കൊച്ചി: സിനിമ വേതന തർക്കവുമായി ബന്ധപെട്ട് പ്രോഡ്യുസർ അസ്സോസ്സിയേഷനും ഫെഫ്ക്കയും നടത്തിവരുന്ന ശിതയുദ്ധം ഒരു പരിഹാരവുമില്ലാതെ തുടരുമ്പോൾ ഫെഫ്ക്കയെയും , ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെയും കടന്നാക്രമിച്ചു സംവിധായകൻ വിനയൻ രംഗത്തുവന്നു.

ബി ഉണ്ണികൃഷ്ണൻ ഭാസ്മാസുരൻ ആന്നെനു വിനയൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ബി. ഉണ്ണികൃഷ്ണനാണു ഇപ്പോൾ എവിടേയും എത്താതെ നിൽക്കുന്ന സിനിമ നിർമ്മാണ പ്രതിസന്ധിക്കു കാരണമെന്നും, പഴയ മാക്റ്റയെ പൊളിക്കാൻ വേണ്ടി പണ്ട് ഇന്നത്തെ പ്രോഡ്യുസർ അസ്സോസ്സിയേഷനിലുള്ള ആളുകൾ കുടി ചേർന്നു ബി ഉണ്ണികൃഷ്ണനെയും സംഘത്തെയും മുന്നിൽ നിർത്തി ഫെഫ്ക്ക എന്ന സംഘടന ഉണ്ടാക്കിയതെന്നും വിനയൻ പറഞ്ഞു.

ബി ഉണ്ണികൃഷ്ണനെ സിനിമയിൽ അന്ന് അധികമാരും അറിയാത്ത ഒരാൾക്ക് വലിയ ആളവാൻ ഇതുകൊണ്ട് അന്ന് സാധിച്ചു. തൊഴിലാളികളുടെ നേതാവായതുകൊണ്ട് കുറെ പടം ചെയ്യാനും സാധിച്ചു. എന്നല്ലാതെ അതുകൊണ്ട് സിനിമ മേഖലക്ക് യാതൊരു ഗുണവും കിട്ടിയിടില്ല എന്ന് വിനയൻ ആരോപിക്കുന്നു. അന്ന് കേരളത്തിലെ പ്രോഡ്യുസർമാർ ഉയർത്തി ആളാക്കിയ ഉണ്ണികൃഷ്ണൻ ഇപ്പോൾ നേരെ ഇവർക്കെതിരെ വാളെടുത്തിരിക്കുകയാണ്. ഭസ്മാസുരനു വരം കൊടുത്ത പോലെയാണ് പ്രോഡ്യുസർ അസ്സോസ്സിയേഷന്റെ ഇപ്പോഴത്തെ അവസ്ഥയന്നും പണ്ട് വരം കൊടുത്തവർ അപ്പിലായി ഓടുകയാണെന്നും വിനയൻ പറഞ്ഞു

മക്ടയിൽ നിന്ന് വന്നാൽ അധിക ശമ്പളം സിനിമയിൽ നിന്ന് വാങ്ങിച്ചു തരാമെന്നു പറഞ്ഞാണ് പഴയ മക്ട്ടയിലെ മെമ്പർമാരെ ഫെഫ്കയും, ഇന്നത്തെ പ്രോഡ്യുസർ അസ്സോസ്സിയേഷനിലെ ചിലരും ചേർന്നു ഫെഫ്കയിൽ ചേർത്തത്. എന്നാൽ ഇപ്പോൾ ഇവർ പറയുന്നത് തമിഴ് തെലുങ്ക് സിനിമകളിൽ കൊടുക്കുന്ന ശമ്പളം ഇപ്പോൾ മലയാള സിനിമയിലുമുണ്ട് എന്നാണ് കഴിഞ്ഞ ദിവസം നടന്ന പ്രോഡ്യുസർ അസോസിയേഷൻ ജനറൽ ബോഡിയിൽ പറഞ്ഞത്, എന്നാൽ അങ്ങനെ ശമ്പള കുടുതൽ അന്ന് കൊടുത്തിടുണ്ടെങ്കിൽ അത് ഇവരുടെ ഭാഗത്തെ തെറ്റാണെന്നും മാക്ടയിൽ നിന്ന് മാറി താനിപ്പോൾ പ്രോഡ്യുസർ അസോസിയേഷന്റെ കിഴിൽ പ്രവർത്തിക്കുന്ന ആളാണെന്നും വിനയൻ വ്യക്തമാക്കി.

