- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു സീറ്റിലും തോറ്റെങ്കിലും ജനകീയാടിത്തറ തകരില്ലെന്നു ഫ്രാൻസിസ് ജോർജ്; പരാജയകാരണം ബി.ഡി.ജെ.എസ് പ്രതിഭാസം; ഇടതുമുന്നണിക്കൊപ്പംനിന്നു പ്രവർത്തിക്കുമ്പോൾ ജനം അംഗീകരിക്കുമെന്നും മുൻ എംപി
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാലു സീറ്റിലും പരാജയപ്പെട്ടെങ്കിലും തങ്ങളുടെ ജനകീയാടിത്തറ തകരില്ലെന്നു ഇടുക്കി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്. ബി. ഡി. ജെ. എസ് എന്ന പുതിയ പ്രതിഭാസമാണ് പല മണ്ഡലത്തിലും ജയപരാജയത്തെ ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരെ 9333 വോട്ടിന്റെ വ്യത്യാസത്തിലാണ് ഇടുക്കിയിലെ മുൻ എം. പി കൂടിയായ ഫ്രാൻസിസ് ജോർജ് പരാജയപ്പെട്ടത്. ജനകീയ നേതാവെന്ന പ്രതിച്ഛായയിൽ ഇടതുപക്ഷത്തിനും യു. ഡി. എഫിനും സ്വീകാര്യനായ നേതാവായിരുന്നു അദ്ദേഹം. കെ. എം മാണിയോടുള്ള എതിർപ്പുമായി കേരള കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച അദ്ദേഹത്തിന് ഇടതുമുന്നണി നൽകിയ നാലു സീറ്റുകളിലും പരാജയമായിരുന്നു ഫലം. ഹൈറേഞ്ച് സംരക്ഷണസമിതിയുടേയും ഇടുക്കി രൂപതയുടേയും പിന്തുണയിൽ പ്രതീക്ഷ വച്ചുപുലർത്തിയാണ് റോഷിയുടെ തട്ടകത്തിൽ മത്സരത്തിനെത്തിയത്. എന്നാൽ റോഷിയുടെ നാലാം വിജയത്തെ തടയാനായില്ല. ഇടുക്കിയിലും നിലവിലുള്ള സ്ഥിതി നിലനിർത്താൻ എൽ ഡി എ
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാലു സീറ്റിലും പരാജയപ്പെട്ടെങ്കിലും തങ്ങളുടെ ജനകീയാടിത്തറ തകരില്ലെന്നു ഇടുക്കി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്. ബി. ഡി. ജെ. എസ് എന്ന പുതിയ പ്രതിഭാസമാണ് പല മണ്ഡലത്തിലും ജയപരാജയത്തെ ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരെ 9333 വോട്ടിന്റെ വ്യത്യാസത്തിലാണ് ഇടുക്കിയിലെ മുൻ എം. പി കൂടിയായ ഫ്രാൻസിസ് ജോർജ് പരാജയപ്പെട്ടത്. ജനകീയ നേതാവെന്ന പ്രതിച്ഛായയിൽ ഇടതുപക്ഷത്തിനും യു. ഡി. എഫിനും സ്വീകാര്യനായ നേതാവായിരുന്നു അദ്ദേഹം. കെ. എം മാണിയോടുള്ള എതിർപ്പുമായി കേരള കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച അദ്ദേഹത്തിന് ഇടതുമുന്നണി നൽകിയ നാലു സീറ്റുകളിലും പരാജയമായിരുന്നു ഫലം. ഹൈറേഞ്ച് സംരക്ഷണസമിതിയുടേയും ഇടുക്കി രൂപതയുടേയും പിന്തുണയിൽ പ്രതീക്ഷ വച്ചുപുലർത്തിയാണ് റോഷിയുടെ തട്ടകത്തിൽ മത്സരത്തിനെത്തിയത്. എന്നാൽ റോഷിയുടെ നാലാം വിജയത്തെ തടയാനായില്ല.
ഇടുക്കിയിലും നിലവിലുള്ള സ്ഥിതി നിലനിർത്താൻ എൽ ഡി എഫിന് കഴിഞ്ഞുവെന്നാണ് ഫ്രാൻസിസ് ജോർജ് പറയുന്നത്. ഹൈറേഞ്ച് സംരക്ഷണ സമിതിയിലെ അഭിപ്രായവ്യത്യാസം തിരഞ്ഞെടുപ്പിനെ ബാധിച്ചോ എന്ന ചോദ്യത്തിന് ഹൈറേഞ്ച് സംരക്ഷണ സമിതിയിൽ ഭിന്നിപ്പുള്ളതായി തനിക്കറിയില്ലെന്നായിരുന്നു മറുപടി. എൻ എസ് എസിലെ പിളർപ്പ് വെറും പ്രചാരണം മാത്രമാണെന്നും അവരുടെ നിലപാടിൽ ഉറച്ചു നിന്ന് അതിനനുസരിച്ചാണ് രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് നന്നായി പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടുക്കിയിൽ മത്സരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി ജനാധിപത്യ കേരള കോൺഗ്രസ് തുടർന്നുമുണ്ടാകും. ജനകീയാംഗീകാരം കിട്ടിയില്ലെന്ന് തോന്നുമെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം നിന്ന് കേരളത്തിന്റെ പൊതുകാര്യങ്ങളും പ്രാദേശിക കാര്യങ്ങളും എടുത്തുകൊണ്ടു മുന്നോട്ടുപോകുമ്പോൾ ജനം തങ്ങളെ അംഗീകരിക്കും. ജയപരാജയങ്ങളെ ഒരേ മനസോടെ സ്വീകരിക്കണം, തിരഞ്ഞെടുപ്പിലെ ജയമോ, പരാജയമോ അല്ല രാഷ്ട്രീയ തീരുമാനങ്ങളുടെ ശരി തെറ്റുകൾ തീരുമാനിക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ ഉജ്വല വിജയമാണ് കൈവരിച്ചിരിക്കുന്നത്. ഇത് കേരള ജനത എൽ ഡി എഫിനെ അംഗീകരിച്ചു എന്നതിന്റെ തെളിവാണെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.