കൊച്ചി: ഹിന്ദു ഐക്യവേദിയുടെ തീപ്പൊരി നേതാവാണ് ശശികല ടീച്ചർ. ആൾക്കൂട്ടങ്ങളെ ആകർഷിക്കുന്ന പ്രസംഗം. വർഗ്ഗീയത കൊണ്ടുള്ള വാചക കസർത്താണ് ശശികല ടീച്ചറുടേതെന്ന ആക്ഷേപവും സജീവമായി. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ഹൈന്ദവ നേതാവ് മുന്നേറി. ഇതിനിടെയിൽ ചാനൽ ചർച്ചകളിലും മുഖം കാട്ടാനെത്തി. ഇതോടെ പല വിവാദങ്ങളിലേക്കും ചെന്നുചാടി. ആവേശത്തിൽ കൈയടികിട്ടാൻ പറഞ്ഞതു പലതും നിഷേധിക്കേണ്ടി വന്നു. അങ്ങനെ പറ്റിയ അമിളിയാണ് ദേവസം ഫണ്ട് വിവാദത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

ക്ഷേത്ര സ്വത്ത് സർക്കാരിലേക്ക് പോകുന്നു എന്ന് താൻ പറഞ്ഞിട്ടിലെന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ റിപ്പോർട്ടർ ചാനൽ ചർച്ചയിൽ വാദം പൊളിച്ചടുക്കി തെളിവ് സഹിതം ഫേസ്‌ബുക്കിലുടെ കഴിഞ്ഞ ദിവസം വി.ഡി സതീശൻ പുറത്തു വിട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളായി. സതീശൻ ഈ വിഡിയോ പുറത്തു വിട്ടതിനു ശേഷം പല നേതാക്കളും സതീശനെ അനുകൂലിച്ചു രംഗത്ത് എത്തിയിരുന്നു. ഇതിൽ പൊല്ലാപ്പ് പിടിച്ച ശശികല ടീച്ചർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. 

താൻ ഉദേശിച്ചത് നേരിട്ടും അല്ലാതെയും ആണ് ഈ പറഞ്ഞ 3000 കോടി എന്നാന്നു ടീച്ചറുടെ ഇപ്പോഴത്തെ വാദം. താൻ പറഞ്ഞത് അങ്ങനെ ആണ് എന്നും അതിൽ ഉറച്ചു നിൽക്കുന്നതായും ശശികല ടീച്ചർ പറഞ്ഞു. എന്നാൽ ശശികല ടീച്ചറുടെത് എന്ന് പറഞ്ഞു സതിശൻ പുറത്തു വിട്ട വീഡിയോയിൽ നേരിട്ടും അല്ലാതെയും എന്ന് ഒരു വാക്ക് ടീച്ചർ പറഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇത് തന്നെയാണ് സോഷ്യൽ മിഡിയയിൽ ശശികല ടീച്ചറിനെ പ്രതിരോധത്തിലാക്കിയതും. എന്നാൽ ക്ഷേത്ര സ്വത്ത് സർക്കാർ കൊള്ളടിക്കുന്നുവെന്ന വാദം തിരുത്താൽ ശശികല ടീച്ചർ തയ്യാറല്ല.

ക്ഷേത്രത്തിലെ പണം ഇപ്പോഴും സർകാരിന്റെ കൈകളിലേക്ക് പോവുന്നു എന്നത് സത്യം ആണെന്നു ശശികല ടീച്ചർ പറഞ്ഞു. കോഴികോട് വടക്കൻ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നിന്നും എല്ലാ വർഷവും സർകാരിലേക്ക് 12 ശതമാനം അംശാദായം കൊടുക്കുനുണ്ട്. ക്ഷേത്രത്തിന്റെ എക്‌സിക്യുട്ടീവ് ഓഫീസർക്ക് ഒഴികെ വേറൊരു ജീവനക്കാരനും സർകാർ ശമ്പളം കൊടുക്കുന്നില്ല. മാതൃഭൂമി പത്രത്തിൽ വാർത്ത വന്നതാണ് ഇത്. ലാഭം ഉള്ള അമ്പലങ്ങളിലെ അംശാദായം എവിടെ പോകുന്നു എന്നുള്ള തന്റെയും ഹിന്ദു സംഘടനകളുടെയും ചോദ്യങ്ങൾക്ക് പുകമറ ഉണ്ടാക്കാൻ വി.ഡി സതീശനും, മന്ത്രി ശിവകുമാറും ഇടതുപക്ഷവും സോഷ്യൽ മീഡിയയിലുടെ ശ്രമിക്കുനതെന്നും ശശികല ടീച്ചർ പറഞ്ഞു .