മാക്ടയെ നശിപ്പിക്കാൻ ആയി കുടുതൽ ശമ്പളം ഓഫർ ചെയ്തുകൊണ്ട് പ്രോഡ്യുസർ അസോസിയേഷന് ചുക്കാൻ പിടിക്കാൻ കേരളത്തിലെ സൂപ്പർ സ്റ്റാറുകളും അന്ന് ശ്രമിച്ചുവെന്നും വിനയൻ ആരോപിക്കുന്നു അന്നു വേതനം കുട്ടി നൽകുമ്പോൾ മുന്നു വർഷത്തെ ഒരു കരാറും ഇവർ തമ്മിൽ വച്ചിരുന്നു. മുന്നു വർഷം കഴിഞ്ഞു വേതനം കുട്ടണം എന്നാണ് തന്റേയും അഭിപ്രായമെന്നു വിനയൻ പറയുന്നു.

ഇപ്പോൾ 20% വേതന വർധനവിന് . പ്രോഡ്യുസർ അസോസിയേഷൻ തയ്യാറാണ്. പക്ഷെ ഉണ്ണികൃഷ്ണനും ഗ്രൂപ്പും പറയുന്നത് 33.5% വേണമെന്നാണ്. പ്രോഡ്യുസർമാർ പറഞ്ഞ ഇരുപതു ശതമാനം ഇരുപത്തിയഞ്ചു ആക്കാൻ ശ്രമികാതെ 33.5% അധിക ദിവസകുലി മേടിച്ചു തൊഴിലാളികളോട് പണി എടുത്താൽ മതിയെന്ന് പറഞ്ഞു. കാര്യങ്ങൾ വിണ്ടും വഷളാക്കിയത് ഉണ്ണികൃഷ്ണനാണെന്നും ഒരു ദിവസത്തെ ചർച്ചയിൽ തിരുമാനം ആയില്ലെങ്കിൽ ഒരു തവണ കുടി ചർച്ചകൾ ഫെഫ്ക നടത്തണമായിരുന്നു. അല്ലാതെ സമരം ചെയ്യുകയല്ല വേണ്ടിയിരുന്നത്. സമരം വേണ്ട ചർച്ചകൾ ചെയ്തു പരിഹരിക്കാം എന്ന് തൊഴിലാളികളെ മനസിലാക്കി കൊടുകേണ്ട അവരുടെ ലിഡർ തന്നെ പറഞ്ഞ പണം മേടിച്ചു നിങ്ങൾ പണി എടുത്താൽ മതിയെന്നു പറയുന്ന രിതിയെ അംഗീകരിക്കാൻ ആവിലെന്നും വിനയൻ പറഞ്ഞു.

