- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലേട്ടൻ ബിജെപി അനുഭാവിയോണോ എന്ന ചോദ്യത്തിന് 'ആയാലെന്ത് ആയില്ലെങ്കിലെന്ത്' എന്ന് കള്ളച്ചിരിയിൽ തീർത്ത സുന്ദരൻ മറുപടി ! വിമാനയാത്രയ്ക്കിടെ മോഹൻലാലിനോട് കിടിലൻ ചോദ്യങ്ങൾ ചോദിച്ച് ആരാധകൻ; സംശയങ്ങൾക്ക് തേന്മധുരമുള്ള മറുപടി നൽകി സുചിത്രയുടെ തോളിലേക്ക് ചായുന്ന ലാലേട്ടന്റെ ഇന്റർവ്യൂ സമൂഹ മാധ്യമത്തിൽ തരംഗം
നടൻ മോഹൻലാൽ ബിജെപി അനുഭാവിയാണോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തെ പറ്റി താരത്തോട് നേരിട്ട് ആരും ചോദിച്ചിട്ടില്ല. എന്നാൽ വിമാനത്തിൽ ലാലേട്ടനെ യാദൃശ്ചികമായി കണ്ടപ്പോൾ ഇക്കാര്യം അടക്കമുള്ള ചോദ്യങ്ങളുമായി ആരാധകൻ നടത്തിയ ഇന്റർവ്യുവാണ് ഇപ്പോൾ വൈറലാകുന്നത്. ഇത് സമൂഹ മാധ്യമത്തിലും കുറിപ്പായി പങ്കുവെച്ചിരുന്നു. നിതിൻ മാത്യു എന്ന യുവാവാണ് ഇന്റർവ്യു നടത്തിയ ഭാഗ്യവാൻ. വിമാനയാത്രയിൽ അടുത്ത സീറ്റിലിരുന്ന മോഹൻലാലിനോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞെന്നും സെൽഫിയെടുത്തെന്നും യുവാവ് കുറിപ്പിൽ പറയുന്നു. മോഹൻലാലിനോട് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും യുവാവ് സിനിമാ പാരഡൈസോ ക്ലബ്ബിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിശദമായി നൽകിയിട്ടുണ്ട്. നിതിൻ മാത്യുവിന്റെ കുറിപ്പിങ്ങനെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്ന വഴി വളരെ യാദൃച്ഛികമായി എന്റെ തൊട്ടടുത്ത സീറ്റിൽ മലയാളത്തിന്റെ സൂപ്പർ താരം ശ്രീ മോഹൻലാൽ .എക്സൈറ്റ്മെന്റിന്റെ പാരമ്യത്തിൽ എത്തിയതുകൊണ്ടാവാം ആദ്യം തന്നെ കുറെ സെൽഫികളും വിഡിയോ
നടൻ മോഹൻലാൽ ബിജെപി അനുഭാവിയാണോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തെ പറ്റി താരത്തോട് നേരിട്ട് ആരും ചോദിച്ചിട്ടില്ല. എന്നാൽ വിമാനത്തിൽ ലാലേട്ടനെ യാദൃശ്ചികമായി കണ്ടപ്പോൾ ഇക്കാര്യം അടക്കമുള്ള ചോദ്യങ്ങളുമായി ആരാധകൻ നടത്തിയ ഇന്റർവ്യുവാണ് ഇപ്പോൾ വൈറലാകുന്നത്. ഇത് സമൂഹ മാധ്യമത്തിലും കുറിപ്പായി പങ്കുവെച്ചിരുന്നു.
നിതിൻ മാത്യു എന്ന യുവാവാണ് ഇന്റർവ്യു നടത്തിയ ഭാഗ്യവാൻ. വിമാനയാത്രയിൽ അടുത്ത സീറ്റിലിരുന്ന മോഹൻലാലിനോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞെന്നും സെൽഫിയെടുത്തെന്നും യുവാവ് കുറിപ്പിൽ പറയുന്നു. മോഹൻലാലിനോട് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും യുവാവ് സിനിമാ പാരഡൈസോ ക്ലബ്ബിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിശദമായി നൽകിയിട്ടുണ്ട്.
