദേശ വിദ്യാർത്ഥികൾ. രാജ്യത്ത് മൈനിങ് മേഖലയിൽ ഇടിവു സംഭവിച്ചതിനെ തുടർന്ന് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി സർക്കാർ ഏറെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. ഇന്റർനാഷണൽ എഡ്യുക്കേഷൻ മുഖേന രാജ്യത്ത് പ്രതിവർഷം 16 ബില്യൺ ഡോളറിന്റെ വരുമാനമാണുള്ളത്.
സ്റ്റുഡന്റ് വിസാ കാറ്റഗറികളുടെ എണ്ണം എട്ടിൽ നിന്ന് രണ്ടായി കുറയ്ക്കാൻ ഈയാഴ്ച സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. കൂടാതെ സ്വകാര്യ വൊക്കേഷണൽ കോളേജുകളിലേക്ക് പഠനത്തിന് ചേരുന്നതിന് വിസ ലഭിക്കുന്നത് കൂടുതൽ എളുപ്പമാക്കാനും സർക്കാർ പദ്ധതികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ലാറ്റിൻ അമേരിക്ക, മിഡ്ഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള നടപടികൾ സർക്കാർ ചെയ്തുവരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.