- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാന്തര പാതയിലേക്ക് കാർ തിരിച്ചപ്പോൾ 'റൂൾ പഠിപ്പിച്ചു തരാം' എന്ന് പറഞ്ഞ് ഡിവൈഎസ്‌പി ആക്രോശിച്ചു; മൊബൈൽ ഫ്‌ലാഷ് ഓണാക്കി ടോർച്ചാണെന്ന് ധരിപ്പിച്ച് ഭീഷണി ദൃശ്യങ്ങൾ പകർത്തി: പാലിയേക്കര ടോൾ പ്ലാസയിൽ അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെ കുടുക്കിയ ഹരി റാം മറുനാടൻ മലയാളിയോട്
തൃശൂർ: വാഹന പരിശോധനാ വേളയിൽ ഉദ്യോഗസ്ഥർ യാത്രക്കാരോട് മര്യാദയോടെ പെരുമാറണമെന്ന് ഡിജിപി ടി പി സെൻകുമാർ പല തവണ വ്യക്തമാക്കിയിട്ടും കാര്യങ്ങളെല്ലാം ഇപ്പോഴും തഥൈവ ആണെന്ന് വ്യക്തമാക്കുന്നതാണ് പാലിയേക്കര ടോൾ പ്ലാസയിൽ വച്ച് ചാലക്കുടി ഡിവൈഎസ്‌പി യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സംഭവം. പൊലീസ് വകുപ്പിന്റെ സൽപ്പേരിന് നാണക്കേടുണ്
തൃശൂർ: വാഹന പരിശോധനാ വേളയിൽ ഉദ്യോഗസ്ഥർ യാത്രക്കാരോട് മര്യാദയോടെ പെരുമാറണമെന്ന് ഡിജിപി ടി പി സെൻകുമാർ പല തവണ വ്യക്തമാക്കിയിട്ടും കാര്യങ്ങളെല്ലാം ഇപ്പോഴും തഥൈവ ആണെന്ന് വ്യക്തമാക്കുന്നതാണ് പാലിയേക്കര ടോൾ പ്ലാസയിൽ വച്ച് ചാലക്കുടി ഡിവൈഎസ്‌പി യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സംഭവം. പൊലീസ് വകുപ്പിന്റെ സൽപ്പേരിന് നാണക്കേടുണ്ടാക്കിയ ഈ സംഭവം ലോകത്തെ അറിയിച്ചത് കാറിൽ യാത്ര ചെയ്തിരുന്ന ഒറ്റപ്പാലം സ്വദേശി ഹരിറാമിന്റെ ഉചിതമായ ഇടപെടലാണ്. ഡിവൈഎസ്‌പിയുടെ മോശം പെരുമാറ്റത്ത് സ്വന്തം മൊബൈൽ ഫോണിൽ ഉദ്യോഗസ്ഥൻ അറിയാതെ പകർത്തി മറുനാടൻ മലയാളിക്ക് അയയ്ക്കുകയും കൂടാതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെയൊണ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം ലോകം കണ്ടത്.
പാലിയേക്കര ടോൾ പ്ലാസക്കാരെ സഹായിക്കാൻ വേണ്ടി സമാന്തര പാത വഴിയിലൂടെയും സഞ്ചാരം തടയുകയായിരുന്നു ചാലക്കുടി ഡിവൈഎസ്‌പി കെ കെ രവീന്ദ്രൻ ചെയ്തത്. ഇതിനെ ചോദ്യം ചെയ്തപ്പോൾ ഹരിറാമിനെ അസഭ്യം പറയുകയും ഡ്രൈവിങ് ആർ സി ബുക്ക് പിടിച്ചു വാങ്ങുകയുമാണ് ഉണ്ടായത്. മറുനാടൻ പുറത്തുവിട്ട ഈ വാർത്ത പിന്നീട് ചാനലുകളും പത്രങ്ങളും ഏറ്റെടുക്കുകയാണ് ചെയ്തത്. ഡിവൈഎസ്‌പി പോലൊരു ഉദ്യോഗസ്ഥന്റെ തെറ്റായ പ്രവൃത്തി വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നു ഈ വിഷയത്തിൽ നിർണ്ണായകമായത്. ഹരിറാം തന്നെയാണ് തന്ത്രപരമായി ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. പാലിയേക്കര ടോൾ പ്ലാസയിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ചും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതിനെ കുറിച്ചു ഹരിറാം മറുനാടൻ മലയാളിയോട് തുറന്നു പറഞ്ഞു.
സംഭവത്തെ കുറിച്ച് ഹരിറാം മറുനാടനോട് വിശദീകരിച്ചത് ഇങ്ങനെ: അഞ്ച് മാസം ഗർഭിണിയായ ഭാര്യയും രണ്ടര വയസുകാരൻ മകനുമൊന്നിച്ച് രാത്രി ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോകുന്ന വഴിക്കാണ് തന്നെ അവിശ്യമിലാതെ ചാലക്കുടി ഡിവൈഎസ്‌പി തടഞ്ഞത്. ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് ഡിവൈഎസ്‌പി അറിയാത്തതുകൊണ്ട് ഈ വിഷയത്തിൽ തനിക്ക് നീതി ലഭിച്ചതെന്ന് ഹരിറാം പറയുന്നു.
