- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ഉമ്മൻ ചാണ്ടിയുടെ നോട്ടപ്പുള്ളി; ഇടതുപക്ഷം ജയിക്കണമെന്നത് കടുത്ത ഇടതുവിരുദ്ധരുടെ പോലും ആവശ്യം; ഇത്തവണ എൽഡിഎഫ് തരംഗം പ്രകടം; കിണറ്റിലിറങ്ങലും ട്രോളുകളും ശരിക്കും ആസ്വദിച്ചു: പ്രചാരണച്ചൂടിൽ എം വി നികേഷ് കുമാർ മറുനാടനോട് പറഞ്ഞത്
കണ്ണൂർ: സിക്‌സ്പാക്ക് എൻർജിയെന്ന് നേരത്തെ അഴീക്കോട്ടെ ഇടതുസ്ഥാനാർത്ഥി എം.വി നികേഷ്‌കുമാറിനെപ്പറ്റി ഒരു മാദ്ധ്യമപ്രവർത്തകൻ എഴുതിയത് അക്ഷരാർഥത്തിൽ ശരിയാണെന്ന് അദ്ദേഹത്തിന്റെ മണ്ഡലപ്രചാരണം കണ്ടപ്പോൾ തോന്നിപ്പോയി. നികേഷിന്റെ ചടുലതക്കൊപ്പം, സിപിഐ.(എം) പ്രവർത്തകർക്ക് ഓടിയത്തൊനാവുന്നില്ല. ഒരു ദിവസം മിനിമം അഞ്ചൂറുവീടെങ്കിലും കയറി വോട്ടുചോദിക്കണമെന്ന വാശിവച്ച് പറന്ന് വോട്ടുപിടിക്കയാണ് ഇദ്ദേഹം. എവിടെയും ഒരു സിനിമാതാരത്തെ വെല്ലുന്ന വരവേൽപ്പ്. കോട്ടും സ്യൂട്ടുമിട്ട് സ്റ്റുഡിയോയിലിരുന്ന രാഷ്ട്രീയക്കാരെ വെള്ളംകുടിപ്പിച്ച നികേഷിന്റെ, മുണ്ടിലേക്കും ഹവായ് ചെരുപ്പിലേക്കുമുള്ള മാറ്റംപോലും പ്രേക്ഷകർക്ക് കൗതുകം.സെൽഫിയെടുക്കനും മറ്റുമായി എവിടെപ്പോയാലും വലിയ ആൾക്കൂട്ടം. കുട്ടികൾക്ക് ഒപ്പം ക്രിക്കറ്റ് കളിക്കാനും, യുവാക്കൾക്കൊപ്പം ബൈക്കോടിക്കാനും, എന്തിന് കിണറ്റിലിറങ്ങി ഉപ്പുവെള്ളത്തിൻെ സ്വഭാവം പരിശോധിക്കാനുമൊക്കെ നികേഷ് റെഡി.എത്രജോലിചെയ്താലും തളരാത്ത കരുത്തും ആത്മവിശ്വാസവും. ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ നികേഷ് മണ
കണ്ണൂർ: സിക്‌സ്പാക്ക് എൻർജിയെന്ന് നേരത്തെ അഴീക്കോട്ടെ ഇടതുസ്ഥാനാർത്ഥി എം.വി നികേഷ്‌കുമാറിനെപ്പറ്റി ഒരു മാദ്ധ്യമപ്രവർത്തകൻ എഴുതിയത് അക്ഷരാർഥത്തിൽ ശരിയാണെന്ന് അദ്ദേഹത്തിന്റെ മണ്ഡലപ്രചാരണം കണ്ടപ്പോൾ തോന്നിപ്പോയി. നികേഷിന്റെ ചടുലതക്കൊപ്പം, സിപിഐ.(എം) പ്രവർത്തകർക്ക് ഓടിയത്തൊനാവുന്നില്ല. ഒരു ദിവസം മിനിമം അഞ്ചൂറുവീടെങ്കിലും കയറി വോട്ടുചോദിക്കണമെന്ന വാശിവച്ച് പറന്ന് വോട്ടുപിടിക്കയാണ് ഇദ്ദേഹം. എവിടെയും ഒരു സിനിമാതാരത്തെ വെല്ലുന്ന വരവേൽപ്പ്. കോട്ടും സ്യൂട്ടുമിട്ട് സ്റ്റുഡിയോയിലിരുന്ന രാഷ്ട്രീയക്കാരെ വെള്ളംകുടിപ്പിച്ച നികേഷിന്റെ, മുണ്ടിലേക്കും ഹവായ് ചെരുപ്പിലേക്കുമുള്ള മാറ്റംപോലും പ്രേക്ഷകർക്ക് കൗതുകം.