- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
കുട്ടികൾക്കു പഠിക്കാൻ ഇന്റർനെറ്റ് സംവിധാനമില്ല; ആശങ്കാകുലരായി പ്രിൻസിപ്പൽമാർ; കൂടുതൽ ഹോം കണക്ഷനുകൾക്ക് അനുവദിക്കുവാൻ സർക്കാരിനോട് ആവശ്യപ്പെട്ട് സ്‌കൂളുകൾ
ലോക്ക്ഡൗൺ കാലത്ത് പഠനം സ്‌കൂളുകളിൽ നിന്നും വീടുകളിലേക്ക് മാറ്റിയതോടെ ബുദ്ധിമുട്ടിലായത് അനേകം വിദ്യാർത്ഥികൾ. പല കുട്ടികൾക്കും കൃത്യമായ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തതിനാൽ പഠനം നടത്തുവാൻ സാധിക്കുന്നില്ലെന്നാണ് സ്‌കൂൾ പ്രിൻസിപ്പൽമാർ വ്യക്തമാക്കുന്നത്. ഈ കാലയളവിൽ വീടുകളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നത് വളരെ പ്രധാനമാണെന്ന് സെക്കൻഡറി പ്രിൻസിപ്പൽമാർ പറഞ്ഞു.
സർക്കാർ കഴിഞ്ഞ വർഷം 45,000 വീടുകളെ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചു. ഈ വർഷം അവസാനം വരെ ഈ കണക്ഷനുകൾ തുടരുന്നതിന് 8.3 മില്യൺ ഡോളർ ചെലവഴിക്കുന്നുണ്ട്. എന്നാൽ ഇത് കൂടുതൽ വീടുകളിലേക്ക് വ്യാപിപ്പിക്കുന്നില്ല.
തന്റെ 40 വിദ്യാർത്ഥികൾക്ക് സർക്കാർ പദ്ധതിയിൽ നിന്ന് പ്രയോജനം ലഭിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രാലയം വർഷാവസാനം വരെ അവരുടെ കണക്ഷൻ തുടരുന്നതിൽ സന്തോഷമുണ്ടെന്നും ആറ്റാഹു കോളേജ് പ്രിൻസിപ്പൽ നീൽ വാട്‌സൺ പറഞ്ഞു.
ഇന്റർനെറ്റ് ഇല്ലാത്ത കുടുംബങ്ങൾ ഇപ്പോഴും ഉണ്ടെന്നും മന്ത്രാലയം കൂടുതൽ വീടുകളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ വർഷം ഇത് ആവശ്യമായിരുന്നുവെങ്കിൽ യുക്തിപരമായി ഇത് ഈ വർഷം വീണ്ടും ആവശ്യമാണ്,'' എന്നും അദ്ദേഹം പറഞ്ഞു.
'ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാത്ത 100 കുടുംബങ്ങൾക്ക് ഞങ്ങൾ ഇന്റർനെറ്റ് കവറേജ് നൽകി, അതിനാൽ അവർ യഥാർത്ഥത്തിൽ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാകുന്നില്ല, ഈ വർഷം അവരെ പിന്തുണയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ പരിശോധിക്കേണ്ടതുണ്ട്, മറ്റ് സ്‌കൂളുകളും സമാനമായ അവസ്ഥയിലാണെന്ന് എനിക്കറിയാം.' പ്രത്യേകിച്ചും ഓക്ക്‌ലാൻഡ് സ്‌കൂളുകൾ കൂടുതൽ അടച്ചുപൂട്ടാൻ പോകുകയാണെങ്കിൽ ഇന്റർനെറ്റ് ഒരു അത്യാവശ്യമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിലാണ് കൂടുതൽ ഹോം കണക്ഷനുകൾക്ക് അനുവദിക്കുവാൻ സ്‌കൂളുകൾ സർക്കാരിനോട് ആവശ്യപ്പെട്ടത്.