കൊച്ചി: മലയാള സീരിയൽ മേഖലയിലെ പരിചിത താരങ്ങളിൽ ഒരാളാണ് കിഷോർ സത്യ. മിനി സ്‌ക്രീനിൽ സ്ത്രീ പ്രേക്ഷകരുടെ സൂപ്പർസ്റ്റാറായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ഏഷ്യാനെറ്റായാലും മഴവിൽ മനോരമ ആയാലും സൂര്യ ടിവിയായാലും കിഷോർ സത്യയുടെ സീരിയൽ മലയാളികൾ കാണും. ഇപ്പോൾ സ്ത്രീ പ്രേക്ഷകരുടെ ഇഷ്ട സീരിയലായ ഏഷ്യാനെറ്റിലെ കറുത്ത മുത്തിലെ നായക വേഷത്തിലും എത്തുന്നത് കിഷേർ സത്യയാണ്. സിനിമാ രംഗത്ത് ഭാഗ്യപരീക്ഷണത്തിന് ഇറങ്ങി പരാജയപ്പെട്ട കിഷോറിനെ മിനി സ്‌ക്രീൻ സൂപ്പർതാര പരിവേഷം നൽകുകയായിരുന്നു. കറുത്തമുത്തിലെ കഥാപാത്രത്തെ കുറിച്ചും മലയാള സീരിയലുകൾക്ക് നേരെ ഉയർന്ന ആക്ഷേപരങ്ങളെ കുറിച്ചും കിഷോർ മറുനാടൻ മലയാളിയോട് മനസുതുറന്ന് സംസാരിച്ചു. സീരിയലുകളെ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവർ തന്നെ ആദ്യം അത് കാണാതിരിക്കട്ടെ എന്നാണ് കിഷോറിന് പറയാനുള്ളത്. സീരിയലുകൾ സ്വയം സെൻസർ ചെയ്യുന്നുണ്ടെന്നും ഇതിനായി സർക്കാർ സംവിധാനം വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കിഷോർ സത്യ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലേക്ക്..

കറുത്ത മുത്ത് എന്ന സീരിയലിൽ അഭിനയിക്കാനുള്ള തീരുമാനത്തിന് പിന്നിൽ എന്തായിരുന്നു?

ഞാൻ ടെലിവിഷനിൽ വളരെ സെലക്ടീവ് ആണ്. മഴവിൽ മനോരമയിലെ കഥയിലെ രാജകുമാരി എന്ന സീരിയലാണ് അവസാനമായി ഞാൻ ചെയ്തത്. കഥാപരമായിട്ടും ക്യാരക്ടർ നോക്കിയാലും നമുക്ക് എന്തെങ്കിലും ചെയ്യാനുണ്ടാകണം പ്രവീൺ കടയ്ക്കാവൂർ ഈ പ്രോജക്ടുമായി വിളിച്ചപ്പോൾ വളരെ വ്യത്യസ്തമായ ഒരു പ്രയോഗമായി തോന്നി. പ്രദീപ് പണിക്കർ, പ്രവീൺ കടയ്ക്കാവൂർ എന്നിവർ കുങ്കുമപ്പൂവ് സീരിയലിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് ഒരു ഹിറ്റ് പെയർ ആയി മാറിക്കഴിഞ്ഞവരാണ്. അത് എന്നെ പ്രേരിപ്പിച്ച ഘടകങ്ങളിൽ പ്രധാനമായ ഒന്നാണ്.

കാസ്റ്റിങ് സമയത്ത് പ്രധാനമായും കറുത്ത മുത്ത് എന്ന കഥാപാത്രത്തെ സെലക്ട് ചെയ്യുന്നതിൽ താങ്കൾക്ക് പങ്കുണ്ടായിരുന്നോ?