സെൽഫിയെടുക്കനും മറ്റുമായി എവിടെപ്പോയാലും വലിയ ആൾക്കൂട്ടം. കുട്ടികൾക്ക് ഒപ്പം ക്രിക്കറ്റ് കളിക്കാനും, യുവാക്കൾക്കൊപ്പം ബൈക്കോടിക്കാനും, എന്തിന് കിണറ്റിലിറങ്ങി ഉപ്പുവെള്ളത്തിൻെ സ്വഭാവം പരിശോധിക്കാനുമൊക്കെ നികേഷ് റെഡി.എത്രജോലിചെയ്താലും തളരാത്ത കരുത്തും ആത്മവിശ്വാസവും. ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ നികേഷ് മണ്ഡലത്തിൽ ഓളം സൃഷ്ടിച്ചുകഴിഞ്ഞു.വിശ്രമമില്ലാത്ത ഒരു ദിവസത്തിന്റെ അവസാനം നികേഷ് മറുനാടൻ പ്രതിനിധിയുമായി സംസാരിക്കുന്നു.
- അഴീക്കോട്ടെ പ്രചാരണം അവസാത്തിലേക്ക് അടുക്കുമ്പോൾ എന്താണ് വിജയ സാധ്യതകൾ
അഴീക്കോട്ടെന്ന് മാത്രമല്ല, കേരളത്തിൽ അങ്ങോളമിങ്ങോളം വ്യക്തമായ ഇടതുതരംഗത്തിന്റെ സൂചനകളാണ് ഇപ്പോൾ കാണുന്നത്.യു.ഡി.എഫ് സർക്കാറിന്റെ അഴിമതിയും, മോദി സർക്കാറിന്റെ അസഹിഷ്ണുതയും വർഗീയതയും ഒരുപോലെ കേരളീയർക്ക് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് ഈ കാമ്പയിനിൽ ഞങ്ങൾക്ക് മനസ്സിലായത്.
- പക്ഷേ താങ്കളുടെ സ്ഥാനാർത്ഥിത്വം തീരുമാനമായ അന്നുതൊട്ട് വിവാദവും പിന്തുടരുകയാണെല്ലോ.കൂത്തുപറമ്പ് സംഭവം, എം.വി രാഘവനെ സിപിഐ.എമ്മുകാർ ആക്രമിച്ചതുതൊട്ട് ,താങ്കളുടെ സഹോദരന്റെ പ്രതികരണം വരെ
ഇതിനൊക്കെ വ്യക്തമായ മറുപടി പാർട്ടി പറഞ്ഞു കഴിഞ്ഞു.ഇടതുപക്ഷവുമായി പൊക്കിൾക്കൊടി ബന്ധമുള്ളയാളാണ് ഞാനെന്ന് പ്രത്യേകം പറയേണ്ടല്ലോ.പിന്നെ അച്ഛൻെ രാഷ്ട്രീയ ധാര ഇടക്കെക്കെ മാറിയതുകൊണ്ടാണ് എന്റെ വഴിയും മാറിയത്. അവസാനകാലത്ത് അച്ഛൻ ഇടതുപക്ഷത്തോട് വീണ്ടും അടുത്തിരുന്നുവെന്ന് അറിയാവുന്നതാണെല്ലോ. പിന്നെ എം.വി രാഘവൻ സിപിഎമ്മുമായുണ്ടായ പ്രശ്‌നങ്ങളും സംഘർഷവുമെന്നപോലെ അദ്ദേഹം സിപിഎമ്മിൽനിൽക്കുമ്പോൾ കോൺഗ്രസും ബി.ഉെ.പിയുമായും മുസ്ലിംലീഗുമായും പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നത്തെ രാഷ്ട്രീയത്തിൽ അത് സ്വാഭാവികവുമാണ്.പിന്നെ പിതാവിന്റെ രാഷ്ട്രീയംതന്നെ മക്കൾ പിന്തുടരണമെന്നും നിർബന്ധമുണ്ടോ.ഇന്നത്തെ കോൺഗ്രസ് മന്ത്രി അടൂർ പ്രകാശിന്റെ പിതാവ് അറിയപ്പെടുന്ന സിപിഐ നേതാവായിരുന്നു.അതുപോലെ തന്നെ എന്റെ സഹോദരന്റെ രാഷ്ട്രീയമല്ല എന്റെതും. ഒരു കുടംബത്തിലെ രണ്ടുപേർക്ക് രണ്ട് അഭിപ്രായങ്ങളും രണ്ട് നിലപാടുകളും പാടില്‌ളെന്നുണ്ടോ?
