- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ; ഇടതു മുന്നണിക്കു സ്വപ്‌നം കാണാൻ ഇനി മണിക്കൂറുകൾ മാത്രം; ഞാൻ ജയിക്കും, എല്ലാ മന്ത്രിമാരും ജയിക്കും: വോട്ടെണ്ണലിന്റെ അവസാന നിമിഷം ആത്മവിശ്വാസത്തോടെ കെ സി ജോസഫ് മറുനാടനോട്
കണ്ണൂർ: ഇടതുമുന്നണിക്ക് സ്വപ്‌നം കാണാൻ ഇനി മണിക്കൂറുകൾ മാത്രമാണെന്ന് ഗ്രാമവികസന മന്ത്രിയും ഇരിക്കൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കെ സി ജോസഫ്. ഇരിക്കൂറിൽ താൻ ഉജ്ജ്വല വിജയം കൈവരിക്കുമെന്നും സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും വിജയിക്കുമെന്നും ജോസഫ് വ്യക്തമാക്കി. പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് ജോസഫ് ആരോപിക്കുന്നു. 78 ലേറെ സീറ്റുകൾ നേടി യുഡിഎഫ് ഭരണ തുടർച്ചയിലെത്തുമെന്ന് ജോസഫ് ഉറപ്പിച്ചു പറയുന്നു. പ്രവചനങ്ങൾ പറയും പോലെ ഒരു മന്ത്രിയും തോൽക്കില്ല. കണ്ണൂർ ജില്ലയിൽ അഞ്ചു മണ്ഡലങ്ങളിൽ യുഡിഎഫ് വിജയം ആവർത്തിക്കും. കണ്ണൂർ, അഴീക്കോട്, പേരാവൂർ, കൂത്തുപറമ്പ്, ഇരിക്കൂർ മണ്ഡലങ്ങൾ യു.ഡി.എഫിന് ഒപ്പം തന്നെയെന്നും ജോസഫ് അവകാശപ്പെട്ടു. ജില്ലയിൽ ഏറ്റവും ശക്തിയോടെ വിമതർ രംഗത്തുള്ള താങ്കളുടെ മണ്ഡലത്തിൽ വിജയം എങ്ങനെ ഉറപ്പിക്കാം എന്ന ചോദ്യത്തിനു കാത്തിരുന്നുകാണുക എന്നായിരുന്നു ജോസഫിന്റെ മറുപടി. വിമതന്മാർ തനിക്കെതിരെ മത്‌സരിച്ചിട്ടുണ്ടെങ്കിലും തന്റെ വിജയം സുനിശ്ചിതമാണ്. മണ്ഡലത്തില
കണ്ണൂർ: ഇടതുമുന്നണിക്ക് സ്വപ്‌നം കാണാൻ ഇനി മണിക്കൂറുകൾ മാത്രമാണെന്ന് ഗ്രാമവികസന മന്ത്രിയും ഇരിക്കൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കെ സി ജോസഫ്. ഇരിക്കൂറിൽ താൻ ഉജ്ജ്വല വിജയം കൈവരിക്കുമെന്നും സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും വിജയിക്കുമെന്നും ജോസഫ് വ്യക്തമാക്കി.
പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് ജോസഫ് ആരോപിക്കുന്നു. 78 ലേറെ സീറ്റുകൾ നേടി യുഡിഎഫ് ഭരണ തുടർച്ചയിലെത്തുമെന്ന് ജോസഫ് ഉറപ്പിച്ചു പറയുന്നു. പ്രവചനങ്ങൾ പറയും പോലെ ഒരു മന്ത്രിയും തോൽക്കില്ല. കണ്ണൂർ ജില്ലയിൽ അഞ്ചു മണ്ഡലങ്ങളിൽ യുഡിഎഫ് വിജയം ആവർത്തിക്കും. കണ്ണൂർ, അഴീക്കോട്, പേരാവൂർ, കൂത്തുപറമ്പ്, ഇരിക്കൂർ മണ്ഡലങ്ങൾ യു.ഡി.എഫിന് ഒപ്പം തന്നെയെന്നും ജോസഫ് അവകാശപ്പെട്ടു.
