- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനെറ്റ് ചതിക്കുഴികളിൽപ്പെട്ട് ജീവിതം വഴിയാധാരമായവരുടെ കൂട്ടത്തിലേക്കു മലയാളി പെൺകൊടിയും; ആത്മഹത്യയുടെ വക്കിലെത്തിയ പെൺകുട്ടിയുടെ അപേക്ഷയും സോഷ്യൽ മീഡിയയിൽ
തിരുവനന്തപുരം: ഇന്റർനെറ്റ് ചതിക്കുഴികൾ ഏതു തരത്തിലാണ് ഒരാളുടെ ജീവിതം മാറ്റിമറിക്കുന്നത് എന്നു പറയാനാകില്ല. പ്രത്യേകിച്ചു പെൺകുട്ടികളുടെ കാര്യത്തിൽ. ചലച്ചിത്ര നടിമാരുടെയും പ്രശസ്തരുടെയുമൊക്കെ വീഡിയോകളും ചിത്രങ്ങളും പ്രചരിച്ചതിനു പിന്നാലെയിതാ ഒരു മലയാളി പെൺകുട്ടിയുടെയും ദൃശ്യങ്ങൾ വാട്‌സ്ആപ്പിലൂടെ മിന്നൽ വേഗത്തിൽ പടരുന്നു
തിരുവനന്തപുരം: ഇന്റർനെറ്റ് ചതിക്കുഴികൾ ഏതു തരത്തിലാണ് ഒരാളുടെ ജീവിതം മാറ്റിമറിക്കുന്നത് എന്നു പറയാനാകില്ല. പ്രത്യേകിച്ചു പെൺകുട്ടികളുടെ കാര്യത്തിൽ.
ചലച്ചിത്ര നടിമാരുടെയും പ്രശസ്തരുടെയുമൊക്കെ വീഡിയോകളും ചിത്രങ്ങളും പ്രചരിച്ചതിനു പിന്നാലെയിതാ ഒരു മലയാളി പെൺകുട്ടിയുടെയും ദൃശ്യങ്ങൾ വാട്‌സ്ആപ്പിലൂടെ മിന്നൽ വേഗത്തിൽ പടരുന്നു.
കഴിഞ്ഞ ദിവസങ്ങളിലാണു വാട്‌സ്ആപ്പിലൂടെ ഒരു മലയാളി പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങളും വീഡിയോയും പ്രചരിച്ചത്. കേരളത്തിലെ പ്രമു
ഖ ആശുപത്രിയിൽ നഴ്‌സെന്നു കരുതുന്ന പെൺകുട്ടിയാണു സോഷ്യൽ മീഡിയയുടെ ഇരയായി മാറിയത്.
താനാണ് ആ പെൺകുട്ടിയെന്നും തനിക്കു പറയാനുള്ള കാര്യങ്ങൾ കൂടി കേൾക്കണമെന്നു പറഞ്ഞു പെൺകുട്ടിയുടെ പേരിലും പോസ്റ്റ് പ്രചരിക്കുന്നുണ്ട്.
തന്റെ വൾഗറായ ചിത്രങ്ങൾ വാട്‌സ്ആപ്പിൽ അയക്കുന്നുണ്ടെന്നും പലരുടെ കൈയിലും എത്തിയെന്നും താൻ അറിഞ്ഞെന്നും ആത്മഹത്യയുടെ വക്കിലാണ് താനെന്നും പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. 'ജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളും ഉള്ള പെൺകുട്ടിയാണ് താനും. അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ല. താൻ മരിച്ചാലും ഈ ലോകം അറിയണം താൻ ഒരു ചീത്ത പെൺകുട്ടിയല്ലായിരുന്നെന്ന്. തന്നോട് ഈ ചതി ചെയ്ത ആളോട് ക്ഷമിക്കുന്നു. പരാതി നൽകിയിട്ടു ഫലമുണ്ടാകുമെന്നു തോന്നുന്നില്ല. ചെയ്തത് ആരായാലും തന്റെ കണ്ണീരിന്റെ വില കൊടുക്കേണ്ടിവരും. തന്നെ മനസിലാക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഈ പോസ്റ്റ് ഫോർവേഡ് ചെയ്യണം. ഒരു പക്ഷേ, ഇതു തന്നെ ലാസ്റ്റ് മെസേജ് ആയിരിക്കും. ഈ ലോകത്തോടു വിട പറയും മുമ്പ് തന്നെ അറിയുന്ന ചിലരെങ്കിലും മനസിലാക്കണം താൻ വഴിപിഴച്ചുപോയിട്ടില്ലെന്ന്. പ്ലീസ്...' എന്നാണ് പെൺകുട്ടിയുടെ പേരിൽ വന്നിരിക്കുന്ന പോസ്റ്റ്.
പോൺ സൈറ്റുകളിൽ വരുന്ന അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നതിനൊപ്പം ഇത്തരത്തിൽ ചതിയിൽ അകപ്പെടുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന ഒരു സംഘം തന്നെയുണ്ടെന്നാണു സൂചനകൾ. വാട്‌സ്ആപ്പ് മുതലായ നവമാദ്ധ്യമങ്ങളിലൂടെ ഇത്തരം ദൃശ്യങ്ങളും വീഡിയോയും ഔചിത്യബോധമില്ലാതെ പ്രചരിപ്പിക്കുന്നവരും അനവധിയാണ്.
സിനിമ-സീരിയൽ താരങ്ങൾ പോലുള്ള സെലിബ്രിറ്റികൾ നിരവധി പേരാണ് ഇത്തരത്തിൽ സൈബർ ലോകത്തിന്റെ ആക്രമണത്തിൽപ്പെട്ടിട്ടുള്ളത്. ചതിക്കുഴികളിൽപ്പെട്ടു ജീവിതം ഹോമിച്ചവരും നിരവധിയാണ്. ഇത്തരത്തിലുള്ള സൈബർ ആക്രമണത്തിന്റെ ഒടുവിലത്തെ ഇരയായിരിക്കുകയാണ് ഈ മലയാളി പെൺകുട്ടിയും.