കൊച്ചി: കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി നഗരം ഒരു കുതിപ്പിന് ഒരുങ്ങിയിരിക്കയാണ്. കൊച്ചി മെട്രോ ഉദ്ഘാടന ഓട്ടത്തിന് ഒരുങ്ങുകയാണ് എന്നതാണ് ഇതിൽ ഏറ്റവും പ്രധാനമായത്. പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ പാകത്തിന് മെട്രോ ഒരുങ്ങുണമെങ്കിൽ ഇനിയും കാത്തിരിക്കണം. എന്നാൽ, മെട്രോ നിർമ്മാണം പൂർത്തിയാകും മുമ്പ് കൊച്ചിയുടെ അനുബന്ധ സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിലും മികച്ച പുരോഗതി ഉണ്ടായിട്ടുണ്ട്. ഡിഎംആർസിയുടെയും ഇ ശ്രീധരൻ എന്ന ക്രാന്തദർശിയുടെയും ഇടപെടൽ തന്നെയാണ് ഇക്കാര്യത്തിൽ നിർണ്ണായകമായത്. പച്ചാളം റെയിൽവേ മേൽപ്പാലം വകയിരുത്തിയ തുകയിൽ നിന്നും കുറഞ്ഞ തുകയ്ക്ക് നിർമ്മിച്ചു നൽകി എല്ലാവരെയും ഞെട്ടിച്ചു ഇ ശ്രീധരൻ. കൊച്ചി മെട്രോ സമയബന്ധിതമായി പൂർത്തിയാക്കാനും ഒരുങ്ങുന്നു. ഇക്കാര്യത്തിൽ സ്ഥലം എംഎൽഎ കൂടിയായ ഹൈബി ഈഡൻ സന്തോഷവാനാണ്.

59 കോടി വകയിരുത്തിയ പദ്ധതി 39 കോടിക്ക് തീർത്ത് ബാക്കി തുക സർക്കാറിന് തിരിച്ചു നൽകിയതിന്റെ ക്രെഡിറ്റ് ഇ ശ്രീധരനാണെന്ന് ഹൈബി പറയുന്നു. നമ്മുടെ തൊഴിൽ സംസ്‌ക്കാരം എങ്ങനെയാണ് മാറേണ്ടതെന്നാണ് ഡിഎംആർസിയുടെ മികവ് ചൂണ്ടിക്കാട്ടി ഹൈബി വ്യക്തമാക്കുന്നത്. ടോൾ രഹിതമായാണ് പച്ചാളം മേൽപ്പാലം നിർമ്മിച്ചതെന്നത് ജനങ്ങളെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം കൂടിയാണ്. പച്ചാളം മേൽപ്പാലത്തിന്റെ നിർമ്മാണത്തിന്റെ പശ്ചാത്തലത്തിലും കൊച്ചി മെട്രോ കുതിപ്പിന് ഒരുങ്ങിയതിനെ കുറിച്ചും എറണാകുളം എംഎൽഎ മറുനാടൻ മലയാളിയോട് സംസാരിച്ചു. രണ്ട് പദ്ധതികളെ കുറിച്ചും ഡിഎംആർസിയുടെ മികവിനെ കുറിച്ചും ഹൈബി മറുനാടനോട് പറഞ്ഞത് ഇങ്ങനെ:

ഡിഎംആർസിയുടെ കൊച്ചി മെട്രോ റെയിൽ പ്രോജക്റ്റും പച്ചാളം മേൽപാല നിർമ്മാണവും വിജയം കൈവരിക്കുന്നത് കേരളത്തിന് ശരിക്കും പാഠമാകേണ്ടതാണ്. ഇവരുടെ തൊഴിൽ സംസംക്കാരം കേരളത്തിലെ മറ്റു വകുപ്പുകൾ മാതൃകയാക്കുകയാണ് വേണ്ടത്. തന്റെ മണ്ഡലത്തിലെ പച്ചാളം മേൽപാലം അനുവദിച്ച തുകയേക്കാളും, ഉദ്ദേശിച്ച സമയത്തെകാൾ മുമ്പാണ് യാഥാർത്ഥ്യമായത്. ഇത് മെട്രോമാൻ ഇ ശ്രീധരന്റെ മിടുക്കു തന്നെയാണ്. ഇതോടൊപ്പെ കെഎംആർഎൽ എംഡി ഏലിയാസ് ജോർജിന്റെ ഇടപെടലും ശ്രദ്ധേയമാണ്.