രു സീരിയലിൽ അഭിനയിച്ചാൽ അതിന്റെ ടോട്ടാലിറ്റിയിൽ കൂടെ നിൽക്കുന്ന ആളാണ് ഞാൻ. കറുത്ത മുത്ത് എന്ന സീരിയലിലെ കഥാപാത്രമായി ഒരു കറുത്ത കുട്ടിയെത്തന്നെയാണ് അഭിനയിപ്പിക്കാൻ പ്രവീൺ കടയ്ക്കാവൂർ തീരുമാനിച്ചത്. അതിനായി മലയാളത്തിലും തമിഴിവും ആന്ധ്രയിലും ഒക്കെ അന്വേഷണങ്ങൾ നടത്തി. പ്രവീണിനൊപ്പം തന്നെ ഹീറോയിൻ ഹണ്ടിൽ ഞാനും സജീവമായിരുന്നു.

റേഡിയോയിൽ വരെ ഹീറോയിനായി പരസ്യം ചെയ്തു നോക്കി. എന്റെ ഒരു സുഹൃത്ത് ദിനേശ് പണിക്കക് പഴയ നടനും നിർമ്മാതാവുമൊക്കെയാണ്, അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് സുഹൃത്താണ് പ്രേമി എന്ന ഈ നായിക, അങ്ങനെ അവരുടെ സ്‌ക്രീൻ ടെസ്റ്റ് നടത്തി. അങ്ങനെ കറുത്ത ഒരു പെൺകുട്ടിയെ തന്നെ കറുത്തമുത്തായി കിട്ടി.

കറുത്ത മുത്തായി വേഷമിടുന്ന നായിക വെളുത്ത പെൺകുട്ടിയാണെന്നും ഖ്യാതിയുണ്ടായിരുന്നു? അതിന് പിന്നലെ സത്യാവസ്ഥ എന്താണ്? സീരിയലിനെ പ്രമോട്ട് ചെയ്യാൻ അണിയറക്കാരുടെ ഒരു തന്ത്രമായിരുന്നോ അത്?

ത്യമായിട്ടും ഞങ്ങൾ ആരും തന്നെ ചെയ്തതല്ല. നായികയുടെ ഫേസ്‌ബുക്ക് പേജിൽ അവർ ഫോട്ടോഷോപ്പിലൂടെ വെളുപ്പിച്ച ചിത്രങ്ങളാണ് ഇട്ടിരിക്കുന്നത്. അത് കണ്ടിട്ട് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ അവർ വെളുത്തതാണെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു. പിന്നെ അത് വളരെ ശ്രദ്ധിക്കപ്പെട്ടതിന് പിന്നിൽ മലയാളികളുടെ സ്വഭാവത്തിന്റെ ഒരു പ്രതിഫലനം കൂടെയുണ്ട്. കറുപ്പിനും വെളുപ്പിനും അത്രയധികം പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നായികയെക്കുറിച്ച് ഇത്തരം ഒരു വാർത്ത പ്രചരിക്കുമ്പോൾ അവർക്ക് തന്നെ വേണമെങ്കിൽ താൻ കറുത്തതാണെന്ന് ഫേസ്‌ബുക്കിലൂടെയെങ്കിലും തിരുത്ത് നൽകാമായിരുന്നു. യഥാർത്ഥത്തിൽ ഞാൻ അവരുടെ യഥാർത്ഥ ചിത്രം എന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഇതിന് മറുപടിയായി നൽകിയിരുന്നു.


കറുത്ത നിറമുള്ളവരെ ആക്ഷേപിക്കുന്ന ചില പ്രയോഗങ്ങൾ ഈ സീരിയലിൽ ഉണ്ട് എന്ന് പറഞ്ഞാൽ?

റുത്ത നിറമുള്ളവരെ അഭംഗിയായും ഐശ്വര്യക്കേടായും കേരളത്തിൽ മാത്രമല്ല, രാജ്യത്തു തന്നെ കണക്കാക്കുന്ന ഒരു പ്രവണത നിലനിൽക്കുന്നുണ്ട്. നായിക താൻ കറുത്തതാണെന്ന് വെളിപ്പെടുത്താത്തത് പോലും അതിനാലാണ്. അത്തരം ഒരു സാഹചര്യമാണ് ഈ സീരിയലും ചർച്ച ചെയ്യുന്നത്. കഥയാകുമ്പോൾ അതിനെ പൊലിപ്പിച്ചുകാണിക്കേണ്ടിയിരിക്കുന്നു. എന്നാൽ കഥയിൽതന്നെയപം ഡോ. ബാലചന്ദ്രൻ എന്ന എന്റെ കഥാപാത്രം കറുത്ത മുത്തിന്റെ ഭർത്താവ് അവളെ പിന്തുണയ്ക്കുന്നതായാണ് കാണിക്കുന്നത്. അമ്മായിഅച്ഛനായിട്ടുള്ള കഥാപാത്രവും അനിയനുമെല്ലാം അങ്ങനെത്തന്നെ.

