ആംബുലൻസ് അടക്കമുള്ള അത്യാഹിത വാഹനങ്ങൾക്ക് വഴി മാറി കൊടുത്തില്ലെങ്കിൽ പിഴ ഉറപ്പ്. അപകട സ്ഥലത്തേക്ക് കുതിക്കുന്ന ആംബുലൻസുകൾ, രോഗികളുമായി പോകുന്ന ആംബുലൻസുകൾ, പാരാമെഡിക്കൽ വാഹനങ്ങൾ, അത്യാഹിത വിഭാഗത്തിന്റെ വാഹനങ്ങൾ എന്നിവയ്ക്ക് വഴി നൽകാതെ തടസ്സമായി നിലകൊണ്ടാലാണ് പിഴ ലഭിക്കുക. നിയമലംഘകർക്ക് ആയിരം ദിർഹം പിഴ ലഭിക്കാം.

ജൂലായ് ഒന്ന് മുതൽ പുതുക്കിയ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിനത്തിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. 1000 ദിർഹമാണ് റോഡിൽ തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ.അപകടത്തിൽപ്പെടുന്നവർക്ക് ഏറ്റവും വേഗം സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം അപകട സ്ഥലങ്ങളിലെത്തി തിരക്ക് കൂട്ടുന്നതും അപകടങ്ങളുടെ ചിത്രങ്ങൾ പകർത്തി അനുവാദമില്ലാതെ സാമൂഹിക മാധ്യമങ്ങളിൽ പ്രദർശിപ്പിക്കുന്നതും പൊലീസ് വിലക്കിയിട്ടുണ്ട്.