കൊച്ചി: മലയാളി മനസിലെന്നും അസ്തമിക്കാത്ത പുഞ്ചിരിയാണ് ഈ നടി. ദേശീയ പുരസ്‌ക്കാരം വരെ എത്തിപ്പിടിച്ച മിടുക്കി. ഇപ്പോൾ മഴവിൽ മനോരമയിലെ ഡിഫോർ ഡാൻസ് റിയാലിറ്റി ഷോയിലെ ജഡ്ജിയെന്ന നിലയിലാണ് അവർ മലയാളികൾക്ക് മുമ്പിൽ എത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങൾ ചെയ്ത പ്രിയാമണി മലയാളികളുടെ മുഖശ്രീ തന്നെയാണ്. തന്റെ ഏറ്റവും പുതിയവിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് പ്രിയാമണി മറുനാടൻ മലയാളിയോട്. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ പ്രിയാമണി മനസു തുറന്നു. പ്രിയാമണിയുമായുള്ള അഭിമുഖത്തിലേക്ക്..

  • മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് പ്രിയാമണിയുടെ വിവാഹത്തീയതി. അതെന്നാണ്?

ആഹാ! അത്രത്തോളം കാത്തിരിക്കുന്നുണ്ടോ? 2017ൽ തന്നെവിവാഹം ഉണ്ടാകും. തീയതി നിശ്ച്‌യിച്ചിട്ടില്ല. തീയതി ഫിക്‌സ്‌ചെയ്തിട്ട് എന്തായാലും നേരത്തേ പബ്ലിഷ് ചെയ്തിട്ടേ കല്യാണം ഉണ്ടാകൂ. എന്താ പോരേ...

  • പ്രിയാമണിയും മുസ്തഫയും (പ്രതിശ്രുതവരൻ) ഒരുമിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. നിങ്ങൾ എവിടെയാണ് കണ്ടുമുട്ടിയത്?

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ വച്ചാണ്മുസ്തുവിനെ (മുസ്തഫ) പരിചയപ്പെടുന്നത്. ഓരോ മാച്ചിലും ഞങ്ങൾ പരസ്പരം കാണുമായിരുന്നു. അങ്ങനെ തുടർച്ചയായ കാനലും സൗഹൃദവും പിന്നീട് പ്രണയത്തിലേക്കും കല്യാണത്തിലേക്കും എത്തിച്ചു.

  • എന്ത് ക്വാളിറ്റിയാണ് മുസ്തഫയിലേക്ക് പ്രിയാമണിയെ അടുപ്പിച്ചത്?

വളരെകെയർ ചെയ്യുന്ന സ്വഭാവമാണ് മുസ്തുവിന്റേത്. എനിക്ക് എന്ത്പ്രശ്‌നം വന്നാലും മുസ്തുവിനോട് ഒന്ന് സംസാരിച്ചു കഴിഞ്ഞാൽ ഞാൻ ഫ്രീയാവും. പിന്നെ ഒരു 'ഫാമിലി മാൻ' ആണ് മുസ്തഫ. എനിക്ക് അങ്ങനെയുള്ള ഒരാളെ ജീവിത പങ്കാളിയാക്കണം എന്നാണ് ആഗ്രഹവും. കാരണം, ഞങ്ങൾക്ക് അഞ്ച് വർഷമായിപരസ്പരം അറിയാം. അപ്പോൾ ഇനിവച്ച് താമസിപ്പിക്കണ്ട എന്ന് കരുതി. ഉദാഹരണത്തിന് ഞങ്ങൾ ഒരുമിച്ച് ഷോപ്പിങ്ങിനു പോകുവാണേൽ, ഞാൻ ഒരു ടീ-ഷർട്ട് കണ്ട് ഇഷ്ടപ്പെട്ടാൽ, ഞാൻ ചിലപ്പോ വെറുതേ പറയുന്നതാകും, ഇതുകൊള്ളാമല്ലോ എന്ന്. അപ്പോ തന്നെ എനിക്ക് അത് വാങ്ങിത്തരും. അങ്ങനെ ഓരോ ചെറിയ ചെറിയ കാര്യങ്ങളും

  • മുസ്തഫയുടെ വീട്ടിൽ ആരൊക്കെയുണ്ട്?

അച്ഛൻ, അമ്മ, അനിയൻ, അനിയത്തി. അവർ ശെരിക്കും ഇൻഡോറുകാരാണ്. ഇപ്പോൾ മുംബൈയിലാണ് താമസം. മുസ്തു സ്വന്തമായി ബിസിനസ് ചെയ്യുന്നയാളാണ്. ഓൺടേപ്രണർ ആണ്.

