- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജിൽ എസ്എഫ്ഐക്കായി മത്സരിച്ചു ജയിച്ചു; വികാരിയായ ശേഷം അയ്യപ്പ ഭക്തിഗാനമടക്കം പുറത്തിറക്കി; കമ്മ്യൂണിസത്തിലെ സമത്വ ആശയം തന്നെ ബൈബിളിലും: 'സഖാവ് അച്ചൻ' മറുനാടൻ മലയാളിയോട് മനസുതുറക്കുന്നു
കൊച്ചി: വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടെങ്കിലും ഇക്കാര്യം പരസ്യമായി പറയാൻ പല വൈദികരും തയ്യാറാകാറില്ല. എന്നാൽ, കഴിഞ്ഞ ദിവസം ഒരു വൈദികന്റെ പ്രസംഗം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തിരുന്നു. ഇടതുപക്ഷത്തോടാണു തനിക്ക് ആഭിമുഖ്യമെന്നും 'സഖാവ് അച്ചൻ' എന്ന് അറിയപ്പെടാനാണു തനിക്കു താൽപര്യമെന്നും പ്രഖ്യാപിച്ച് രംഗത്തുവന്നത് ഫാ. മാത്യൂസ് വാഴക്കുന്നമായിരുന്നു. തന്റെ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ ഫാ. മാത്യൂസ് വാഴക്കുന്നം സോഷ്യൽ മീഡിയയുടെ താരമാണ് ഇപ്പോൾ. തനിക്കു വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും അത് ഉറച്ച ശബ്ദത്തിൽ പറയാൻ മടിയൊന്നുമില്ലെന്നും തെളിയിച്ച പുരോഹിതരുടെ ഇടയിലെ വേറിട്ട വ്യക്തിത്വമാണു ഫാ. മാത്യൂസ് വാഴക്കുന്നം. സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിച്ച നവകേരള യാത്രയിൽ പത്തനംതിട്ടയിലെ സ്വീകരണ യോഗത്തിൽ പങ്കെടുത്ത ഫാ. മാത്യൂസിന്റെ പ്രസംഗം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. തന്റെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി വെളിപ്പെടുത്തുമെങ്കിലും പള്ളിക്കുള്ളിൽ രാഷ്ട്രീയം പറയാൻ അനുവദിക്കാറില്ല. അച്
കൊച്ചി: വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടെങ്കിലും ഇക്കാര്യം പരസ്യമായി പറയാൻ പല വൈദികരും തയ്യാറാകാറില്ല. എന്നാൽ, കഴിഞ്ഞ ദിവസം ഒരു വൈദികന്റെ പ്രസംഗം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തിരുന്നു. ഇടതുപക്ഷത്തോടാണു തനിക്ക് ആഭിമുഖ്യമെന്നും 'സഖാവ് അച്ചൻ' എന്ന് അറിയപ്പെടാനാണു തനിക്കു താൽപര്യമെന്നും പ്രഖ്യാപിച്ച് രംഗത്തുവന്നത് ഫാ. മാത്യൂസ് വാഴക്കുന്നമായിരുന്നു. തന്റെ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ ഫാ. മാത്യൂസ് വാഴക്കുന്നം സോഷ്യൽ മീഡിയയുടെ താരമാണ് ഇപ്പോൾ.
