- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഴിഞ്ഞ ബിയൻകാൻ ഉപയോഗിച്ച് നിങ്ങളുടെ ഇന്റർനെറ്റിന്റെ സ്പീഡ് എങ്ങനെ കൂട്ടാം: സ്പീഡില്ലാത്ത നെറ്റ് ഉള്ളവർക്ക് ഒരു ഗൈഡ്
ഒഴിഞ്ഞ ബിയർ കാനുകൾ വലിച്ചെറിയുംമുമ്പ് ഒരു കാര്യമോർക്കുക. നിങ്ങളുടെ ഇന്റർനെറ്റിന്റ വേഗത കൂട്ടാൻ അതിനാവും. ബിയർ കാനിന്റെ മുകൾവശം കത്രിക ഉപയോഗിച്ച് മുറിച്ചെടുത്ത് ഇന്റർനെറ്റ് റൂട്ടറിനുചുറ്റം ഘടിപ്പിച്ചാൽ നെറ്റിന്റെ വേഗം കൂട്ടുമെന്നാണ് റിപ്പോർട്ട്. ഇന്റർനെറ്റിലെ വിവിധ ഫോറങ്ങളിൽ ഇക്കാര്യം സജീവ ചർച്ചയായിക്കഴിഞ്ഞു. സംഗതി നടക്കുമ
ഒഴിഞ്ഞ ബിയർ കാനുകൾ വലിച്ചെറിയുംമുമ്പ് ഒരു കാര്യമോർക്കുക. നിങ്ങളുടെ ഇന്റർനെറ്റിന്റ വേഗത കൂട്ടാൻ അതിനാവും. ബിയർ കാനിന്റെ മുകൾവശം കത്രിക ഉപയോഗിച്ച് മുറിച്ചെടുത്ത് ഇന്റർനെറ്റ് റൂട്ടറിനുചുറ്റം ഘടിപ്പിച്ചാൽ നെറ്റിന്റെ വേഗം കൂട്ടുമെന്നാണ് റിപ്പോർട്ട്.
ഇന്റർനെറ്റിലെ വിവിധ ഫോറങ്ങളിൽ ഇക്കാര്യം സജീവ ചർച്ചയായിക്കഴിഞ്ഞു. സംഗതി നടക്കുമെന്നുതന്നെയാണ് പലരും അഭിപ്രായപ്പെടുന്നത്. വൈഫൈയുടെ വേഗം കൂട്ടാനും ഇതുവഴി നടക്കുമെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ബ്രോഡ്ബാൻഡിലും വൈഫൈയിലും നെറ്റിനുവേണ്ടിയുള്ള കാത്തിരിപ്പ് ഒഴിയുമല്ലോ എന്ന പ്രതീക്ഷയിൽ പലരും ഈ രീതി പിന്തുടരാൻ തുടങ്ങിട്ടുമുണ്ട്.
അതുപോലെ വൈഫൈ റൂട്ടർ ഇരിക്കുന്ന സ്ഥലത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു. ഒരു ഭിത്തിയോട് ചേർന്നോ ടി.വി. സ്റ്റാൻഡിന് അടിയിലോ ആണ് റൂട്ടർ ഇരിക്കുന്നതെങ്കിൽ അത് സിഗ്നലുകൾ തടയപ്പെടുന്നതിനും സ്പീഡ് കുറയുന്നതിനും കാരണമാകും. റൂട്ടർ 24 മണിക്കൂറും ഓണാക്കിയിടുന്നതും വേഗം കുറയുന്നതിന് കാരണമാകും. ഇടയ്ക്കിടെ സ്വിച്ചോഫ് ചെയ്യുകയാണ് വേണ്ടത്.
ഫ്ലാറ്റിലോ മറ്റോ താമസിക്കുന്നവർക്ക് അടുത്തുള്ള വീട്ടുകാരുമായി വൈഫൈയുടെ വേഗത താരതമ്യം ചെയ്യാവുന്നതാണ്. ഒരേ ഭാഗത്താണ് ഇരുവീടുകളിലെയും റൂട്ടർ ഇരിക്കുന്നതെങ്കിലും അത് വേഗം കുറയുന്നതിന് കാരണമാകും. അയൽവക്കത്തെ റൂട്ടറിൽനിന്ന് എത്ര അകറ്റിവെക്കാമോ അത്രയും വേഗം നിങ്ങളുടെ വീട്ടിലെ വൈഫൈയ്ക്ക് ലഭിക്കുമെന്നും അവർ പറയുന്നു.
വൈഫൈയോ ബ്രോഡ്ബാൻഡ് കണക്ഷനോ ഉപയോഗിക്കുന്നവർ, കൂടുതൽ വേഗം ലഭിക്കുന്ന സമയമേതെന്ന് സ്വയം പരിശോധിച്ച് കണ്ടെത്തണം. ഇന്റർനെറ്റിൽ ഉപയോക്താക്കൾ കുറഞ്ഞിരിക്കുന്ന സമയങ്ങളിലാണ് കൂടുതൽ വേഗത ലഭിക്കുക. അത്തരം സമയങ്ങൾ കണ്ടെത്താനായാൽ, അത് ഉപയോഗത്തെ കൂടുതൽ സഹായിക്കും.