- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റയ്ക്കുള്ള ജീവിതമെന്നാൽ സിനിമയിൽ രണ്ടർത്ഥം; താൻ ഉൾപ്പെട്ടത്ത് മദോന്മത്തൻ എന്ന ഗണത്തിൽ; ആഗ്രഹിച്ചത് ഹരിദ്വാറിലൂടെ ഹിമാലയത്തിലേക്ക് പോകാൻ; ഒളിച്ചോട്ടം സമ്മതിക്കാത്തത് ദൈവവും; എല്ലാം തുറന്ന് പറഞ്ഞ് ടിപി മാധവൻ
ഇത്തവണ ഹരിദ്വാറിലൂടെ ഹിമാലയത്തിലേക്ക് പോകാനാണ് ആഗ്രഹിച്ചത്. ശരിക്കും ഒരു ഒളിച്ചോട്ടം. എന്നാൽ ദൈവം അത് സമ്മതിച്ചില്ല-ടിപി മാധവനെന്ന നടന്റെ വാക്കുകളാണ് ഇവ. ഹരിദ്വാറിൽ കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചലച്ചിത്രനടൻ ടി.പി. മാധവന് ദിവസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. ത്രിവേണി ആയുർവേദ ആശുപത്രിയിൽ ചികിൽസയി
ഇത്തവണ ഹരിദ്വാറിലൂടെ ഹിമാലയത്തിലേക്ക് പോകാനാണ് ആഗ്രഹിച്ചത്. ശരിക്കും ഒരു ഒളിച്ചോട്ടം. എന്നാൽ ദൈവം അത് സമ്മതിച്ചില്ല-ടിപി മാധവനെന്ന നടന്റെ വാക്കുകളാണ് ഇവ. ഹരിദ്വാറിൽ കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചലച്ചിത്രനടൻ ടി.പി. മാധവന് ദിവസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. ത്രിവേണി ആയുർവേദ ആശുപത്രിയിൽ ചികിൽസയിലാണ് മാധവൻ ഇപ്പോൾ. അതിനിടെയിൽ ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഹരിദ്വാർ യാത്രയെ കുറിച്ച് നടൻ മനസ്സ് തുറന്നത്.
നടക്കാൻ പ്രയാസമുണ്ട്. എന്നാൽ രണ്ടാഴ്ച കൊണ്ട് ശരിയാകുമെന്നാണ് പറയുന്നത്. ആയുർവേദം ആയതുകൊണ്ട് പ്രതീക്ഷയും-മാധവൻ പ്രതീക്ഷയിലാണ്. ആരോടും പരിഭവമില്ല. എല്ലാവരും സഹായിച്ചുവെന്നാണ് മാധവൻ പറയുന്നത്. ഞാൻ ബോധപൂർവ്വം തെരഞ്ഞെടുത്തൊരു യാത്രയായിരുന്നു. എൺപത് വയസ്സായി. ഇനി സിനിമയിൽ ചാൻസ് കിട്ടാൻ പ്രയാസമാണ്. ഹിമാലയത്തിൽ പോയി എന്തെങ്കിലും ആശ്രമത്തിൽ കാലം കഴിക്കാം എന്നായിരുന്നു ഉദ്ദേശം. കൈയിലുള്ള ബാഗിൽ രണ്ട് ബനിയൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാത്രിയിൽ തിരുവനന്തപുരത്ത് നിന്ന് നിസ്സാമുദ്ദീൻ തീവണ്ടിയിൽ കയറി. മൂന്ന് ദിവസം കൊണ്ട് ഡൽഹിയിലെത്തി. അവിടെ നിന്ന് ടാക്‌സിൽ ഹരിദ്വാറിൽ. പെട്ടൊന്നൊരു ദിവസം വീണു പോയി. ഇപ്പോഴാണ് മനസ്സിലായത്. എനിക്ക് വരാൻ സമയമായില്ലെന്നാണ് ദൈവം പറയുന്നതെന്ന്. ഭക്തിയാണ് ഇപ്പോൾ ആശ്വാസമെന്നും മാധവൻ പറയുന്നു.