തനിക്കു വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും അത് ഉറച്ച ശബ്ദത്തിൽ പറയാൻ മടിയൊന്നുമില്ലെന്നും തെളിയിച്ച പുരോഹിതരുടെ ഇടയിലെ വേറിട്ട വ്യക്തിത്വമാണു ഫാ. മാത്യൂസ് വാഴക്കുന്നം. സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിച്ച നവകേരള യാത്രയിൽ പത്തനംതിട്ടയിലെ സ്വീകരണ യോഗത്തിൽ പങ്കെടുത്ത ഫാ. മാത്യൂസിന്റെ പ്രസംഗം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. തന്റെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി വെളിപ്പെടുത്തുമെങ്കിലും പള്ളിക്കുള്ളിൽ രാഷ്ട്രീയം പറയാൻ അനുവദിക്കാറില്ല. അച്ചന്റെ ആശയങ്ങൾക്കും നിലപാടുകൾക്കും സോഷ്യൽ മീഡിയയിൽ നല്ല സ്വീകരണമാണ് ലഭിച്ചത്. റാന്നി സെന്റ്. തോമസ് കോളേജിലെ മലയാളം അദ്ധ്യാപകനും, ഓർത്തഡോക്‌സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനത്തിലെ വൈദികനും കലാകാരനുമായ 'സഖാവ് അച്ചൻ' തന്റെ നിലപാടുകളെയും കലാജീവിതത്തെയും കുറിച്ച് മറുനാടൻ മലയാളിയോടു മനസു തുറക്കുന്നു.
- സാധാരണ ക്രൈസ്തവ മേലധ്യക്ഷന്മാരും പുരോഹിതരും വലതു സൗഹൃദം രഹസ്യമായും പരസ്യമായും പുലർത്തുമ്പോൾ ഇവരിൽ നിന്ന് വേറിട്ട് എങ്ങനെയൊരു ഇടതു പക്ഷ സഹയാത്രികൻ ആയി മാറി?
സാധാരണ ക്രൈസ്തവ കുടുംബങ്ങളിലുള്ള പോലെ കോൺഗ്രസ് അനുഭാവമുള്ള ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചതെങ്കിലും കോളേജ് വിദ്യാഭ്യാസകാലംമുതൽ ഒരു എസ്എഫ്‌ഐ പ്രവർത്തകനായിരുന്നു. ആ സമയത്ത് എസ്എഫ്‌ഐ പാനലിൽ ആർട്‌സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ചിരുന്നു. പഴയ കാലത്തു ക്രൈസ്തവർക്ക് ഇപ്പോഴത്തെപ്പോലെയുള്ള സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തൊഴിലാളി പ്രസ്ഥാനങ്ങളോട് സമരസപ്പെടാൻ അന്ന് പറ്റിയിരുന്നില്ല എന്നുള്ളതാണ് കാര്യം. അതുകൊണ്ടാവണം അന്നത്തെ ആളുകൾ കോൺഗ്രസ് അനുഭാവികൾ ആയതെന്നുവേണം കരുതാൻ. പക്ഷെ ഏതെങ്കിലും ഒരു കാഴ്ചപ്പാടിനോട് ക്രിസ്റ്റ്യാനിറ്റി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ അത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടിനോടാണ് എന്നാണു ഞാൻ വിശ്വസിക്കുന്നത്.
കേരളത്തിലുള്ള അല്പം ബുദ്ധിയുള്ള, ചിന്തിക്കുന്ന പൗലോസ് മാർ പൗലോസ്, പൗലോസ് മാർ ഗ്രിഗോറിയോസ് തുടങ്ങിയ ബിഷപ്പുമാരുപോലും ആ അഭിപ്രായത്തോട് യോജിക്കുന്നുമുണ്ട്. അതുകൊണ്ട് ഇത് അന്യമല്ലയെന്നും ഒരു സാമൂഹ്യമായ വീക്ഷണത്തിൽ അതിനോട് പൊരുത്തപ്പെടാൻ കഴിയുന്നതുമാണ്. പിന്നെ ഞാൻ ഒരു വൈദികൻ മാത്രമല്ല മലയാള ഭാഷ അദ്ധ്യാപകൻ കൂടിയാണ്. ഇടതുപക്ഷം ഭരണത്തിലുള്ള സമയങ്ങളിലാണ് കലാ-സാംസ്‌കാരിക ചർച്ചകളും സംവാദങ്ങളും നടക്കാറുള്ളത്.