എന്നാൽ ഇങ്ങനെയൊന്നും വ്യാജ പ്രചരണം കൊണ്ട് കേരളത്തിലെ സാധാരണ ഹിന്ദുക്കളെ കിഴ്‌പെടുത്താൻ സാധിക്കില്ല എന്നും ശശികല ടീച്ചർ പറഞ്ഞു. ശബരിമലയിലേക്ക് റോഡ് നന്നാക്കിയ കണക്കു പറഞ്ഞവരാണ് ഇവർ. ശബരിമല റോഡ് അയ്യപ്പന്മാർ മാത്രമല്ല ഉപയോഗിക്കുനത് എന്നത് എല്ലാവർക്കുമറിയാം. എന്തുകൊണ്ട് ഭരണങ്ങാനം പള്ളിയിലെയോ മലയാറൂർ പളിയിലെയോ റോഡ് നേരെ ആക്കുമ്പോൾ ഈ കണക്കു പറയാൻ ഇവരെ ആരും കാണുന്നില്ല എന്നും ഹിന്ദുവിന് വേണ്ടി ഒരുപാടു എന്തൊക്കയോ ചെയ്യുന്നു എന്ന് കാണിക്കാൻ മാത്രമാണ് ഈ പറച്ചിൽ എന്നും ടീച്ചർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതൊന്നും ഇങ്ങനെ പറഞ്ഞു നടകേണ്ട കാര്യം അല്ല , ഇതൊക്കെ ഭരിക്കുന്ന ഭരണകുടത്തിന്റെ കടമ മാത്രമാണ് ശശികല ടീച്ചർ പറഞ്ഞു.

കേരളത്തിലെ ഹിന്ദുവിന്റെ പണം എന്തിനും ഏതിനും ആകാം അന്നാണ് ഇക്കുട്ടർ കരുതുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ പണം എടുത്തു ഇവർ പോപ്പിന്റെ സന്ദർശനവുമായി ബന്ധപെട്ട് ഒരു സുവനീറിനു പരസ്യം കൊടുത്തു. ഗുരുവായൂരപ്പന് എന്തിനാണ് പോപ്പിന്റെ പരസ്യം എന്നും ശശികല ടീച്ചർ ചോദിക്കുന്നു. വരുമാനം ഇല്ലാത്ത പള്ളികളിൽ നിന്നും വരുമാനം കുറഞ്ഞ പള്ളികൾക്ക് പണം കൊടുക്കാനുള്ള ഉത്തരവാദിത്തം സർക്കാർ എന്തുകൊണ്ട് കാണിക്കുന്നിലെന്നും അത് വിവേചനം അല്ലെ എന്നും ശശികല ടീച്ചർ ചോദിക്കുകയാണ്.

1960 മുതൽ 1984 വരെയുള്ള എല്ലാ ദേവസ്വം കമ്മിഷൻ റിപ്പോർട്ടുകളും രാഷ്ട്രിയത്തിനു അദിതമായ ദേവസ്വം ബോർഡു വേണം എന്നാണ് പക്ഷെ അത് ഇടതോ വലതോ ആരും മിണ്ടില്ല അത്മി നടപ്പാക്കുകയുമില്ല. എന്തെങ്കിലും പറയുന്നവനെ വെറുതെ വിടുകയും ഇല്ല ഇതാണ് ഇവർ ചെയ്യുന്നത്. തന്റെ പ്രസംഗത്തിൽ വെറളി പൂണ്ടു നിൽകുകയാണ് അതാണ് സത്യം എന്നും ശശികല ടീച്ചർ പറഞ്ഞു. മദനി പണ്ട് ചെയ്തപോലെ മതവികാരം ഇളക്കി വിടുന്ന ആളാണ് താനെന്ന ആരോപണം ഒട്ടും ശരിയല്ല എന്ന് എന്നും ടീച്ചർ പറയുന്നു.

താൻ മദനി ആയിരുന്നു എങ്കിൽ തന്നെ ഇവരൊക്കെ കുടി തേരിൽ ഏറ്റിയേനെ, മദനി അല്ലാത്തതുകൊണ്ടാണ് എതിർക്കുന്നതും. വലിയ പ്രക്ഷോഭം ഉണ്ടാക്കുന്നതും. താൻ മദനിയെ പോലെ ആയിരുന്നു എങ്കിൽ തനിക്കു ചുറ്റും നാല് പുറവും ആളുണ്ടായേനെ. സക്ഷാൽ പിണറായി വിജയൻ വരെ തന്റെ വേദിയിൽ തന്നോടൊപ്പം ഇരുന്നു തന്റെ പ്രസഗം കെട്ടേനെ. കേരളം മുഴുവൻ നടന്നു സ്വികരികണം തരുമായിരുന്നു. അതല്ലാത്തതുകൊണ്ടാണ് തന്റെ നേർക്ക് ഇവർ എല്ലാവരും ഇങ്ങനെ ചാടുന്നത്. മദനി പറഞ്ഞതിനും എല്ലാത്തിനും പരിഹാരം നോക്കിയവർ ആണ് എനികെതിരെ പ്രക്ഷോഭം നടത്തുന്ന ഇവരെല്ലാവരും. മദനി അന്ന് ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരത്തിനായി പാലോളി കമ്മിഷനെ വരെ അന്ന് ഇവർ വച്ചു കൊടുത്തു.

എന്നിട്ട് ഹിന്ദു പറയുമ്പോൾ ഇവർ വെറുതെ ഹിന്ദുവിനോട് കണക്കിട്ടു കളിക്കുകയാണെന്നും ശശികല ടീച്ചർ മറുനാടൻ മലയാളിയോട് പറഞ്ഞു. വി.ഡി സതിശന്റെ ടീച്ചർക്ക് എതിരായുള്ള സി.ഡി ഇപ്പോൾ പുറത്തു വന്നതിനു ശേഷം ആദ്യമായി ആണ് ശശികല ടീച്ചർ പ്രതികരിക്കുന്നത്.