- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനെറ്റ് വോയ്‌സ്, വീഡിയോ കോളുകൾക്കുള്ള വിലക്ക് നീങ്ങി; ഇന്നു മുതൽ പ്രവാസികൾക്ക് നാട്ടിലുള്ളവരെ കണ്ട് സംസാരിക്കാം
ജിദ്ദ: ഇന്റർനെറ്റ് വോയ്‌സ്, വീഡിയോ കോളുകൾക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് പുലർച്ചെ മുതൽ നീക്കി. ആറ് വോയ്‌സ്, വീഡിയോ കോൾ സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സിഐടിസി) നിബന്ധനകൾക്കു വിധേയമായി എടുത്തുകളഞ്ഞത്. ഫേസ് ടൈം, സ്‌നാപ് ചാറ്റ്, സ്‌കൈപ്പ്, ലൈൻ, ടെലിഗ്രാം, ടാങ്കോ തുടങ്ങിയ ഓൺലൈൻ വോയ്‌സ്, വീഡിയോ കോൾ സർവീസുകൾക്കുള്ള വിലക്ക് സെപ്റ്റംബർ 20 അർധനരാത്രി നീക്കിയതായി സിഐടിസി വക്താവ് അദിൽ അബു ഹുമൈദ് വ്യക്തമാക്കിയത്. അതേസമയം സിഐടിസി നിബന്ധനകൾ പാലിക്കാത്ത ചില ആപ്പുകൾക്ക് വിലക്ക് തുടരും. എന്നാൽ വാട്‌സ് ആപ്പ്, വൈബർ ആപ്പുകൾക്ക് വിലക്കു നീക്കിയോ അഥവാ തുടരുമോയെന്ന് സിഐടിസി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് ധാരാളം പേർ ട്വിറ്ററിൽ സിഐടിസിയോട് ചോദ്യം ഉന്നയിച്ചിട്ടുണ്ട്. വ്യവസ്ഥകൾ പൂർണമല്ലാത്ത ചില ആപ്പുകൾക്കുള്ള വിലക്ക് തുടരും. ഡേറ്റ സേവന, അധിക സേവന മേഖലയിൽ നിന്നുള്ള വരുമാനത്തെ കൂടുതലായി ആശ്രയിക്കുക എന്നതാണ് ആഗോള തലത്തിൽ
ജിദ്ദ: ഇന്റർനെറ്റ് വോയ്‌സ്, വീഡിയോ കോളുകൾക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് പുലർച്ചെ മുതൽ നീക്കി. ആറ് വോയ്‌സ്, വീഡിയോ കോൾ സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സിഐടിസി) നിബന്ധനകൾക്കു വിധേയമായി എടുത്തുകളഞ്ഞത്. ഫേസ് ടൈം, സ്‌നാപ് ചാറ്റ്, സ്‌കൈപ്പ്, ലൈൻ, ടെലിഗ്രാം, ടാങ്കോ തുടങ്ങിയ ഓൺലൈൻ വോയ്‌സ്, വീഡിയോ കോൾ സർവീസുകൾക്കുള്ള വിലക്ക് സെപ്റ്റംബർ 20 അർധനരാത്രി നീക്കിയതായി സിഐടിസി വക്താവ് അദിൽ അബു ഹുമൈദ് വ്യക്തമാക്കിയത്. അതേസമയം സിഐടിസി നിബന്ധനകൾ പാലിക്കാത്ത ചില ആപ്പുകൾക്ക് വിലക്ക് തുടരും.
എന്നാൽ വാട്‌സ് ആപ്പ്, വൈബർ ആപ്പുകൾക്ക് വിലക്കു നീക്കിയോ അഥവാ തുടരുമോയെന്ന് സിഐടിസി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് ധാരാളം പേർ ട്വിറ്ററിൽ സിഐടിസിയോട് ചോദ്യം ഉന്നയിച്ചിട്ടുണ്ട്. വ്യവസ്ഥകൾ പൂർണമല്ലാത്ത ചില ആപ്പുകൾക്കുള്ള വിലക്ക് തുടരും. ഡേറ്റ സേവന, അധിക സേവന മേഖലയിൽ നിന്നുള്ള വരുമാനത്തെ കൂടുതലായി ആശ്രയിക്കുക എന്നതാണ് ആഗോള തലത്തിൽ ടെലികോം മേഖലയിലെ പുതിയ പ്രവണത. ഇതിന് അനുസൃതമായാണ് കോൾ ആപ്പുകൾക്കുള്ള വിലക്ക് എടുത്തുകളയുന്നത്. സൗദിയിലെ ഉപയോക്താക്കൾക്ക് ഏറ്റവും മുന്തിയ സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ടെലികോം കമ്പനികളുമായി ചേർന്ന് കമ്മിഷൻ ശ്രമിക്കുന്നത്.