അതുകൊണ്ടാണ് റാന്നിയിൽ നടന്ന പ്രസംഗത്തിൽ ഞാൻ ഇങ്ങനെ പറഞ്ഞത്. '33 വയസുള്ള ക്രിസ്തുവിന്റെ പ്രായത്തിൽ സ്വാതി തിരുനാൾ ഇവിടെ ഭരിച്ചപ്പോൾ ഭരണനൈപുണ്യവും ഒപ്പം തന്നെ ഒരു സംസ്‌കാരമുള്ള സമൂഹത്തെ സൃഷ്ടിക്കാനും അദ്ദേഹത്തിനു സാധിച്ചു. ഇത് രണ്ടും ഒപ്പം കൊണ്ടുപോകണമെങ്കിൽ ഇടതുപക്ഷം ഭരിച്ചാലേ നടക്കു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് പ്രതിബദ്ധതയുണ്ട്. അതിൽ വിശ്വസിക്കുന്നു. പക്ഷെ പള്ളിയിലോ വിശ്വാസികളോടോ രാഷ്ട്രീയം സംസാരിക്കാറില്ല. അതിന്റെ ആവശ്യമില്ല.
- ദൈവമില്ല, മതമില്ല എന്നു പറയുന്നവരാണു കമ്യുണിസ്റ്റുകാർ എന്ന് ചില ആളുകൾ വിമർശിക്കാറുണ്ട്. ഇത്തരം വിമർശനങ്ങളെ എങ്ങനെ കാണുന്നു?
[BLURB#1-VL] മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറയുന്ന വാചകത്തിലെ മതത്തിലെ 'ത' എന്ന അക്ഷരം 'ദ' ആയി മാറുമ്പോൾ മദം ഇളകിയതു പോലെ ആകും അപ്പോഴാണ് അത് മനുഷ്യനെ മയക്കുന്ന കറുപ്പായി മാറുന്നത്. മതം സമൂഹത്തിന് നന്മ മാത്രമായി പ്രവർത്തിക്കുകയാണെക്കിൽ അതിനു ഉന്നമനം വരും. സ്വർഗീയന്മാരെ സൃഷ്ടിക്കുക എന്നതാണ് മതത്തിന്റെ ഉദേശം. പക്ഷെ ഇന്ന് വർഗീയന്മാരെയാണ് മതങ്ങൾ പലപ്പോഴും സൃഷ്ടിക്കുന്നത്. ഇടതുപക്ഷ കാഴ്ചപ്പാടിനെ ക്രിസ്തീയ രീതിയിൽ പറയാനാകും. 'സ്വർഗ്ഗ രാജ്യം നിങ്ങളുടെ ഇടയിൽ തന്നെയുണ്ട്' എന്നാണ് ബൈബിളിലെ വചനം. എല്ലാവർക്കും എല്ലാം തുല്യമായി ലഭിക്കണമെന്ന, സമത്വമെന്ന കാഴ്ചപ്പാടാണ് കമ്യൂണിസത്തിന്റേത്. അതുതന്നെയാണ് ആദിമ സഭയിൽ കാണുന്ന സകലതും പൊതു വകയെ നന്ദി എന്ന് പറയുന്നത്. ഇതൊക്കെ നോക്കിയാൽ ഇവ തമ്മിലുള്ള കാഴ്ചപ്പാടുകളുടെ സമാനതകൾ കാണാൻ കഴിയും.
പത്തനംതിട്ടയിൽ പ്രസംഗിച്ചപ്പോൾ ഞാൻ ആദ്യം പറഞ്ഞ വാക്ക് റെവറന്റ് എന്ന പദത്തിനേക്കാൾ എനിക്കിഷ്ടം സഖാവ് എന്ന വാക്കാണ് എന്നാണ്. റെവറന്റ് എന്ന പദത്തിന്റെ അർഥം ശ്രേഷ്ഠൻ എന്നാണെന്നും സഖാവ് എന്നാൽ സ്‌നേഹിതൻ എന്നാണെന്നും അന്ന് ഞാൻ പറഞ്ഞു. നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കണം എന്നാണ് അതിന്റെ പൂരണമായ അർഥം. സഖാവ് എന്ന വാക് സഭയ്ക്ക് അന്യമാണെന്ന് പറയാൻ കഴിയില്ല. പട്ടം കോട ശുശ്രൂഷ എന്ന പട്ടം കൊടുക്കുന്ന ശുശ്രൂഷയിൽ പ്രയോഗിക്കുന്ന വാക്കാണ് സഖാവ്. സ്‌നേഹിതൻ എന്നും സമരപങ്കാളിയെന്നും ഇതിന് അർഥമുണ്ട്. ജീവിതത്തിൽ ഒരുമിച്ചു നിന്ന് പോരാടുന്നവരാണു നമ്മൾ എല്ലാം. എതിരിടേണ്ട തിന്മകളെ എതിരിടാൻ നമ്മൾ പരസ്പരം പങ്കാളിയാവുമ്പോൾ നമ്മൾ എല്ലാവരും സഖാക്കളാകുന്നു എന്നതാണ് സത്യം.
- രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള അക്രമ രാഷ്ട്രീയ ആരോപണങ്ങൾ പാർട്ടി നേരിടുമ്പോൾ കൊലപാതകം പാപമാണെന്ന് വിശ്വസിക്കുന ഒരു വർഗ്ഗത്തിന്റെ പുരോഹിതൻ ആയ താങ്കൾ ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?
കമ്യുണിസ്റ്റ് ആശയങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നു. അതെനിക്ക് സമരസപ്പെട്ട് പോകാൻ കഴിയുന്ന രാഷ്ട്രീയവുമാണ് എന്ന് വിശ്വസിക്കുന്നു. എന്നാൽ അക്രമരാഷ്ട്രീയത്തെ ഒരിക്കലും ഒരു പ്രസംഗത്തിൽ പോലും ഞാൻ അനുകൂലിച്ചിട്ടില്ല. അക്രമ രാഷ്ട്രീയത്തിന് എതിരാണ്. അത് പാടില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഒരു വീട്ടിൽ അഞ്ചു മക്കളുണ്ടെങ്കിൽ അഞ്ചും നല്ലവരാകണമെന്നില്ല. അതുപോലെ കേരളത്തിലെ എല്ലാ അച്ചന്മാരും നല്ലവരാകണമെന്നില്ല. എത്രയോ അച്ചന്മാർ വിശ്വാസികളെ ചൂഷണം ചെയ്യുന്നവരുണ്ട്. പള്ളി പണിയാൻ വേണ്ടി കട്ടയ്ക്കു കമ്മീഷൻ അടിക്കുന്നവർ വരെയുണ്ട്. ഇതുപോലെ ക്രിസ്ത്യൻ സഭയ്ക്കുള്ളിൽ പുഴുക്കുത്തുകൾ ഉണ്ട്. എല്ലാവരിലും ഉണ്ട്. ന്യായീകരണമല്ല ഇത്. പക്ഷെ അക്രമരാഷ്ട്രീയം ആര് ചെയ്താലും അത് പാപമാണ്. ഇടതുപക്ഷം അക്രമത്തിലേക്ക് പോകുമ്പോൾ അതിൽ മറ്റുള്ളവർക്കും പങ്കുകാണും. തിന്മകൾ എതിർക്കുന്നവർക്കാണ് അതിക്രമം നേരിടേണ്ടി വരുന്നത്. ആ രീതിയിലാണ് കണ്ണൂർ പോലുള്ള സ്ഥലങ്ങളിൽ ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടാവുന്നത്. ഒരുറുമ്പിനെ പോലും നോവിക്കുന്നത് പാപം ആണെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ.
- സിപിഎമ്മിന്റെ ഏതെങ്കിലും ഒരു പക്ഷത്തിൽ വിശ്വസിക്കുന്നുണ്ടോ?
ഞാനൊരു പക്ഷക്കാരനുമല്ല. ഇടതുപക്ഷത്തിൽ ഏതെങ്കിലും ഒരു പക്ഷം വേറെ ഉണ്ടാകരുത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കൊല്ലത്തു കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നടന്ന ഇടതുപക്ഷം കണവൻഷനിൽ ഉദ്ഘാടനവേദിയിൽ വി എസ് അച്യുതാനന്ദൻ ഇരുന്ന വേദിയിലും സംസാരിച്ചിരുന്നു. ഇപ്പോൾ പത്തനംതിട്ടയിൽ പിണറായിയുടെ യാത്രയിലും സംസാരിച്ചു. തെറ്റ് കണ്ടാൽ തെറ്റെന്നു പറയാൻ ഇടതുപക്ഷത്തിനു സാധിക്കും. അത് പ്രതിപക്ഷത്തായാലും ഭരണ പക്ഷത്തിലിരുന്നാലും ഒരു മാറ്റവുമില്ല. നേരിനെ നേരായി പറയുന്ന ആ പക്ഷത്തിൽ ആണ് ഞാൻ.
