- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർപോളിന്റെ തലവനെ ചൈന 'പൂട്ടിയതിന്' പിന്നാലെ താൽകാലിക പ്രസിഡന്റിനെ നിയമിച്ച് അധികൃതർ; മെങ് ഹോങ്വേ ചൈനയിൽ കാലു കുത്തിയതിന് പിന്നാലെ അച്ചടക്ക സമിതി കസ്റ്റഡിയിൽ എടുത്തുവെന്ന് ചൈനീസ് പത്രം ; മെങ്ങിനെ കസ്റ്റഡിയിൽ എടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും കുറ്റം എന്തെന്ന് വെളിപ്പെടുത്താതെ ചൈനീസ് ഉദ്യോഗസ്ഥർ
ഹോങ്ങ്കോംഗ്: ഏതാനും ദിവസങ്ങൾക്ക് മുൻപ് കാണാതായ ഇന്റർപോൾ പ്രസിഡന്റ് മെങ് ഹോങ്‌വേയുടെ രാജി സ്വീകരിച്ചെന്ന് വ്യക്തമാക്കി അധികൃതർ. മെങ് തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്ന് ചൈന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്റർപോൾ പുതിയ തലവനെ നിയമിക്കുകയും ചെയ്തിരുന്നു. തെക്കൻ കൊറിയയിൽ നിന്നുള്ള ഇന്റർപോളിലെ സീനിയർ വൈസ് പ്രസിഡന്റ് കിം ജോങ് യാങ്ങിനെയാണ് താൽകാലിക പ്രസിഡന്റായി നിയമിച്ചത്. നവംബറിൽ ദുബായിൽ വെച്ച് നടക്കുന്ന ജനറൽ അസംബ്ലിയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ചൈനയുടെ ഉയർന്ന അഴിമതി വിരുദ്ധ ഏജൻസിയുടെ ഒറ്റവരി പ്രസ്താവനയിലാണ് നിയമ വിരുദ്ധ പ്രവർത്തനത്തിന് മെങ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന് വെളിപ്പെടുത്തിയത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ചൈന തയാറായിട്ടില്ല. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഇന്റർപോൾ പ്രസിഡന്റിനെ കാണാതാകുന്നത്. ചൈനീസ് പൊതു സുരക്ഷാ ഡെപ്യൂട്ടി മിനിസ്റ്റർ ആയിരിക്കെയാണ് 2016 ൽ ഇന്റർപോളിന്റെ തലവനാകുന്നത്. ഇന്റർപോൾ ആസ്ഥാനമായ ഫ്രാൻസിലെ ലിയോണിൽ പ്രവർത്തിച്ചുവന്ന മെങ്ങിന് 2020 വരെ ആ
ഹോങ്ങ്കോംഗ്: ഏതാനും ദിവസങ്ങൾക്ക് മുൻപ് കാണാതായ ഇന്റർപോൾ പ്രസിഡന്റ് മെങ് ഹോങ്‌വേയുടെ രാജി സ്വീകരിച്ചെന്ന് വ്യക്തമാക്കി അധികൃതർ. മെങ് തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്ന് ചൈന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്റർപോൾ പുതിയ തലവനെ നിയമിക്കുകയും ചെയ്തിരുന്നു. തെക്കൻ കൊറിയയിൽ നിന്നുള്ള ഇന്റർപോളിലെ സീനിയർ വൈസ് പ്രസിഡന്റ് കിം ജോങ് യാങ്ങിനെയാണ് താൽകാലിക പ്രസിഡന്റായി നിയമിച്ചത്.
നവംബറിൽ ദുബായിൽ വെച്ച് നടക്കുന്ന ജനറൽ അസംബ്ലിയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ചൈനയുടെ ഉയർന്ന അഴിമതി വിരുദ്ധ ഏജൻസിയുടെ ഒറ്റവരി പ്രസ്താവനയിലാണ് നിയമ വിരുദ്ധ പ്രവർത്തനത്തിന് മെങ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന് വെളിപ്പെടുത്തിയത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ചൈന തയാറായിട്ടില്ല. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഇന്റർപോൾ പ്രസിഡന്റിനെ കാണാതാകുന്നത്. ചൈനീസ് പൊതു സുരക്ഷാ ഡെപ്യൂട്ടി മിനിസ്റ്റർ ആയിരിക്കെയാണ് 2016 ൽ ഇന്റർപോളിന്റെ തലവനാകുന്നത്.
ഇന്റർപോൾ ആസ്ഥാനമായ ഫ്രാൻസിലെ ലിയോണിൽ പ്രവർത്തിച്ചുവന്ന മെങ്ങിന് 2020 വരെ ആയിരുന്നു കാലാവധി. എന്നാൽ അസാധാരണ സംഭവം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തായത്.മെങ് ഹോങ്വോയെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ഗ്രേസ് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തായതും ചൈനീസ് പൗരനായ മെങ്ങിനു വേണ്ടി ഫ്രഞ്ച് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടതും.
മെങ് ചൈനയിൽ കാലുകുത്തിയതിനു പിന്നാലെ ചോദ്യം ചെയ്യലിനായി അച്ചടക്കസമിതി കസ്റ്റഡിയിലെടുത്തുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മെങ്ങിന്റെ പേരിൽ ചുമത്തിയിരിക്കുന്ന കുറ്റം എന്താണെന്നോ, എവിടെയാണെന്നോ വ്യക്തമല്ല. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളൊന്നും തിരോധാനം റിപ്പോർട്ട് ചെയ്തിട്ടില്ല.