പുരുഷന്മാർക്ക് യഥാർത്ഥത്തിൽ സീരിയലുകളിൽ രണ്ടാം സ്ഥാനമാണല്ലോ കണ്ടുവരാറുള്ളത്?

ത്യമാണ്. എന്നാൽ കറുത്തമുത്ത് എന്ന സീരിയൽ അതിലും വ്യത്യസ്തമാണ്. അമ്മായിഅമ്മയും അനുജത്തിയും നെഗറ്റീവ് റോളുകളിൽ അരങ്ങ് തകർക്കുമ്പോൾ ഞാൻ, അച്ഛൻ കഥാപാത്രം എന്നിവർക്ക് കൃത്യമായ സ്ഥാനം കഥയിൽ ഉണ്ട്. കാർത്തു എന്ന എന്റെ ഭാര്യാ കഥാപാത്രമായ കറുത്ത മുത്തിനെ പീഡിപ്പിക്കുന്നതിനെതിരെ ശക്തമായി സംസാരിക്കാൻ കഴിവുള്ള ആളാണ് എന്റെ കഥാപാത്രം. കഥയിലെ രാജകുമാരി എന്ന ഞാൻ രണ്ട് വർഷം മുമ്പ് ചെയ്ത സീരിയൽ കഥാപാത്രത്തിനും പുരുഷന് കൃത്യമായ പരിഗണനയുണ്ടായിരുന്നു. സ്ത്രീകളെ ആക്ഷേപിക്കുകയല്ല, എങ്കിലും സ്ത്രീകൾ ശബ്ദിക്കുകയും പുരുഷന്മാർ അടിമകളാക്കപ്പെടുകയും ചെയ്യുന്ന സീരിയൽ കഥകളോട് വ്യക്തിപരമായി എനിക്ക് താത്പര്യമില്ല.

സീരിയലിന് സെൻസറിങ് വരുന്നു എന്നതിനെക്കുറിച്ചുള്ള അഭിപ്രായമെന്താണ്?

റിവില്ലായ്മയുടെ ഒരു ഭാഗമാണ് സീരിയൽ സെൻസറിങ് എന്ന് തന്നെ തോന്നുന്നു. അങ്ങനെ കൃത്യമായി അല്ലെങ്കിൽ പ്യുവർ സെൻസറിങ് കഴിഞ്ഞാണെങ്കിൽ ഇപ്പറയുന്ന സിനിമകളൊക്കെ പുറത്തിറങ്ങുമോ? രണ്ടാമത്തെ കാര്യം ഒരു സിനിമ മോശമായാൽ ജനങ്ങൾ അവ തീയേറ്ററിൽ പോയി കാണുന്നില്ല. ആ സിനിമ വിജയിക്കുന്നില്ല. സീരിയൽ മോശമാണെങ്കിൽ അത്തരം സീരിയലുകളെ ബഹിഷ്‌കരിക്കണം. അങ്ങനെ പ്രേക്ഷകർ ബഹിഷ്‌കരിച്ചാൽ അത് ടെലിവിഷൻ റേറ്റിംഗിനെ ബാധിക്കും. അത് നിർത്താൻ അണിയറ പ്രവർത്തകർ നിർബന്ധിതരാകും. അമ്മായിഅമ്മപ്പോരും അവിഹിതവുമെല്ലാം കാണുകയും അതിന് ശേഷം വിമർശിക്കുകയും ചെയ്യുന്നതെന്തിനാണ്. മോശമാണെങ്കിൽ കാണണ്ട്. ഒരു റിമോട്ടുമായി ഇരിക്കുന്നവർക്ക് സീരിയലല്ലാതെ എത്ര ഓപ്ഷനുകളുണ്ട്. മോശമാണെങ്കിൽ അത് ബഹിഷ്‌കരിക്കപ്പെടുകയും അത്തരം സീരിയലുകളും എടുക്കാതിരിക്കാൻ അണിയറ പ്രവർത്തകർ നിർബന്ധിതരാകും.

