കൊച്ചി: പ്രൊവിഡൻസ് കോളേജ് ഓഫ് എൻജിനീയറിങ്ങിന്റെ ആഭിമുഖ്യത്തിൽ കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ച് ജൂൺ എട്ടിന് എം.ഐ.ആർ (മെഷീൻ ഇന്റലിജൻസ് റിസർച്ച്) ലാബ്‌സുമായി സഹകരിച്ച് ബിഗ് ഡാറ്റ എന്ന വിഷയത്തിൽ ഇന്റർനാഷണൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.

ആർട്ട് ഡാറ്റ സയൻസിന്റെ കാഴ്ചപാടുമായി ബന്ധപ്പെട്ടിട്ടുള്ള ബിഗ് ഡാറ്റ പ്രക്രിയയിലൂടെ മുമ്പോട്ട് വരുന്ന പുതിയ അവസരങ്ങളുടെയും വെല്ലുവിളികളുടെയും നിലവിലുള്ള അവസ്ഥ താത്പര്യമുള്ളവരുമായി പങ്ക് വെയ്ക്കുക  എന്നതായിരുന്നു ഈ ഇന്റർനാഷണൽ വർക്ക് ഷോപ്പിന്റെ പ്രധാന ലക്ഷ്യം.

'ബിഗ് ഡാറ്റ സയൻസ്: ചലഞ്ചേഴ്‌സ്, പേഴ്‌സ്‌പെക്റ്റീവ്‌സ്, ആപ്ലിക്കേഷൻസ്' എന്ന വിഷയത്തെ സംബന്ധിച്ച് എം.ഐ.ആർ ലാബ്‌സ് ഡയറക്റ്റർ പ്രൊഫ. അജിത് എബ്രഹാം, 'സെക്യൂരിറ്റി ഇഷ്യൂ ഓൺ ബിഗ് ഡാറ്റ' എന്ന വിഷയത്തെ കുറിച്ച് ഡഠലങ സർവകലാശാല ഐ.സി.ടി അദ്ധ്യാപിക പ്രൊഫ. റാബിയ അഹമ്മദ്, 'റൂട്ട് കോഴ്‌സ് അനാലിസിസ് ഓൺ മാനുഫാക്ച്ചറിങ് ഫെയ്‌ലിയർ ഡയഗ്നോസിസ്' എന്ന വിഷയത്തെ സംബന്ധിച്ച് ഡഠലങ സർവകലാശാല ഐ.സി.ടി അദ്ധ്യാപിക പ്രൊഫ. ഡോ. യുൻ ഹോയ് ചോയ്, 'ബിഗ് ഡാറ്റ സിനാരിയോ ഇൻ മലേഷ്യ: ചലഞ്ചേഴ്‌സ് ആൻഡ് കോലാബുറേറ്റീവ് ഓപർചുനിറ്റീസ്' എന്ന വിഷയത്തെ കുറിച്ച് ഡഠലങ സർവകലാശാല ഐ.സി.ടി അദ്ധ്യാപിക പ്രൊഫ. ആസാ കമിലാ മുദ എന്നിവർ ക്ലാസുകൾ നയിച്ചു.

തത്പരരായ ഫാകൽറ്റി അംഗങ്ങളെയും ബി- സ്‌കൂളുകളിലേയും എൻജിനീയറിങ്ങ് കോളേജുകളിലേയും ഗവേഷകരെയും ലക്ഷ്യം വച്ചാണ് ഈ വർക്ക് ഷോപ്പ് സംഘടിപ്പിച്ചത്.  ടോക് എച്ച് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി, രാജഗിരി കോളേജ് ഓഫ് എൻജിനീയറിങ്ങ് ആൻഡ് ടെക്‌നോളജി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഈ വർക്ക് ഷോപ്പിൽ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക്: ഡോ. സന്തോഷ് പി. മാത്യു, പ്രിൻസിപ്പൽ, പ്രൊവിഡൻസ് കോളേജ് ഓഫ് എൻജിനീയറിങ്ങ് ചെങ്ങന്നൂർ. Mob: 09747129333.      Email:santhosh.m@providencecollege.org