- വൈദികൻ, പ്രാസംഗികൻ എന്നി നിലകളിൽ മാത്രമല്ല, ഓട്ടൻ തുള്ളൽ, പാട്ടെഴുത്ത്, സംവിധാനം എന്നിവായിലും ഒരുപാട് കഴിവ് തെളിയിച്ച ആളാണ് അച്ചൻ, കലാജീവിതത്തെ കുറിച്ച് എന്ന് പറയാമോ?
ചെറുപ്പം മുതൽ കവിതകളും, കഥകളും എഴുതുമായിരുന്നു ഞാൻ. ഏഴു പുസ്തകങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിടുണ്ട്. മുൻപ് എറണാകുളത്തു കേരള ഫിലിം അക്കാദമി എന്ന സ്ഥാപനത്തിൽ ഒരു വർഷം സിനിമ സംവിധാനം പഠിച്ചു. ദൂരദർശനു വേണ്ടി 2002 കാലഘട്ടത്തിൽ ടെലിഫിലിമുകൾ ഡയറക്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ 180 ഓളം ക്രിസ്തിയ ഗാനങ്ങൾ എഴുതിടുണ്ട്. രണ്ടുവർഷം മുൻപ് ശബരിമല മണ്ഡല കാലത്ത് ശബരിഗിരിശൻ എന്ന അയ്യപ്പ ഭക്തിഗാന ആൽബം ഇറക്കിയിരുന്നു. ഇപ്പോൾ ഒരു പ്രണയആൽബത്തിന് വേണ്ടി ഗാനങ്ങൾ എഴുതി പൂർത്തിയാക്കി.[BLURB#2-VR]
- അച്ചന് പ്രണയഗാനം എഴുതാൻ സാധിക്കുമോ, സഭയും പുറത്തുള്ളവരും എന്തുപറയും?
ചിലപ്പോൾ വന്നേക്കാം അത് രണ്ടു മാസത്തിനുള്ളിൽ പുറത്തിറങ്ങും. ഒരുപാട് വേദികളിൽ കഥാപ്രസംഗം നടത്തിയിടുണ്ട് ഓട്ടംതുള്ളൽ എഴുതാറുണ്ട്, അവതരിപ്പിക്കാറില്ല. എല്ലാ കലകളും മതാതിത സമ്പത്താണ്. അത് അങ്ങോടും ഇങ്ങോടും തിരിക്കുന്ന രിതികൾ നിലവിലുണ്ട്. കലയിലുടെ ഒരു സംസ്‌ക്കാരം തിർക്കാൻ അത് മതാതീതമാകണം എന്ന ഉദ്ദേശത്തിൽ ബൈബിളിലെ ഒരു വിഷയമായ ചമരിയഗ്‌ന മോഹിനിയാട്ടം ആക്കി വേദിയിൽ ചെയ്തു.
ഓട്ടം തുള്ളൽ പള്ളിക്ക് ചേരുമോ എന്ന് ചോദിച്ചവരുണ്ട് പക്ഷെ ഇപ്പോൾ തന്നെ 128 വേദികളിൽ ചെയ്തു. ഓട്ടം തുള്ളൽ, മോഹിനിയാട്ടം തുടങ്ങിയവ എഴുതുന്നതും ചിട്ടപ്പെടുത്തുന്നതും ഞാൻ ആണ് പക്ഷെ ഇത് അവതരിപ്പികുന്നത് ഹിന്ദുകൾ ആയ പ്രൊഫഷണൽ ആർട്ടിസ്റ്റുകളാണ്. ക്രിസ്ത്യാനികളിൽ ഇത്തരം കലകലോടുള്ള വിമുഖത തുടച്ചു നീക്കാൻ കുടിയാണ് ഇത്തരത്തിലുള്ള പരിശ്രമങ്ങൾ നടത്തിവരുന്നത്.