  • മുസ്തഫ സമ്മാനിച്ചതിൽ ഏറ്റവും സർപ്രൈസിങ് ആയ ഗിഫ്റ്റ് ഏതാണ്?

അങ്ങനെ ചോദിച്ചാൽ, ഞാൻ പറഞ്ഞില്ലേ, അങ്ങനെവലിയ ഗിഫ്റ്റുകൾ, അങ്ങനെയല്ല മുസ്തു. ചെറിയചെറിയ കാര്യങ്ങളിലാണ് എന്നെ അതിശയിപ്പിച്ചിട്ടുള്ളത്. ഒരു ഐസ്‌ക്രീം വേണമെന്ന്‌തോന്നിയാൽ, ഇത്‌കൊള്ളാമല്ലോ എന്ന് ചിന്തിക്കുമ്പോൾതന്നെമുസ്തു എനിക്കത്‌സമ്മാനിച്ചിരിക്കും. അങ്ങനെ... എന്താ പറയുക... ഓ... അങ്ങനെ ഒരെണ്ണം എടുത്ത്പറയാൻ എനിക്കറിയില്ലെന്നേ

  •  മുസ്തഫയുമായിപോയതിൽവച്ച് ഏറ്റവും ഇഷ്ടപ്പെട്ടസ്ഥലം ഏതാണ്?

അങ്ങനെചോദിച്ചാൽ... ഈ പുതുവർഷത്തിൽ ഞങ്ങളൊരുമിച്ച് മാൽദ്വീപിൽപോയിരുന്നു. അത് വളരെ നല്ലൊരു ട്രിപ്പായിരുന്നു. മാൽദ്വീപ്‌വളരെമനോഹരമായ ഒരു സ്ഥലമാണ്. എന്താ പറയുക, വല്ലാണ്ട്പ്രണയം തോന്നുന്നസ്ഥലമാണത്. ചിലപ്പോ ഞാൻ പ്രണയിച്ചോണ്ട് ഇരിക്കുന്നതുകൊണ്ടാകും... (ഉറക്കെ ചിരിച്ചുകൊണ്ട്പ്രിയാമണിപറഞ്ഞു)

  • വിവാഹം കഴിഞ്ഞും പ്രിയാമണി അഭിനയത്തിൽതുടരുമോ?

തീർച്ചയായും. വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തേക്ക് ഞങ്ങൾ രണ്ടുപേരും കരിയറിൽ ഉറച്ച്‌നിൽക്കാൻ തന്നെയാണ് തീരുമാനം. 'അഭിനയം' എന്നത് ഒരു തൊഴിൽ ആയിത്തന്നെയാണ് മുസ്തഫയും കാണുന്നത്. അതുകൊണ്ട് ഞാൻ ഇവിടൊക്കെത്തന്നെ ഉണ്ടാകും.

  • ബോളിവുഡ്‌നടിവിദ്യാബാലനുമായി എന്താണ്ബന്ധം?

ഇതെന്താ? ക്വസ്റ്റിയൻ ചെയ്യുന്നോ... വിദ്യാബാലൻ എന്റെ സെക്കന്റ് കസിൻ ആണ്. ഞങ്ങൾ രണ്ടും പാലക്കാട്‌സ്വദേശികളാണ്. വിദ്യയുടെ അച്'നൊക്കെ എന്റെ സഹോദരന്റെ വിവാഹത്തിന്പങ്കെടുത്തിരുന്നു. വിദ്യയുമായി അടുത്തിടപഴകാൻ അങ്ങനെസാധിച്ചിട്ടില്ല. പിന്നെ, പിന്നണി ഗായിക മാൽഗുഡിശുഭ എന്റെ ആന്റിയാണ്. ഞങ്ങളുടെ ഫാമിലിയിൽനിന്ന് ആദ്യമായിഫിലിം ഇൻഡസ്ട്രിയിൽ എത്തിയത്ശുഭാന്റി ആണ്.

  • ഫിലിം ഇൻഡസ്ട്രിയിലെസുഹൃത്തുക്കൾ ആരൊക്കെയാണ്?

കാവ്യാ മാധവൻ, ഭാവന, വിമലാരാമൻ അങ്ങനെ കുറേപേരുണ്ട്. എപ്പോഴും വിളിച്ച്‌സംസാരിക്കാനൊന്നും സമയം കിട്ടാറില്ല. പക്ഷേ മെസ്സേജുകൾ അയക്കാറുണ്ട്. വിശേഷങ്ങൾപങ്കുവെയ്ക്കാറുണ്ട്.