സിനിമയിൽ നിന്നാണല്ലോ അഭിനയ ജീവിതത്തിന്റെ തുടക്കം?

യൂത്ത് ഫെസ്റ്റിവൽ എന്ന ചിത്രത്തിലൂടെയാണ് ഞാൻ അഭിനയ രംഗത്തേക്ക് വന്നത്. ആ സിനിമയുടെ കൊമേഴ്‌സ്യൽ പരാജയം എന്റെ കരിയറിനെ വല്ലാതെ ബാധിച്ചു. ആ സമയത്ത് യുവാക്കളുടെ സിനിമയ്ക്ക് അത്ര സ്വീകാര്യത ഉണ്ടായിരുന്നില്ല. തസ്‌കരവീരൻ എന്ന ചിത്രവും ചെയ്തു. ആദ്യ രണ്ട് സിനിമകളിലും ശ്രദ്ധിക്കപ്പെട്ടില്ല. അടുത്തിടെ ബൈസൈക്കിൾ തീവ്‌സ്, പൈസ പൈസ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നിവയും ചെയ്തു. പിന്നെ ടെലിവിഷൻ തന്നെയാണ് എന്നെ പ്രേക്ഷകശ്രദ്ധ നേടിത്തന്നത്. പക്ഷേ, ഞാൻ ഒരിക്കലും കിഷോർ സത്യയായിട്ടല്ല പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഇപ്പോൾ ആളുകൾ എന്നെ ഡോ. ബാലചന്ദ്രൻ എന്നാണ് വിളിക്കുന്നത്. പക്ഷേ, സിനിമകണ്ട് കഴിഞ്ഞിറങ്ങിയാൽ പിന്നീട് ഞാൻ കിഷോർ സത്യയാണ്. പിന്നെ എന്റെ അഭിനയത്തിന് ലഭിക്കുന്ന ഒരു അംഗീകാരമാണ് എന്നെ കഥാപാത്രമായി സ്വീകരിക്കുന്നു എന്നുള്ളത്.

വീട്ടമ്മമാരാണോ കറുത്തമുത്തിന്റെ അഭിപ്രായങ്ങൾ അറിയിക്കുന്നത്?

രാത്രി പത്ത് മണിയുടെ സ്ലോട്ട് ആയതുകൊണ്ടാണെന്ന് തോന്നുന്നു പുരുഷന്മാരും കറുത്ത മുത്ത് എന്ന സീരിയൽ കണ്ട് അഭിപ്രായങ്ങൾ അറിയാക്കാറുണ്ട്. സാധാരണ സ്ത്രീകൾ അഭിപ്രായം അറിയിക്കുന്നതിൽ നിന്ന് വ്യത്യാസപ്പെട്ടാണ് അവർ കഥയെ സമീപിക്കുന്നത്. എത്ര മെയിൽ ഷോവെനിസം എന്നു പറഞ്ഞാലും സ്ത്രീയ്ക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന പുരുഷനല്ലാത്തതിനാൽ പുരുഷന്മാർക്കും പൊതുവേ കാണാൻ താത്പര്യമുള്ളതായി തോന്നുന്നുണ്ട്. സ്ത്രീകഥാപാത്രങ്ങൾ ഉറഞ്ഞ് തുള്ളുമ്പോൾ തലതാഴ്‌ത്തി നിൽക്കുന്ന ഒരു പുരുഷ കഥാപാത്രത്തെ വീട്ടിൽ ഇരുന്ന് ആരും കാണാൻ താത്പര്യപ്പെടില്ലല്ലോ? അതുകൊണ്ടായിരിക്കാം പുരുഷന്മാർക്കിഷ്ടം എന്ന് എനിക്ക് തോന്നുന്നു.

സീരിയലിലെ സഹപ്രവർത്തകരെക്കുറിച്ച്?

