ദോഹ:  ഇലക്‌ട്രോണിക് സൗകര്യങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായ വീഡിയോ കോൺഫറൻസ് സംവിധാനം നടപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി  ഫാമിലി റസിഡന്റ്, തൊഴിൽ വിസ അപേക്ഷകർക്കായി ആഭ്യന്തരമന്ത്രാലയം വീഡിയോ കോൺഫറൻസിങ് സംവിധാനം ഏർപ്പെടുത്തി.  അബുഹമൂറിലെ മെസ്‌മെയർ സർവീസ് സെന്ററിലാണ് വിഡിയോ കോൺഫറൻസിങ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതോടെവിസയടക്കമുള്ള ആവശ്യങ്ങൾക്ക് പ്രത്യേക കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ച വീഡിയോ കോൺഫറൻസിലൂടെ നടപ്പാക്കും.  മിസൈമീർ സർവീസ് സെന്ററിലെത്തുന്ന അപേക്ഷകനുമായി റിക്രൂട്ട്‌മെന്റ് കമ്മിറ്റി ആസ്ഥാനത്തുള്ള ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിലൂടെ സംവദിക്കും.ഈ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ ഏത് സർവീസ് സെന്ററുകളിൽ നിന്നും തങ്ങളുടെ വിശദീകരണങ്ങൾ കമ്മിറ്റിയുടെ മുമ്പിലെത്തിക്കാൻ കഴിയും.സംവിധാനം നടപ്പിലാകുന്നതോടെ പരമാവധി അപേക്ഷകളിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.