കൊച്ചി മെട്രോയുടെ മുന്നൊരുക്കം എന്ന നിലയിലാണ് പച്ചാളം മേൽപ്പാലത്തിന്റെ നിർമ്മാണം ഡിഎംആർസിയെ ഏൽപ്പിച്ചത്. അന്ന് പാച്ചാളം മേൽപ്പാലത്തിനായി സർക്കാൻ അനുവദിച്ച 52 കോടി 70 ലക്ഷം രൂപ ആയിരുന്നു. എന്നാൽ മേൽപ്പാലത്തിന്റെ പണികൾ പൂർണമായും പൂർത്തിയായപ്പോൾ എസ്റ്റിമേറ്റ് തുകയേക്കാൾ 13 കോടി ബാക്കി സർക്കാരിനു ലാഭം ഉണ്ടാക്കി കൊടുത്തു. പൊതുവേ പൊതുമരാമത്ത് വകുപ്പിനേക്കാൾ ഉയർന്ന എസ്റ്റിമേറ്റായിരുന്നെങ്കിലും ഡിഎംആർസി അവരുടെ ഭാഗം ഭംഗിയായി നിർവഹിച്ചു. അനുവദിച്ച തുകയേക്കാൾ കുറവിൽ പണിയാൻ സാധിച്ച ഡിഎംആർസിയുടെ കഴിവിൽ തനിക്കും അഭിമാനമുണ്ടെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.

മെട്രോ പാക്കേജ് പ്രകാരമാണ് പച്ചാളം പാലത്തിനു വേണ്ടി കുടിയൊഴിപ്പിച്ച വാടകക്കാർക്കും സ്ഥലമുടമകൾക്കുമുള്ള തുക കൊടുത്തത്. ഭൂമിക്ക് സെന്റിന് 15 ലക്ഷം വച്ചും വാടകക്കാർക്ക് 1.36 ലക്ഷവും കൊടുത്തു. മോഹവില കൊടുത്തതുകൊണ്ട് സ്ഥലം ഏറ്റെടുക്കലിൽ വലിയ പ്രശനങ്ങൾ ഉണ്ടായില്ല. ഇത് ഡിഎംആർസിയുടെ ഇടപെടലുകൾ കൊണ്ടാണെന്നും ഇവരുടെ തൊഴിൽ മേഖലയിൽ കാണിക്കുന്ന ഈ നല്ല രീതികളും കേരളം ഇതുവരെ കാണാത്ത ഈ പുതിയ സംസ്‌ക്കാരവും നമ്മൾ മാതൃകയാക്കേണ്ടതാണ്. ഈ പുതുരീതിയാണ് കേരളം മുഴുവൻ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കിയത് തന്റെ നിയോജക മണ്ഡലത്തിലെ പദ്ധതി വഴിയാണെന്നതിൽ അഭിമാനമുണ്ടെന്നും ഹൈബി വ്യക്തമാക്കി.

കൊച്ചി മെട്രോ ഉമ്മൻ ചാണ്ടി സർക്കാറിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഭാഗമാണെന്നും ഹൈബി വ്യക്തമാക്കുന്നു. കേരളത്തിന്റെ സ്വപ്‌ന പദ്ധതി ഡിഎംആർസിയെ ഏൽപ്പിക്കുകയും അതിൽ കെഎംആർഎൽ എന്ന കമ്പനി ഉണ്ടായതുമാണ് മെട്രോയുടെ ആദ്യ വിജയം. ഇപ്പോഴും തൊഴിൽ സമരങ്ങൾ ഉള്ള കേരളം പോലുള്ള ഒരു സംസ്ഥാനത്ത്, ട്രാഫിക് പ്രശ്‌നങ്ങൾ എന്നും ഉണ്ടാവുന്ന നഗരത്തിൽ മെട്രോ തൂണുകൾ മുഴുവൻ ഉയർത്തി എന്ന് പറയുന്നത് ഡിഎംആർസിയുടെ കാര്യക്ഷമതയും ഇ ശ്രീധരന്റെ നേതൃപാടവവുമാണ് വ്യക്തമാക്കുന്നത്.