  • ദേശീയ അവാർഡ് ജേതാവായ പ്രിയാമണിക്ക്‌വേണ്ടത്ര ശ്രദ്ധേയമായ വേഷങ്ങൾ മലയാളത്തിൽ കിട്ടിയിട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ? അതിൽ വിഷമം തോന്നിയിട്ടുണ്ടോ?

അങ്ങനെ ചോദിച്ചാൽ, നല്ല വേഷങ്ങൾ കിട്ടിയിട്ടുണ്ട്. ഇല്ലാന്ന് പറയാൻ കഴിയില്ല. കുറച്ചധികം റോളുകൾ കിട്ടിയിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ വളരെയധികം നല്ല റോളുകൾ ചെയ്യാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. പിന്നെ വിഷമം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല. അത്രേയുള്ളൂ.

  • വിവാഹം കഴിഞ്ഞ് അഭിനയിക്കും എന്ന്പറഞ്ഞല്ലോ. വളരെ ഗ്ലാമറസായ അഭിനയസാധ്യതയുള്ള സെൻസേഷണലായ ഒരു കഥപാത്രം കിട്ടിയാൽ പ്രിയാമണിയുടെ നിലപാട് എന്താകും?

അതൊക്കെ ഭാവിയിലത്തെ കാര്യമല്ലേ, ഇപ്പഴേ ചിന്തിക്കണ്ടാല്ലോ... എന്നെ സംബന്ധിച്ചിടത്തോളം അഭിനയം തീർത്തും പ്രൊഫഷണലായ കാര്യമാണ്. അങ്ങനെ ഒരു റോൾ വന്നാൽ, അത് എനിക്ക് ഇഷ്ടമായാൽ, സാഹചര്യങ്ങളും അനുകൂലമായാൽതീർച്ചയായും അഭിനയിക്കും.

  • വിവാഹം കഴിഞ്ഞ് എവിടെ സെറ്റിൽ ചെയ്യാനാണ് പ്ലാൻ?

എന്തായാലും കുറച്ച് നാൾ കൂടി ഇന്ത്യയിൽ ഉണ്ടാകും

  • പ്രിയാമണി വളരെ സെൻസിറ്റീവ് ആണെന്ന്‌കേട്ടിട്ടുണ്ടല്ലോ. അത് ശരിയാണോ?

'സെൻസിറ്റീവ്' എന്ന്പറഞ്ഞാൽ... അതേ ശെരിയാണ്. ചില കാര്യങ്ങളിൽ വളരെ സെൻസിറ്റീവ് ആണ്. ബെയ്‌സിക്കലി ഞാൻ ഒരു സ്‌ട്രെയ്റ്റ്‌ഫോർവേഡ് ആയ വ്യക്തിയാണ്. അഭിപ്രായങ്ങൾ ആരുടെ മുന്നിലും തുറന്ന്പറയും. അക്കാര്യത്തിൽ ബോൾഡ് ആണ്. പിന്നെ മനുഷ്യരല്ലേ, ചില കാര്യത്തിൽ സെൻസിറ്റീവും ആണ്.

  • ഇഷ്ടപ്പെട്ടസിറ്റി ഏതാണ്?

അത് ബാംഗ്ലൂർ തന്നെ. ഞാൻ ജനിച്ചു വളർന്ന നഗരത്തോട് വല്ലാത്ത ഒരു അടുപ്പം ഉണ്ട്. അത് ഒരിക്കലും മാറില്ല.

  • വെറുതേ ഇരിക്കുമ്പോൾ എന്ത് ചെയ്യാനാണ് ഇഷ്ടം?

സിനിമ കാണും, പാട്ട്‌കേൾക്കും... ഇപ്പോ ഞാൻ 'നെറ്റ്ഫളിക്‌സ്' ഡൗൺലോഡ്‌ചെയ്തിട്ടുണ്ട്. അതിലെ ഫിലിമുകളും സീരീസുകളും കാണലാണ് ഇപ്പോഴത്തെപണി.

  • വളരെനന്ദിപ്രിയാമണീ, മറുനാടൻ മലയാളി വായനക്കാർക്ക്‌വേണ്ടി ഇത്രയും സമയം ചെലവഴിച്ചതിന്

ഓക്കേ... നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങൾക്ക് വേണം... ഒത്തിരി നന്ദി... മലയാളികളുടെ പ്രിയപ്പെട്ട പ്രിയാമണി, ലാളിത്യത്തോടെ, അതിലേറെ സ്‌നേഹത്തോടെ തന്റെ വിശേഷങ്ങൾ പറഞ്ഞു നിർത്തി...