എനിക്ക് എല്ലാവരുമുണ്ട്. ഫോൺ വിളിച്ചു പലരും. മറ്റുള്ളവരും അന്വേഷിക്കുന്നുണ്ടാവും. പിന്നെ സാമ്പത്തികത്തിന് ബുദ്ധിമുട്ടുമില്ല. അമ്മ സംഘടന അയ്യായിരം രൂപ പെൻഷൻ തരുന്നുണ്ട്. അതൊരു വരുമാനമാണ്. ആരോഗ്യ ഇൻഷുറൻസും ഉണ്ട്. അതുകൊണ്ട് സിനിമയിൽ ഉള്ളവർക്ക് പണ്ടത്തെ പോലെ ദാരിദ്രമില്ല. കുടുംബം, പണം, സുരക്ഷിതത്വം എന്നിവയിലെല്ലാം സമ്പൂർണ്ണ പരാജയമാണെന്നും മാധവൻ തുറന്ന് സമ്മതിക്കുന്നു. സത്യസന്ധമായി ഒരാളോട് പെരുമാറിയാൽ അത് തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ. തിങ്ക് പോസിറ്റീവ്‌ലി എന്നതാണ് തന്റെ എനർജിയെന്നും പറയുന്നു. ഒറ്റയ്ക്കുള്ള ജീവിതമെന്നാൽ സിനിമയിൽ രണ്ടർത്ഥമുണ്ട്. മാതൃകാപരമായി ജീവിക്കാമെന്നും രണ്ടാമത്തേത് മദോന്മത്തനായി കഴിയാമെന്നും. താൻ രണ്ടാമത്തെ വിഭാഗത്തിലായിരുന്നുവെന്നും മാധവൻ വ്യക്തമാക്കി.
ഹരിദ്വാർ അയ്യപ്പ ക്ഷേത്രത്തിലെ മുറിയിൽ മാധവൻ കഴിഞ്ഞ മസാസം കുഴഞ്ഞുവീഴുകയായിരുന്നു. ശരീരം തളർന്ന അദ്ദേഹത്തെ ഐ.സി.യു.വിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടുത്തിടെ കോട്ടയത്ത് സിസ്റ്ററെ കൊന്ന കേസിലെ പ്രതി ഹരിദ്വാറിൽ പിടിയിലായിരുന്നു. ഇതേക്കുറിച്ചുള്ള വാർത്തയിലൂടെ ഹരിദ്വാർ അയ്യപ്പക്ഷേത്രത്തെ കുറിച്ചറിഞ്ഞ് എത്തിയതെന്നാണ് മാധവൻ വിഷ്ണുനമ്പൂതിരിയോട് പറഞ്ഞത്. വിവാഹബന്ധം വേർപെട്ടശേഷം കുടുംബത്തോട് അകന്ന് ഒറ്റയ്ക്കായിരുന്നു മാധവന്റെ ജീവിതം. തിരുവനന്തപുരം സ്വദേശിയായ മാധവൻ സിനിമാ തിരക്കുമായി ബന്ധപ്പെട്ടു കൊച്ചിയിലേക്കു താമസം മാറ്റിയിരുന്നു. കൊച്ചിയിലായിരിക്കെ അഞ്ചുവർഷം മുൻപും പക്ഷാഘാതം സംഭവിച്ചിട്ടുണ്ട്. അന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടർന്നാണ് ആരോഗ്യം വീണ്ടെടുത്തത്. ഏറെക്കാലം കൊച്ചിയിൽ കഴിഞ്ഞ അദ്ദേഹം മൂന്നുമാസം മുൻപാണ് വീണ്ടും തിരുവനന്തപുരത്തേക്കു മടങ്ങിയത്.