ഇതിന്റെ ഒപ്പം തന്നെയാണ് കെഎംആർഎൽ എംഡി ഏലിയാസ് ജോർജിന്റെ ഇടപെടലും. ഇതുകൊച്ചി മെട്രോയുടെ നിർമ്മാണം എളുപ്പത്തിൽ മുന്നോട്ടു പോകാൻ സഹായകമായി. പദ്ധതിയോട് അനുകൂലമായി സഹകരിച്ച കൊച്ചി നഗരവാസികളോടും ഏറെ നന്ദി അറിയിക്കുന്നു. നഗരവാസികളുടെ മറക്കാനാവില്ല. ഭൂമി വിട്ടു കൊടുക്കാനും, ട്രാഫിക് പ്രശ്‌നങ്ങളിൽ സഹകരിക്കാനും കൊച്ചിക്കാർ ശ്രമിച്ചു. ഇടയ്ക്കു ചില തൊഴിലാളി സംഘടനകൾ ചെറിയ തോതിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയെങ്കിലും സാധാരണ ഗതിയിൽ നിന്നും വ്യത്യസ്തമായി ഇവർ പിന്നീട് പെരുമാറിയതും സഹകരിച്ചതും മെട്രോ നിർമ്മാണത്തിനു ഗുണമായി- ഹൈബി പറയുന്നു.

കൊച്ചി മെട്രോ കൊച്ചിയുടെ യാത്ര സൗകര്യങ്ങൾക്ക് മാത്രമല്ല കേരളത്തിന്റെ വികസന സംസ്‌കാരത്തിന് പുതുവഴിയാണ് സമ്മാനിച്ചിരിക്കുന്നത്. ഇതുപോലെ മുന്നോട്ടു പോകാൻ സാധിച്ചാൽ ഒരുപാട് വികസന അജണ്ടകൾ കേരളത്തിൽ ഉണ്ടാവും. വിശാല കൊച്ചിയുടെ തനതായ ഭംഗി നിലനിർത്തിക്കൊണ്ടാണ് ഡിഎംആർസി മെട്രോ ഡിസൈൻ ചെയ്തിരിക്കുനത്. മെട്രോ കോച്ചുകളുടെ കാര്യത്തിൽ ഇപ്പോൾ ഇന്ത്യയിലെ മറ്റു മേട്രോകളേക്കാൾ ഭംഗിയിലും സാങ്കേതിക വിദ്യയിൽ ഒന്നാമതാണ് നമ്മൾ. ഭൂമിശാസ്ത്ര പരമായ കേരളത്തിലെ സവിശേഷകളെ അതിജീവിച്ചു 2017 ജൂൺ മാസത്തിൽ കൊച്ചി മെട്രോ പൂർണമായും യാഥാർത്ഥ്യമാകും. വലിയ പ്രശ്‌നമായിരുന്ന ഭൂമി ഏറ്റെടുകൽ പ്രക്രിയ പൂർത്തീകരിച്ചത് മുതൽ മെട്രോ വിജയത്തിന്റെ ട്രാക്കിലായിരുന്നു. മാർച്ച് മാസത്തോടെ ഇടപ്പള്ളി വരെ ട്രയൽ റൺ നടത്താൻ കൊച്ചി മെട്രോക്ക് ഇപ്പോഴത്തെ നിലയിൽ സാധിക്കുമെന്നാണ് പ്രതീക്ഷ.- ഹൈബി വ്യക്തമാക്കുന്നു.

Getting closer to the dream...

As the city brims with plenty of resources, Kochi marks the perfect platform for forming a major metropolis and an economic as well as a business capital for south India. It is evident that Kochi Metro Rail is a wide opened gate to the upcoming fortune to the state.#KochiMetro www.kochimetro.org

Posted by Kochi Metro Rail on Saturday, January 16, 2016