സിനിമ നിർമ്മാണവുമായി സംബധിച്ച് ഒരു ദിവസം തൊഴിലാളികൾ പെട്ടെന്ന് ഷൂട്ടിഗ് നിർത്തിവച്ചാൽ ഒരു നിർമ്മാതാവിന് ഒരു ദിവസം അഞ്ചു ലക്ഷത്തിന്റെ മുകളിലാണ് നഷ്ടം, അതുകൊണ്ട് ചില പ്രൊഡ്യുസർമാർ പണം കുടുതൽ കൊടുത്തു ഷൂട്ടിഗ് നിർത്തി വക്കാതെ മുന്നോട്ടു പോയി. അത് തൊഴിലാളികൾ തിരിച്ചുകൊടുക്കണം എന്നാന്നു നിർമ്മാതാക്കളുടെ അസോസിയേഷൻ ഇപ്പോൾ പറയുന്നത്. ബി. ഉണ്ണികൃഷ്ണന്റെ വാക്കുകേട്ട് ചിലർ കുടുതൽ വേതനം വാങ്ങിച്ചു ജോലി ചെയ്തു അത് തിരിച്ചു വേണമെന്നാണ് അതിനർത്ഥം. വാങ്ങിച്ചവർ കുടുതൽ പേർ സിനിമയിലെ ഏറ്റവും താഴെക്കിടയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ്. അതുകൊണ്ട് ആ പണം അവർക്ക് തിരിച്ചു കൊടുക്കാൻ സാധിക്കില്ല. അതിന്നാൽ ആ പണം ഈ പ്രശങ്ങൾ മുഴുവൻ ഉണ്ടാക്കിയ ബി.ഉണ്ണികൃഷ്ണൻ തിരിച്ചുകൊടുക്കാൻ ബാധ്യസ്ഥനാണ് എന്നും വിനയൻ പറഞ്ഞു

മാക്ടാ എന്ന വലിയ സംഘടനയെ പൊളിക്കാൻ പ്രോഡ്യുസർ അസ്സോസ്സിയേഷനും സൂപ്പർ താരങ്ങളും വളർത്തികൊണ്ട് വന്നതാണ് ഫെഫ്ക. ഫെഫ്ക ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധിക്ക് ബി ഉണ്ണികൃഷ്ണൻ മാത്രമാണ് കാരണം. മാക്ട പോലുള്ള സംഘടന മറു വശത്ത് ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ബി. ഉണ്ണികൃഷ്ണൻ കാണിച്ച വൃത്തികേടുകൾ ഉണ്ടാവില്ലായിരുന്നുയെന്നും വിനയൻ വ്യക്തമാക്കി. ഉണ്ണികൃഷ്ണന്റെ ബുദ്ധിയില്ലായ്മയും മണ്ടത്തരവുമാണ് ഈ പ്രശ്‌നം ഇത്രയും വഷളാവാൻ കാരണമെന്നും വിനയൻ പറഞ്ഞു

താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്നുള്ള വാർത്തകൾ തെറ്റാണെന്നും വിനയൻ മരുനാടനോട് പ്രതികരിച്ചു. താൻ പണ്ടും ഇപ്പോഴും ഇടുതുപക്ഷ സഹയാത്രികന്നാണ്. സിപിഐയുമായി എന്നും നല്ല ബന്ധം കാത്തുസുക്ഷിക്കുന്നയാളാണ്. പക്ഷെ ജനപ്രതിനിധിയാവാൻ ഇല്ല . ഒറ്റയ്ക്ക് ശബ്ദിക്കുനതാണ് തനികിഷ്ടമെന്നും സിനിമയിൽ സജീവമായി മുന്നോട്ടു പോവാനാണ് താൽപ്പര്യമെന്നും വിനയൻ പറഞ്ഞു. പണ്ട് സംവിധാനം ചെയ്ത ആകാശഗംഗ എന്ന ചിത്രം തമിഴിൽ ചെയ്യാൻ ഒരുങ്ങുകയാണ് താനെന്നും അറിയിച്ചു. മലയാളത്തിൽ ദിവ്യ ഉണ്ണി ചെയ്ത വേഷം തമിഴിൽ ചെയ്യാനായി പറ്റിയ ആളെ ഇതുവരെ കിട്ടിയില്ലയെന്നും സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടിമാരെ സമീപിച്ചു കൊണ്ടിരിക്കുയനെന്നും വിനയൻ മറുനാടൻ മലയാളിയോടു പറഞ്ഞു.