- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവരണമുന്നണിയെ കൈവിട്ടത് സ്വാർത്ഥ താൽപ്പര്യങ്ങളാൽ; വെള്ളാപ്പള്ളിയുടെ പാർട്ടിയിൽ നായാടിയുമില്ല നമ്പൂതിരിയുമില്ല; ഉള്ളവരെല്ലാം കുടുംബക്കാർ; എസ്എൻഡിപി നേതാവിനെതിരെ ആരോപണങ്ങളുമായി വി ദിനകരൻ മറുനാടനോട്
ആലപ്പുഴ: വെള്ളാപ്പള്ളിയുടെ പാർട്ടിയിൽ നായാടിയുമില്ല നമ്പൂതിരിയുമില്ല. ഉള്ളവരെല്ലാം കുടുംബക്കാർ. സ്ഥാനമാനങ്ങൾ പറഞ്ഞുവാങ്ങാൻ പോകുന്നതും ഭാര്യാസമേതം. രാജ്യത്തുടനീളം ഫാസിസ്റ്റുകൾ പ്രതികരിക്കുന്നവരെ കൊന്നൊടുക്കുന്നു. ഉടക്കാനുള്ള വസ്ത്രത്തിലും കഴിക്കാനുള്ള ഭക്ഷണത്തിലും ജാതി കലർത്തുന്നു. പ്രതികരണ ശേഷി നഷ്ടപ്പെട്ട വെള്ളാപള്ളി
ആലപ്പുഴ: വെള്ളാപ്പള്ളിയുടെ പാർട്ടിയിൽ നായാടിയുമില്ല നമ്പൂതിരിയുമില്ല. ഉള്ളവരെല്ലാം കുടുംബക്കാർ. സ്ഥാനമാനങ്ങൾ പറഞ്ഞുവാങ്ങാൻ പോകുന്നതും ഭാര്യാസമേതം. രാജ്യത്തുടനീളം ഫാസിസ്റ്റുകൾ പ്രതികരിക്കുന്നവരെ കൊന്നൊടുക്കുന്നു. ഉടക്കാനുള്ള വസ്ത്രത്തിലും
കഴിക്കാനുള്ള ഭക്ഷണത്തിലും ജാതി കലർത്തുന്നു. പ്രതികരണ ശേഷി നഷ്ടപ്പെട്ട വെള്ളാപള്ളി നോക്കുകുത്തിയായെന്ന് സംവരണ മുന്നണി കേരള ഘടകം പ്രസിഡന്റും മൽസ്യഫെഡ് ചെയർമാനുമായ വി ദിനകരൻ എക്‌സ് എം എൽ എ മറുനാടനോട്.
വെള്ളാപള്ളി തട്ടിക്കൂട്ടിയ മുന്നണിയിൽ ആരൊക്കെയാണുള്ളതെന്ന് ബിജെപി പോലും പരിശോധിച്ചിട്ടില്ല. അത്തരത്തിലൊരു പരിശോധന നടന്നാൽ തലയിൽ മുണ്ടിടേണ്ടിവരും. ഇപ്പോൾ ഉണ്ടെന്ന് പറയുന്നവരാകട്ടെ ഒരോ പ്രധാന പാർട്ടികളെ തള്ളിപറഞ്ഞ് വന്നവരാണ്. പട്ടികജാതി വിഭാഗത്തിൽ നിന്നും പുന്നല ശ്രീകുമാറിനെ തള്ളി പറഞ്ഞ് പുറത്തായ ബാബുവും തീരദേശ വാസികളുടെയും മൽസ്യതൊഴിലാളികളുടെയും ആധികാരിക സംഘടനയായ ധീവരസഭയിൽ ക്രമക്കേടുനടത്തി പുറത്തായ ചില ആളുകളുമാണ് കൂടെയുള്ളത്. ഈ വസ്തുത ബിജെപി ദേശീയ നേതൃത്വം തിരിച്ചറിയണം. മാത്രമല്ല നല്ല നമ്പൂതിരിമാരാരും വെള്ളപള്ളിക്കൊപ്പം കൂടുമെന്ന് ബിജെപി കരുതുകയും വേണ്ട.
കേരളത്തിൽ 45 ശതമാനം ന്യൂനപക്ഷങ്ങളാണുള്ളത്. അപ്പോൾ പിന്നെ വെള്ളാപ്പള്ളി നടേശൻ രൂപീകരിക്കുന്ന പാർട്ടി എങ്ങനെ ക്ലച്ച് പിടിക്കും. നേരത്തെ സംസ്ഥാനത്ത് സംവരണമുന്നണിയുടെ അദ്ധ്യക്ഷ പദവിയിലേക്ക് താൻ അടക്കമുള്ളവർ വെള്ളാപള്ളിയെ അവരോധിച്ചിരുന്നു. അന്ന് എം ഇ എസ് നേതാവ് ഫസൽ ഗഫൂറായിരുന്നു വെള്ളാപള്ളിക്കൊപ്പം ജനറൽ സെക്രട്ടറിയായത്. സംവരണ സമരങ്ങളുമായി അന്നുമുതലെ സഹകരിക്കാതിരുന്ന വെള്ളാപള്ളി ഒടുവിൽ പദവി ഉപേക്ഷിച്ച് പോകുകയായിരുന്നു. അന്ന് വി എസ് അടക്കമുള്ളവർ സംവരണ സമുദായ
മുന്നണിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സമയത്താണ് വെള്ളാപള്ളി പദവി കൈവിട്ടത്.
വെള്ളാപള്ളിയുടെ സ്വാർത്ഥതയായിരുന്നു ഈ ഒഴിഞ്ഞുപോക്കിനു കാരണമായത്. അന്നുമുതലെ കേരളത്തിലെ ഈഴവർക്ക് വെള്ളാപള്ളി വഴി എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന കണക്ക് കൂട്ടലുകൾ നേതാക്കൾക്ക് തെറ്റിയിരുന്നു. ഇപ്പോഴത്തെ നീക്കങ്ങൾ അതാണ് തെളിയിക്കുന്നത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ സംവരണത്തിനെതിരേ തെരുവിലിറങ്ങിയ സംഘപരിവാരത്തോടൊപ്പം എസ്എൻഡിപി ചേരുന്നത് ആ സമുദായത്തോട് ചെയ്യുന്ന ക്രൂരതയാണ്. ദേശീയതലത്തിൽ ദലിത്,പിന്നാക്ക വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമ ങ്ങൾക്കെതിരെ പ്രതികരിക്കാൻ വെള്ളാപ്പള്ളി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സാമുദായിക സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കങ്ങൾക്കെതിരെ സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തിൽ അടുത്തമാസം പത്തിന് കൊച്ചിയിലും നവംബർ അവസാന വാരം കോഴിക്കോട്ടും സമുദായ സംഘടനാ നേതൃസംഗമം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.