നിതിൻ മാത്യുവിന്റെ കുറിപ്പിങ്ങനെ
കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്ന വഴി വളരെ യാദൃച്ഛികമായി എന്റെ തൊട്ടടുത്ത സീറ്റിൽ മലയാളത്തിന്റെ സൂപ്പർ താരം ശ്രീ മോഹൻലാൽ .എക്സൈറ്റ്മെന്റിന്റെ പാരമ്യത്തിൽ എത്തിയതുകൊണ്ടാവാം ആദ്യം തന്നെ കുറെ സെൽഫികളും വിഡിയോകളും ചറ പറ എടുത്തു... മോർണിങ് ഫ്ളൈറ്റ് ആയതുകൊണ്ട് മിക്ക യാത്രക്കാരും ഉറക്കമാണ്..ലാലേട്ടൻ ഫ്ളൈറ്റിൽ ഉള്ള കാര്യം പോലും മിക്കവരും അറിഞ്ഞിട്ടും ഇല്ല .. ഇത്ര അടുത്ത് നമ്മുടെ ആരാധന പുരുഷനെ കിട്ടിയപ്പോൾ അദ്ദേഹത്തോട് കുറെ വിശേഷങ്ങൾ ചോദിച്ചു .. എല്ലാത്തിനും ചിരിച്ചു പതിഞ്ഞ സ്വരത്തിലുള്ള മറുപടി .. അദ്ദേഹത്തോടൊപ്പമുള്ള ഓരോ മിനിറ്റും വിലപ്പെട്ടതാണെന്നുള്ള ഉത്തമ ബോധ്യം ഉള്ളതിനാലും മനസ്സിലുണ്ടായിരുന്ന കുറെ ബാലിശമായ സംശയങ്ങൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു . അവ ചോദ്യോത്തരമായി താഴെ കൊടുക്കുന്നു
ചോദ്യം: കോഴിക്കോടേക്ക് ഷൂട്ടിങ് ആവശ്യമായാണോ പോകുന്നെ ?
ഉത്തരം: അല്ല.. ഫാമിലി ഫങ്ക്ഷൻ. ഒരു കല്യാണം
ചോദ്യം: ലാലേട്ടനൊപ്പം എപ്പോഴും ആന്റണി പെരുമ്പാവൂർ ഉണ്ടാവുമെന്നാണല്ലോ കേട്ടത് . എന്നാൽ ഇന്ന് ആന്റണിച്ചേട്ടൻ ഇല്ലേ ?
ഉത്തരം: (സ്വതസിദ്ധമായ ചിരി )... ഉണ്ടല്ലോ. ആന്റണി ആണ് എന്നെ കോഴിക്കോടുനിന്നു പിക്ക് ചെയ്യുന്നത്
ചോദ്യം:മരക്കാർ ഷൂട്ടിങ് കഴിയാറായോ
ഉത്തരം:ഏയ് ഇല്ല. മാർച്ച് അവസാനം വരെ ഉണ്ട്.
ചോദ്യം:മരക്കാരിൽ കോഴിക്കോടൻ സ്ലാങ് ആണോ
മറുപടി ചിരി മാത്രം
ചോദ്യം: അടുത്ത പടം
ഉത്തരം: തമിഴ് പടം
ചോദ്യം: ആരാണ് സംവിധാനം
ഉത്തരം: സൂര്യയുടെ കൂടെ ഉള്ള പടം
ചോദ്യം: ബാലിശമായ ചോദ്യമാണെന്നറിയാം .. എന്നാലും ചോദിക്കുന്നു.. ലാലേട്ടന്റെ ഫേസ് ബുക്ക് , ബ്ലോഗ് പോസ്റ്റുകളൊക്കെ ബിജെപി ചായ്വ് ഉള്ളതുപോലെ തോന്നാറുണ്ട്.. ലാലേട്ടൻ ഒരു ബിജെപി അനുഭാവി ആണോ ?
അത്രയും നേരം നല്ലതു പോലെ സംസാരിച്ചിരുന്ന ലാലേട്ടൻ , ടി വി ഇന്റർവ്യൂകളിൽ കൊടുക്കുന്ന ഉത്തരത്തിലേക്കു തിരിഞ്ഞു
ഉത്തരം: ബിജെപി ആണെന്നും പറയാം അല്ലെന്നും പറയാം.. ആയാലെന്തു ആയില്ലെങ്കില്ലെന്തു...