ജില്ലയിൽ ഏറ്റവും ശക്തിയോടെ വിമതർ രംഗത്തുള്ള താങ്കളുടെ മണ്ഡലത്തിൽ വിജയം എങ്ങനെ ഉറപ്പിക്കാം എന്ന ചോദ്യത്തിനു കാത്തിരുന്നുകാണുക എന്നായിരുന്നു ജോസഫിന്റെ മറുപടി. വിമതന്മാർ തനിക്കെതിരെ മത്‌സരിച്ചിട്ടുണ്ടെങ്കിലും തന്റെ വിജയം സുനിശ്ചിതമാണ്. മണ്ഡലത്തിലെ വികസനപ്രവർത്തനത്തിന്റെ ആനുകൂല്യം അനുഭവിച്ച ജനങ്ങൾ തനിക്കനുകൂലമായി വിധിയെഴുതിക്കഴിഞ്ഞുവെന്നും ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു. അതിന്റെ പ്രതിഫലനമാണ് വോട്ടിങ് ശതമാനം ഉയർന്നത്. 2011 ൽ 77.22 ശതമാനമായിരുന്ന സ്ഥാനത്ത് ഇത്തവണ 78.66 ശതമാനമായാണ് ഉയർന്നത്.
ഇത്രയും വിസ്താരമേറിയതും മലമ്പ്രദേശങ്ങൾ ഉള്ളതുമായ ഇരിക്കൂറിൽ ഇന്നു കാണുന്ന വികസനം അസൂയാവഹമാണ്. വികസനം നടന്നില്ലെന്ന് പ്രചരിപ്പിക്കുന്നവർ മണ്ഡലത്തിലെ റോഡുകൾ, മിൽമ സംസ്‌ക്കരണ പ്ലാന്റ്, കലാഗ്രാമം, വൈതൽമല , കാഞ്ഞിരക്കൊല്ലി തുടങ്ങിയ ടൂറിസം പദ്ധതികൾ എന്നിവ കാണാൻ ശ്രമിക്കണം. അടുത്ത അഞ്ചു വർഷവും ജനപ്രിയ പദ്ധതികൾ നടപ്പാക്കാൻ താൻ മുൻനിരയിലുണ്ടാകുമെന്നും ജോസഫ് പറയുന്നു.
പോളിങ് കഴിഞ്ഞ് തിരുവനന്തപുരത്ത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ മുഴുകിയിരിക്കയാണ് ജോസഫ്. മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയായിരുന്നു ഈ അടിയന്തരയാത്ര. ഇന്നത്തോടെ ചുമതലകൾ പൂർത്തീകരിച്ച് വൈകീട്ട് കണ്ണൂരിലേക്ക് തിരിക്കും. വോട്ടെണ്ണൽ ദിവസം കണ്ണൂരിലെത്തും. വിമതശല്യവും എ വിഭാഗത്തിലെ പാളയത്തിൽ പടയും കെ.സി. ജോസഫെന്ന മന്ത്രിക്ക് തെരഞ്ഞെടുപ്പ് രംഗത്ത് ഏറെ പ്രതിസന്ധികൾ തീർത്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ കെ.സി. ജോസഫ് മണ്ഡലത്തിൽ ആധിപത്യം സ്ഥാപിച്ച നിലയിലായിരുന്നു. ചില സീറ്റ് മോഹികൾ കെ.സി.ക്കെതിരെ കളിച്ച കളിയാണ് മണ്ഡലത്തിൽ ഇത്രയും വലിയ ചലനങ്ങൾ സൃഷ്ടിച്ചത്.
ബ്ലോക്ക് കമ്മിറ്റി ഭാരവാഹി മുതൽ പ്രാദേശിക ഘടകങ്ങളിലെ നേതാക്കൾ വരെ ചേരി തിരിഞ്ഞതും വിവാദങ്ങൾ തൊടുത്തു വിട്ടു. കെ.സിക്ക് അനുകൂലമായും എതിരായും പ്രവർത്തകർ സംഘടിച്ച് കെപിസിസി പ്രസിഡണ്ടിന്റെ മുമ്പാകെ എത്തുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പിന്റെ മദ്ധ്യഘട്ടത്തോടെ അണിയറയിൽ കളിച്ചവരും പരസ്യമായി എതിർത്തവരും ജോസഫിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. വിമതരെ അപ്രസക്തരാക്കിയും എതിരാളിയെ അടിയറവു പറയിച്ചും ഇരിക്കൂറിൽ കെ സി ജോസഫ് വിജയക്കൊടി നാട്ടുമോ? കണ്ണൂർ ജില്ലയിൽ മാത്രമല്ല സംസ്ഥാനം മുഴുവനും ഉറ്റു നോക്കുന്ന മണ്ഡലമായി മാറിയിരിക്കയാണ് ഇരിക്കൂർ.