- കോൺഗ്രസ് അനുഭാവികൾ ആണ് ഭൂരിപക്ഷം ക്രൈസ്തവ വിശ്വസികളും എന്ന് പറയുന്നു. ഇപ്പോഴും അങ്ങനെ ആണോ?
ദരിദ്രനെ സ്‌നേഹിക്കണമെന്നാണ് ക്രൈസ്തവ തത്വമെങ്കിൽ, സാമ്പത്തിക സുരക്ഷിതത്വമുള്ളവരാണെങ്കിൽ പോലും ക്രിസ്ത്യാനികൾ പാവങ്ങളുടെ പക്ഷത്താണ്. കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ അടിസ്ഥാന വർഗത്തിൽ പെട്ടവർക്ക് അത് പലപ്പോഴും ഗുണം ചെയ്യാറില്ല. സമ്പന്നരുടെ ഒരു വ്യൂഹമാണ് പലപ്പോഴും അതിനെ നയിക്കുക.[BLURB#3-H]
സഖാവ് അച്ചൻ എന്ന് വിളിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്ന് സഖാവച്ചൻ തുറന്നു പറയുന്നുണ്ട് എങ്കിലും വിശ്വാസത്തിൽ രാഷ്ട്രീയം കലക്കി മലിനമാക്കാൻ കലാകാരൻ കൂടിയായ അച്ചന് ഇഷ്ടമല്ല. പുരോഗമന കലാസാഹിത്യസംഘത്തിന്റെയും ഒപ്പം അദ്ധ്യാപക സംഘടനയുടെ ഭാരവാഹിയുമാണ് ഫാദർ മാത്യൂസ് വാഴകുന്നം.
റാന്നി സെന്റ് തോമസ് കോളേജിലെ മലയാളം അദ്ധ്യാപകൻ ആയി കുട്ടികളെ പഠിപ്പിപ്പിക്കുന്നതിനോടൊപ്പം ക്ലാസിക്കൽ കലകളിലെ പുരാണേതര പ്രമേയങ്ങൾ എന്ന വിഷയത്തിൽ പി.എച്ച്.ഡിയും അച്ചൻ ചെയ്യുന്നു. ഭാര്യ സാറ മാത്യൂസ് സ്‌കൂൾ അദ്ധ്യാപികയാണ്. മകൻ ഹാനോക്ക് മാത്യു വാഴകുന്നം മുന്നാം ക്ലാസിൽ പഠിക്കുന്നു. വടശേരിക്കര തീർത്ഥാടന പള്ളിയിൽ താത്കാലിക ചുമതലയും ഒപ്പം രണ്ടു പള്ളികളിലെ സഹ വികാരിയുമാണ് ഓർത്തഡോക്‌സ് സഭയുടെ നിലക്കൽ ഭദ്രാസനത്തിലെ വൈദികൻ ആയ ഫാദർ മാത്യൂസ് വാഴകുന്നം.
സാംജി ആറാട്ടുപുഴ ഈണം പകർന്ന 12 ഭക്തിഗാനങ്ങളാണ് വാഴക്കുന്നം അച്ചന്റെ പുതിയ രചനകൾ. ഓർക്കസ്‌ട്രേഷൻ ജ്യൂറി അമൽ ദേവ്, ആലാപനം: പി ജനചന്ദ്രൻ, ബിജു നാരായണൻ, കെ ജി മാർക്കോസ്, കെസ്റ്റർ, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, മഞ്ജരി, രാജലക്ഷ്മി, സിതാര, രമേഷ് മുരളി എന്നിവരാണ് ആലാപനം. ക്രൈസ്തവകലാക്ഷേത്രം പുറത്തിറക്കുന്ന ആൽബത്തിന്റെ പേര് 'ക്രിസ്‌തേശൻ' എന്നാണ്.