- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഇന്റർ സ്‌കൂൾ ഡിബേറ്റ് 25ന്; ആരോൺ ജേക്കബ്‌സൺ മോഡറേറ്ററാകുംച ഡോ: മുഹമ്മദ് അലി അൽ ഗാമിദി മുഖ്യാതിഥി
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ദോഹ മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സിഐഡി) ത്തിന്റെ സഹകരണത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ ഡിബേറ്റിൽ കാർനെ മില്ലൻ യൂണിവേഴ്‌സിറ്റിയിലെ പി.എഛ്.ഡി ഹിസറ്ററി വിഭാഗം തലവൻ ആരോൺ ജേക്കബ്‌സൺ മോഡറേറ്ററാകും. അന്താരാഷ്ട്ര വേദികളിൽ മതാന്തര സഹവർത്തിത്തത്തെ കുറിച്ച നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള വ്യക്തിത്വം കൂടിയായ ആരോൺ വിവിധ മത സാംസ്‌കാരിക സമൂഹങ്ങൾ തമ്മിലുള്ള ആശയ സംവാദങ്ങൾക്ക് വേദിയൊരുക്കി സമൂഹങ്ങൾക്കിടയിലെ തെറ്റിദ്ധാരണകൾ അകറ്റി സൗഹ്രുദത്തിന്റെ അന്തരീക്ഷമൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരികയാണ്. യൂത്ത് ഫോറവും വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തൊന്നാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷൻസിന്റെ ഭാഗമായാണ് 'ലോകസമാധാനത്തിന് മതമൂല്യങ്ങൾ അനിവാര്യമോ എന്ന ശീർഷകത്തിൽ ഇന്റർ സ്‌കൂൾ ഡിബേറ്റ് അരങ്ങേറുന്നത്. 25 വെള്ളിയാഴ്ച അബൂ ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ വൈകീട്ട് 6.00 മണിക്കാണ് ഡി
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ദോഹ മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സിഐഡി) ത്തിന്റെ സഹകരണത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ ഡിബേറ്റിൽ കാർനെ മില്ലൻ യൂണിവേഴ്‌സിറ്റിയിലെ പി.എഛ്.ഡി ഹിസറ്ററി വിഭാഗം തലവൻ ആരോൺ ജേക്കബ്‌സൺ മോഡറേറ്ററാകും. അന്താരാഷ്ട്ര വേദികളിൽ മതാന്തര സഹവർത്തിത്തത്തെ കുറിച്ച നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള വ്യക്തിത്വം കൂടിയായ ആരോൺ വിവിധ മത സാംസ്‌കാരിക സമൂഹങ്ങൾ തമ്മിലുള്ള ആശയ സംവാദങ്ങൾക്ക് വേദിയൊരുക്കി സമൂഹങ്ങൾക്കിടയിലെ തെറ്റിദ്ധാരണകൾ അകറ്റി സൗഹ്രുദത്തിന്റെ അന്തരീക്ഷമൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരികയാണ്.
യൂത്ത് ഫോറവും വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തൊന്നാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷൻസിന്റെ ഭാഗമായാണ് 'ലോകസമാധാനത്തിന് മതമൂല്യങ്ങൾ അനിവാര്യമോ എന്ന ശീർഷകത്തിൽ ഇന്റർ സ്‌കൂൾ ഡിബേറ്റ് അരങ്ങേറുന്നത്. 25 വെള്ളിയാഴ്ച അബൂ ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ വൈകീട്ട് 6.00 മണിക്കാണ് ഡിബേറ്റ്. നേരത്തെ രജിസ്റ്റർ ചെയ്ത സ്‌കൂൾ ടീമുകളാണ് ഡിബേറ്റിൽ പങ്കെടുക്കുക.
ഇന്റർ സ്‌കൂൾ സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും രാത്രി 8.00 മണിക്ക് നടക്കും. ഡി.ഐ.സിഐഡി. ഡയറക്ടർ ബോർഡംഗവും ഖത്തർ ചാരിറ്റി എക്‌സിക്യൂട്ടീവ് ഡയറക്റ്ററുമായ ഡോ: മുഹമ്മദ് അലി അൽ ഗാമിദി മുഖ്യാതിഥിയാവും. സർക്കാർ-സർക്കാറിതര സ്ഥാപനങ്ങളിൽ നിന്നുള്ള പ്രമുഖരും വിവിധ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൾമാർ, മാനേജിങ് കമ്മിറ്റി ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.