ന്യൂഡൽഹി: ലോക വ്യാപകമായി വരുന്ന 48 മണിക്കൂറിനുള്ളിൽ ഇന്റർനെറ്റ് സേവനം ഭാഗികമായി തടസപ്പെടുമെന്ന് മുന്നറിയിപ്പ്. സുപ്രധാനമായ ഡൊമൈൻ സർവറുകളുടെ അറ്റകുറ്റപണി നടക്കുന്നതിനാൽ കുറച്ച് സമയത്തേക്ക് നെറ്റ്‌വർക്ക് ബന്ധത്തിൽ തകരാറുണ്ടാകുമെന്ന് റഷ്യാ ടുഡേ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

ഡൊമൈൻ പേരുകൾ സംരക്ഷിക്കുന്നതിനായി ക്രിപ്റ്റോഗ്രാഫിക് കീ മാറ്റും. സൈബർ ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമാണിതെന്ന് ഇന്റർനെറ്റ് കോർപ്പറേഷൻ ഓഫ് അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സ് (ഐകാൻ) അറിയിച്ചു. ഈ മാറ്റത്തിനു തയാറാകാത്ത ഇന്റർനെറ്റ് സേവനദാതാക്കളുടെയും നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുടെയും ഉപയോക്താക്കൾക്ക് പ്രശ്നമുണ്ടായേക്കാമെന്ന് കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റി (സിആർഎ) മുന്നറിയിപ്പു നൽകി.