- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലസംരക്ഷണ സന്ദേശവുമായ് അമൃത വിദ്യാർത്ഥികൾ
അമൃതപുരി: അന്താരാഷ്ട്ര ജലദിന ആഘോഷങ്ങളുടെ ഭാഗമായി മാതാ അമൃതാനന്ദമയി മഠംയുവജനവിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തിൽ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെവിദ്യാർത്ഥികൾ വാട്ടർ വാക്കും(ജലനടത്തം) നിരവധി ജലസംരക്ഷണ ബോധവൽക്കരണ പരിപാടികളും,മാരത്തോൺഓട്ടവും സംഘടിപ്പിച്ചു. പൈപ്പ് ജലത്തിന്റെ ദുരുപയോഗം അവസാനിപ്പിക്കുക, ജലശ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുക, ജലത്തിന്റെദുർവ്യയം ഒഴിവാക്കുക, ജലമലിനീകരണം തടയുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി വിദ്യാർത്ഥികൾവവ്വാക്കാവു മുതൽ ഓച്ചിറ വരെ കുടങ്ങളിലും ബക്കറ്റുകളിലും ദുർലഭമായിക്കൊണ്ടിരിക്കുന്നകുടിവെള്ളവുമേന്തി പദയാത്ര നടത്തി ഏവരുടെയും ശ്രദ്ധ ആകർഷിച്ചു .ഓച്ചിറ ടൗൺ പരിസരങ്ങളിലെവഴിയാത്രക്കാർക്കും ബസ്സ് യാത്രക്കാർക്കും കുപ്പികളിൽ കുടിവെള്ള വിതരണം നടത്തി. തുടർന്ന്ഉച്ചയോടടുത്ത് അമൃതപുരി കാമ്പസിലേക്ക് ജലസംരക്ഷണ സന്ദേശവുമേന്തി മാരത്തോൺഓട്ടം നടത്തുകയുംചെയ്തു. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കാനുള്ളതാണെന്നും സമൂഹത്തിലെ ജീവജാലങ്ങളുടെനിലനില്പിനും ആരോഗ്യകരമായ ജീവിതത്തിനും ശ
അമൃതപുരി: അന്താരാഷ്ട്ര ജലദിന ആഘോഷങ്ങളുടെ ഭാഗമായി മാതാ അമൃതാനന്ദമയി മഠംയുവജനവിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തിൽ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെവിദ്യാർത്ഥികൾ വാട്ടർ വാക്കും(ജലനടത്തം) നിരവധി ജലസംരക്ഷണ ബോധവൽക്കരണ പരിപാടികളും,മാരത്തോൺഓട്ടവും സംഘടിപ്പിച്ചു.
പൈപ്പ് ജലത്തിന്റെ ദുരുപയോഗം അവസാനിപ്പിക്കുക, ജലശ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുക, ജലത്തിന്റെദുർവ്യയം ഒഴിവാക്കുക, ജലമലിനീകരണം തടയുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി വിദ്യാർത്ഥികൾവവ്വാക്കാവു മുതൽ ഓച്ചിറ വരെ കുടങ്ങളിലും ബക്കറ്റുകളിലും ദുർലഭമായിക്കൊണ്ടിരിക്കുന്നകുടിവെള്ളവുമേന്തി പദയാത്ര നടത്തി ഏവരുടെയും ശ്രദ്ധ ആകർഷിച്ചു .ഓച്ചിറ ടൗൺ പരിസരങ്ങളിലെവഴിയാത്രക്കാർക്കും ബസ്സ് യാത്രക്കാർക്കും കുപ്പികളിൽ കുടിവെള്ള വിതരണം നടത്തി. തുടർന്ന്ഉച്ചയോടടുത്ത് അമൃതപുരി കാമ്പസിലേക്ക് ജലസംരക്ഷണ സന്ദേശവുമേന്തി മാരത്തോൺഓട്ടം നടത്തുകയുംചെയ്തു.
ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കാനുള്ളതാണെന്നും സമൂഹത്തിലെ ജീവജാലങ്ങളുടെനിലനില്പിനും ആരോഗ്യകരമായ ജീവിതത്തിനും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തേണ്ടതിന്റെ ആവിശ്യകതസംബന്ധിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കിടയിലും വ്യക്തമായ അവബോധം സൃഷ്ടിക്കുവാൻപ്രസ്തുത പരിപാടിക്കായെന്നും സംഘാടകർ അറിയിച്ചു.