197080 കാലഘട്ടങ്ങളിൽ ഹിറ്റുകളായ പല മലയാളസിനിമകളുടേയും അഭിഭാജ്യഘടകങ്ങളിലൊന്നായ ടിപി മാധവന്റെ ദാമ്പത്യജീവിതം അത്രകണ്ട് ഹിറ്റായിരുന്നില്ല. ദാമ്പത്യജീവിതം മുന്നോട്ട് പോകാത്ത സാഹചര്യത്തിൽ വിവാഹമോചിതനാകുകയും ചെയ്തു. പിന്നീട് ഒറ്റയാൻ ജീവിതമായിരുന്നു സിനിമയിലും സ്വകാര്യജീവിതത്തിലും. പ്രായവും രോഗവും ഒറ്റപ്പെടലും വേട്ടയാടാൻ തുടങ്ങിയതോടെ സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ച ടിപി മാധവൻ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വില്ലൻ പരിവേഷമാണ് നൽകിയത്.ടിപി മാധവൻ സാമ്പത്തികമായി വളരെയധികം സഹായിച്ച ബന്ധുക്കൾ പോലും മുൻകോപത്തിന്റെയും ദുശാഠ്യങ്ങളുടേയും പേരിൽ ഒറ്റപ്പെടുത്താൻ തുടങ്ങിയതോടെ കൊച്ചിയിലെ ജിവിതം അവസാനിപ്പിച്ച് രണ്ടു മാസം മുമ്പ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.
തിരുവനന്തപുരത്ത് വാടകവീട്ടിലായിരുന്നു താമസം. വീട്ടുടമസ്ഥനുമായിട്ടുള്ള തർക്കം മൂലം വീടൊഴിഞ്ഞ് ശ്രീമൂലം ക്ലബ്ബിലേക്ക് താമസം മാറ്റി. ശ്രീമൂലം ക്ലബ്ബിൽ രോഗബാധിതനായതിനെ തുടർന്ന് എസ്.കെ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' ആയിരുന്നു ടിപി മാധവന്റെ ആശുപത്രികാര്യങ്ങൾ നോക്കിയിരുന്നത്. ആശുപത്രി ജീവനക്കാരോടു വഴക്കിട്ടാണ് അവിടെ നിന്നും ഡിസ്ചാർജ് വാങ്ങി പോകുകകയായിരുന്നു. പിന്നീട് നാഷണൽ ക്ലബ്ബിലായിരുന്നു താമസം. വീണ്ടും രോഗബാധിതനായതിനെ തുടർന്ന് എസ്.കെ.ആശുപത്രിയിൽ വീണ്ടും എത്തിച്ചെങ്കിലും ടിപിയുടെ മുൻകോപം കാരണം ചികിത്സ ബുദ്ധിമുട്ടാണെന്ന് അറിയിച്ചു. തുടർന്ന് അമ്മ സെക്രട്ടറി ഇടവേള ബാബുവിന്റെ നിർദ്ദേശ പ്രകാരം ടിപിയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രി ചെലവുകൾ അടക്കം ടിപിയുടെ കാര്യങ്ങൾ നോക്കിയിരുന്നത് ഇടവേളവാബുവും ഓഫീസ് മാനേജരും ചേർന്നായിരുന്നു. രണ്ടാഴ്ചയോളം കിംസിലെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിടുകയും ചെയ്തു. എന്നാൽ പൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് കേൾക്കാതെ മാധവൻ ഹരിദ്വാറിലേക്ക് പോയത്. ഹരിദ്വാറിലെ മാധവന്റെ അസുഖ വിവരത്തോടെ സിനിമാ ലോകവും ബന്ധുക്കളും അനുകൂലമായി പ്രതികരിച്ചു. ബന്ധുക്കളും സിനിമാക്കാരും ചേർന്നാണ് വീണ്ടും ചികിൽസയ്ക്ക് തിരുവനന്തപുരത്തുകൊണ്ടു വന്നത്.