പാലിയേക്കര ടോൾ പ്ലാസയിലൂടെ ആദ്യമായല്ല യാത്ര ചെയ്യുന്നത്. ഇവിടെ ടോൾ പിരിക്കാൻ തുടങ്ങിയപ്പോൾ മുതൽ മിക്ക ആഴ്‌ച്ചയിലും താൻ വർഷങ്ങളായി യാത്ര ചെയ്തിരുന്നത് സമാന്തര പാതയിലൂടെയാണ്. മുമ്പ് ടോൾ പ്ലാസയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായപ്പോൾ 15 മിനുട്ടോളം ക്യൂനിന്ന് നിന്നാൽ ടോൾ തുറന്നു കൊടുക്കാൻ നിയമം ഉണ്ട് എന്ന് കാണിച്ചു താൻ കേസ് നൽകിയിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിൽ ആണ്. അതിനു ശേഷം ഇതുവരെ ടോൾ അടക്കാതെ പാലിയേക്കര ടോൾ പ്ലാസയുടെ സമീപത്തെ സമാന്തരപാതയിലുടെയാണ് സ്ഥിരമായി യാത്ര ചെയ്തിരുന്നത്.
ജനുവരി എഴാം തിയതി രാത്രി 10 മണിക്ക് ശേഷമാണ് ഈ സംഭവം നടന്നത്. എറണാകുളത്താണ് തനിക്ക് ജോലി. KL 51 C 1499 നിസാൻ മൈക്രാ കാറിൽ കുടുംബത്തോടൊപ്പം ഒറ്റപ്പാലത്തെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഞാൻ. ഇതുവഴി പോകുമ്പോൾ സമാന്തരപാതയുടെ സമിപം യൂണിഫോമിലല്ലാതെ ഡിവൈഎസ്‌പി കാറുകൾ പോലുള്ള വാഹങ്ങൾ പോകാതിരിക്കത്തക്ക വിധത്തിൽ ബ്ലോക്ക് ചെയ്തു വണ്ടി ഇട്ടിരിക്കയായിരുന്നു. സമാന്തര പാത വഴി പോകാൻ വേണ്ടി വണ്ടിതിരിച്ചപ്പോഴാണ് ഡിവൈഎസ്‌പി തന്റെ വണ്ടി തടഞ്ഞത്.
താൻ ഇതിലൂടെ പോകാൻ കാർ തിരിച്ചപ്പോൾ തന്നെ തടഞ്ഞ ഡിവൈഎസ്‌പി രവീന്ദ്രൻ ഇത് പഞ്ചായത്തിന്റെ പാതയാണെന്നും ഇത് പ്രദേശത്തെ നാട്ടുകാർക്ക് മാത്രം പോകാനുള്ള വഴിയാണെന്നും പറഞ്ഞു. എന്നാൽ, ഇതുവഴിയാണ് താൻ സാധാരണ പോയിരുന്നതെന്നും അതിന് വിലക്കുള്ളതായി അറിയില്ലെന്നും പറഞ്ഞു. അല്ലാതെ പോകാൻ പാടില്ലെന്ന ഒരു റൂൾ ഉള്ളതായി തനിക്കറിയില്ലെന്നും പറഞ്ഞു. ഇതോടെ 'നിനക്ക് ഞാൻ റൂൾ പഠിപ്പിച്ചു തരാം' എന്ന് ഡിവൈഎസ്‌പി ആക്രോശിക്കുകയായിരുന്നു. വണ്ടി നിർത്തി ലൈസൻസ് എടുത്തു കൊണ്ടുവരാനും അദ്ദേഹം അവിശ്യപെട്ടു.
സംഭവം അത്ര പന്തിയല്ല എന്ന് തോന്നിയതു കൊണ്ടാണ് ലൈസൻസുമായി ചെല്ലുമ്പോൾ അതിനോടോപ്പം മൊബൈൽ വീഡിയോ ഓൺ ആക്കിയത്. മൊബൈൽ ഓണാക്കിയപ്പോൾ ഭയമുണ്ടായിരുന്നു. ക്യാമറയ്‌ക്കൊപ്പം ഫ്‌ലാഷ് ലൈറ്റും ഓണാക്കി വച്ചു. ചുറ്റും ഇരുട്ടായതു കൊണ്ട് വെളിച്ചത്തിന് വേണ്ടി ടോർച്ച് ഓണാക്കിയതാണെന്നാണ് ഡിവൈഎസ്‌പി കരുതിയത്. ലൈസൻസുമായി വന്ന തന്നിൽ നിന്നും കാറിന്റെ ഒർജിനൽ ആർസി ബുക്കും പിന്നീട് അദ്ദേഹം വാങ്ങി. അത് കൈപ്പറ്റിയതായി എഴുതിത്തരാൻ ഇതോടെ താൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ഹരി വ്യക്തമാക്കുന്നു. 'താനും ഭാര്യയും കുട്ടിയും പോയി സമരമിരിക്കെടോ' എന്ന് പറഞ്ഞ് ഉദ്യോഗസ്ഥൻ അധിക്ഷേപിച്ചെന്നു ഹരി ്‌വ്യക്തമാാക്കി.