പ്രേമി എന്നാണ് കറുത്ത മുത്തിന്റെ പേര്. അത്‌പോലെ തന്നെ ശരണ്യ ക്യാൻസറിനെ അതജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്നതിന് ശേഷം അഭിനയിച്ച ആദ്യ സീരിയലാണ് അച്ഛനായി അഭിനയിക്കുന്ന സന്തോഷ് ചേട്ടന് വളരെ നല്ല കഥാപാത്രമാണ് ഈ സീരിയലിൽ. അത്‌പോലെ തന്നെ എല്ലാ അണിയറ പ്രവർത്തകരും വളരെ സപ്പോർട്ടീവ് ആണ്. ശ്രീഹരി, ശ്രീലത നമ്പൂതിരി, പട്ടുസാരിയിലൂടെ സീരിയൽ രംഗത്ത് വന്ന റിച്ചാർഡ് എല്ലാവരും വളറെ അനുഭവസമ്പന്നരുമാണ്. സംവിധായകൻ ആയ പ്രവീൺ കടയ്ക്കാവൂർ എന്റെ ഈ പത്ത് വർഷത്തെ കരിയറിൽ ഇത്ര ആത്മാർത്ഥതയും ഉത്തരവാദിത്തവുമുള്ള ഒരു സീരിയൽ സംവിധായകനെ കണ്ടിട്ടില്ല.

ജനങ്ങൾ കറുത്തമുത്തിനെക്കുറിച്ച് നേരിട്ട് അഭിപ്രായം അറിയിക്കാറുണ്ടോ?

തീർച്ചയായും കറുത്തമുത്തിന്റെ ഒരു പ്രധാന സീൻ പൊന്മുടിയിൽ വച്ച് ചിത്രീകരിച്ചതാണ്. സീൻ സംപ്രേഷണം ചെയ്തതിന് ശേഷമുള്ള ഒരു ഒഴിവ് ദിവസം ഞാൻ കുടുംബവുമൊത്ത് പൊന്മുടിയിൽ പോയി. അവിടെ വച്ച് തലശേരിയിൽ നിന്നുള്ള ഒരു കുടുംബം എന്നെ വന്ന് പരിചയപ്പെട്ടു. കറുത്തമുത്ത് സീരിയലിൽ പൊന്മുടി കണ്ട് ഇഷ്ടപ്പെട്ട് വന്നതാണെന്ന് പറഞ്ഞു. അവർ സീരിയലിനെക്കുറിച്ച് വളരെ നല്ല അഭിപ്രായം പറഞ്ഞു. അത്‌പോലെതന്നെ ഡോ. ബാലചന്ദ്രൻ എന്ന കഥാപാത്രത്തെ വളരെയധികം വിലയിരുത്തി സംസാരിക്കുന്നവരുമുണ്ട്. പ്രശംസയെക്കാൾ വിമർശനങ്ങളാണ് എനിക്ക് കൂടുതൽ ഇഷ്ടം.

ആരാണ് വിമർശിക്കുന്നത്?

ടുത്ത സുഹൃത്തും വലിയ വിമർശകയുമൊക്കെ എന്റെ ഭാര്യ പൂജ തന്നെയാണ്. അവൾ നല്ല അഭിനയമെന്ന് പറയാൻ കുറച്ച് ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ എനിക്ക് ഇംപ്രൂവ് ചെയ്യാൻ അത് വളരെ സഹായിക്കുന്നു.

അവതാരകനായും തിളങ്ങാൻ കഴിയുന്നുണ്ടല്ലോ?

രുപക്ഷേ, സീരിയലുകളിൽ വന്നപ്പോൾ പ്രേക്ഷകർക്ക് ഞാൻ ഏറെ സുപരിചിതനായിരുന്നിരിക്കാം. അമൃത ടിവി, വനിതാ രത്‌നം, ഏഷ്യാനെറ്റ് അവാർഡ് എന്നിവയിലൂടെയെല്ലാം ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞു. ഇപ്പോൾ ഷോകൾ കുറവാണ്. സീരിയൽ ഡബ്ബിങ് എന്നിവയൊക്കെയാണ് പ്രധാനമായി ഇപ്പോൾ ചെയ്യുന്നത്. കറുത്തമുത്തിൽ ഞാൻ തന്നെയാണ് എന്റെ കഥാപാത്രത്തിന് ശബ്ദം നൽകുന്നത്.