ഒരു ചെറിയ ചിരി ചിരിച്ചു മയങ്ങാനായി സുചിത്ര ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു...
അദ്ദേഹത്തിന്റെ കണ്ണ് തുറക്കുന്നതും നോക്കി ഞാൻ ഇരുന്നു .
ചെറുപ്പകാലം മുതലുള്ള ലാലേട്ടനെ കാണണം എന്നുള്ള ആഗ്രഹം അങ്ങനെ പൂർത്തിയായി.. ഏകദേശം രണ്ടു മണിക്കൂർ എന്റെ തൊട്ടടുത്ത് , എപ്പോളും പുഞ്ചിരിക്കുന്ന മുഖവുമായി ലാലേട്ടൻ ...
വീണ്ടും ഉറക്കമുണർന്നപ്പോൾ അടുത്ത സംശയം ഞാൻ ചോദിച്ചു .
ചോദ്യം: പുതുമുഖ സംവിധായർക്കു ലാലേട്ടന്റെ അടുത്ത് എത്തിപ്പെടാൻ സാധിക്കാറില്ല , അല്ലെങ്കിൽ ലാലേട്ടൻ അവർക്കു ഡേറ്റ് കൊടുക്കാറില്ല എന്നൊക്കെ സിനിമ വാരികകളിൽ വായിച്ചിട്ടുണ്ട്.. എന്തുകൊണ്ടാണ് അത് ?
ഉത്തരം: ആര് പറഞ്ഞു.. ഇപ്പൊ ഒടിയൻ ചെയ്ത ആൾ പുതുമുഖമാണ് .. ലൂസിഫർ സംവിധാനം പുതുമുഖമാണ്
ചോദ്യം:അവരൊക്കെ പുതുമുഖ സിനിമ സവിധായകർ ആണെങ്കിൽ കൂടി സിനിമ പരസ്യ മേഖലയിൽ വര്ഷങ്ങളായി ഉള്ളവരല്ലേ?
ഉത്തരം: മോനെ സിനിമയേക്കുറിച്ചു അറിയുന്നവർക്കല്ലേ സിനിമ ചെയ്യാനാവൂ.. അങ്ങനെയുള്ളവർക്കല്ലേ ഡേറ്റ് കൊടുക്കേണ്ടത്..
ഇത്രയും പറഞ്ഞു അദ്ദേഹം വീണ്ടും സുചിത്രച്ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു .
ആശിർവാദ് സിനിമാസിനെ കുറിച്ചും , പ്രണവ് മോഹൻലാലിനെ കുറിച്ചും , ഓഷോയുടെ ചിന്തകളെക്കുറിച്ചും , ണഇഇ , ശ്രീനിവാസൻ അങ്ങനെ ഒട്ടേറെ കാര്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു ... ഉറക്കം തൂങ്ങിയ അദ്ദേഹത്തിന്റെ കണ്ണുകളിൽ നോക്കി അത് ചോദിക്കാതിരിക്കാനുള്ള ഔചിത്യ ബോധം എനിക്ക് ഉണ്ടായിരുന്നു ..
ഒടുവിൽ എന്റെ കയ്യിലിരുന്ന കുഞ്ഞിനെ നോക്കി ലാലേട്ടൻ കുറച്ചു ്യേുശരമഹ ലാലേട്ടൻ കോക്രികൾ കാണിച്ചു .. കുടുംബമായി ലാലേട്ടനൊപ്പം ഫോട്ടോ എടുക്കാൻ സമ്മതിച്ചു ... മോളെ എനിക്ക് ഫറ ഖാൻ , സോയ അക്തർ , അഞ്ജലി മേനോൻ എന്നിവരെ പോലെ ഒരു സംവിധായിക ആക്കാൻ ആണ് ആഗ്രഹം എന്ന് പറഞ്ഞു .. ഒടുവിൽ രാവിലെതന്നെ വെറുപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പാക്കണമെന്നും ഒരു ഫാൻബോയ് ആയതു കൊണ്ട് സംഭവിച്ചു പോയതാണെന്നും പറഞ്ഞു ...
അപ്പോൾ ലാലേട്ടന്റെ ക്ലാസ് ചിരിയും മാസ്സ് മറുപടിയും -'' എന്താ മോനെ ഇത് '