എന്നാൽ ആർസി ബുക്ക് തരാൻ കൂട്ടാക്കാത്ത ഹരി റാം പറ്റില്ല എന്നാണ് പറഞ്ഞത്. സ്റ്റേഷനിൽ വന്ന് വാങ്ങാനും നിർദേശിച്ചു. സംഭവത്തിനു ശേഷം വിട്ടിലെത്തിയ ഹരി റാം പിറ്റേ ദിവസം തന്നെ എസ്‌പി ക്കും ഡിജിപിക്കും മുഖ്യമന്ത്രിക്കും ഇത് സംബധിച്ച പരാതി അയച്ചു. തുടർന്ന് മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ മറുനാടനും മറ്റ് മാദ്ധ്യമങ്ങൾക്കും അയയ്ക്കുകും ചെയ്തു. തന്റ ചില സുഹൃത്തുകൾക്കും വീഡിയോ നൽകിയിരുന്നുവെന്ന് ഹരിറാം മറുനാടനട് വ്യക്തമാക്കി.
സംഭവം സോഷ്യൽ മീഡിയവഴി വൻ വിവാദമായതോടെ ഡിവൈഎസ്‌പി തന്നെ വിളിച്ച് ആർസിബുക്ക് നേരിട്ട് എത്തിക്കാമെന്ന് അറിയിച്ചുവെന്നും ഹരിറാം പറഞ്ഞു. ആദ്യം എടാ പോടാ എന്ന് ആദ്യം തന്നെ വിളിച്ച ഡിവൈഎസ്‌പി രണ്ടാമത് വിളിച്ചപ്പോൾ സമാവായ മാർഗ്ഗത്തിലാണ് സംസാരിച്ചത്. വേറെ ആവിശ്യത്തിന് അവിടെ വന്നപ്പോൾ സംഭവിച്ച കാര്യമാണിത്. എന്തിനാണ് ഇതിന്റെ വീഡിയോ എടുത്തതെന്നുമാണ് അദ്ദേഹം തിരക്കിയത്. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്‌പിയും എസ് പി നേരിട്ടും തന്റെ മൊഴിയെടുത്തിട്ടുണ്ട്. ആർ.സി ബുക്ക് എസ്‌പി ഓഫീസിൽ നിന്നും തനിക്ക് തിരിച്ചു കിട്ടിയിട്ടുണ്ട്.
ഗർഭിണിയായ ഭാര്യയ്ക്കും മകനുമൊത്താണ് യാത്ര ചെയ്തതെന്ന പരിഗണനയെങ്കിലും തനിക്ക് ഉദ്യോഗസ്ഥൻ നൽകേണ്ടതായിരുന്നു എന്നാണ് ഹരിറാം പറയുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതും. തനിക്കു സംഭവിച്ചത് മറ്റാർക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഹരിറാമിന്റെ തീരുമാനം. 15 ദിവസത്തിന് ശേഷം ഒർജിനൽ ആർ.സി ബുക്ക് കാണിച്ചാൽ മതിയെന്നുള്ള നിയമം പറഞ്ഞതിനും ചാലക്കുടി ഡിവൈഎസ്‌പി തന്നെ ശകാരിച്ചുവെന്നം ഹരിറാം മറുനാടനോട് പറഞ്ഞു.
സംഭവത്തെ കുരിച്ച് റൂറൽ പൊലീസ് മേധാവി കെ. കാർത്തിക് സംഭവത്തെക്കുറിച്ചന്വേഷിച്ച് ഐജി എം.ആർ. അജിത്കുമാറിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. പൊലീസിന്റെ അന്തസിനു ചേർന്നതല്ല ഡിവൈഎസ്‌പിയുടെ നടപടിയെന്നും അവിടെ ഇത്തരമൊരു പരിശോധനയുടെ ആവശ്യമില്ലായിരുന്നുവെന്നും എസ്‌പി കണ്ടെത്തിയിട്ടുണ്ട്. മഫ്തിയിൽ എത്തിയതു വലിയ കുറ്റമായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ല. എന്നാൽ ടോൾ കൊടുത്തു കൂടെ എന്നു ചോദിക്കുന്നതു പൊലീസ് ടോൾ കമ്പനിക്കുവേണ്ടി നിലനിൽക്കുന്നുവെന്ന തോന്നൽ ഉണ്ടാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
വടക്കാഞ്ചേരി പഞ്ചായത്ത് ഓഫിസിൽ കയറി സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്നു മുൻപു രവീന്ദ്രനെതിരെ പരാതിയുണ്ടായിരുന്നു. ഇതു നടന്നു വൈകാതെയാണു ചാലക്കുടിയിലേക്കു സ്ഥലം മാറ്റിയത്.