- താങ്കളുടെ പേരിൽ നിരവധി കേസുകൾ ഉണ്ടെന്ന് ആരോപണം
അതെ. ഇവയെല്ലാം റിപ്പോർട്ടർ ടി.വി എം.ഡി എന്ന നിലയിൽ ഉണ്ടായ ചെക്കുകേസുകളാണ്. ഭൂരിഭാഗവും പുറത്തുനിന്ന് തീർക്കാവുന്നത്.എ.സി.വി ചാനലിന്റെ ട്രാൻസ്മിഷൻ പണവുമായി ബന്ധപ്പെട്ടാണ് ഇവയുണ്ടായത്.അല്ലാതെ വ്യക്തിപരമല്ല.എന്റെ 20 വർഷത്തെ മാദ്ധ്യമ പ്രവർത്തനം അങ്ങേയറ്റം സുതാര്യമാണ്. ഒരു കാര്യവും എനിക്ക് ജനങ്ങളിൽനിന്ന് ഒളിക്കാനില്ല. ഇപ്പോഴും ഞങ്ങൾ പറയുന്നു. റിപ്പോർട്ടറിൽ സാമ്പത്തിക പ്രതിസന്ധിയില്ല. പ്രയാസങ്ങൾ ഉണ്ടെങ്കിലും.
- .പിന്നെ ഇത്രയേറെ എതിർപ്പുകളും അപവാദപ്രചാരണങ്ങളും എങ്ങനെയുണ്ടായി
അതിന്റെ പിന്നിലും വ്യക്തമായ ചില ഇടപെടലുണ്ട്. കഴിഞ്ഞ കുറെക്കാലമായി യു.ഡി.എഫിലെ ചിലരുടെ പ്രത്യേകിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നോട്ടപ്പുള്ളിയാണ് ഞാൻ.കാരണം ഒരു മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഞങ്ങൾ എടുത്തിട്ടുള്ള അഴിമതി വിരുദ്ധ നിലപാടുതന്നെ. 2001ലെ നിയമസഭാതെരഞ്ഞെടുപ്പ് തൊട്ട് തുടങ്ങിയതാണിത്. അന്ന് സർക്കാറിന്റെ അഴിമതിക്കും മന്ത്രിമാർക്കെതിരെ വന്ന ലൈംഗിക ആരോപണങ്ങളിലുമൊക്കെ ശക്തമായ നിലപാടാണ് ഇന്ത്യാവിഷൻ സ്വീകരിച്ചിരുന്നുത്.തെരഞ്ഞെടുപ്പ് കാലത്ത് ഞങ്ങൾ നടത്തിയ സർവേയിൽ 100 സീറ്റ് ഇടതുമുന്നണിക്ക് കിട്ടുമെന്നാണ് കണ്ടത്. അന്ന് ഉമ്മൻ ചാണ്ടിയൊക്കെ ഉറഞ്ഞുതുള്ളകയായിരുന്നു. ആ പ്രവചനം അതുപോലെ ശരിയായി.തെരഞ്ഞെടുപ്പ് തോറ്റശേഷവും അവർ പ്രചരിപ്പിച്ചത് എം.വി രാഘവന്റെ മകനാണ് തങ്ങളെ തോൽപ്പിച്ചതെന്നായിരുന്നു.ആ വൈരാഗ്യത്തിന്റെ അലയൊലികൾ ഇപ്പോഴത്തെ പ്രശ്‌നങ്ങളിലും പ്രകടമാണ്.
- എന്തുകൊണ്ട് ഇടതുപക്ഷം. ഒരിക്കൽ ഇടതുപക്ഷത്തെ കാര്യമായി വിമർശിച്ച മാദ്ധ്യമപ്രവർത്തകൻ കൂടിയാണ് താങ്കൾ?
നോക്കു, ഇപ്പോഴത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യം വച്ചുനോക്കുമ്പോൾ ആർക്കാണ് മറിച്ചു ചിന്തിക്കാൻ കഴിയുക. ഒരു ഭാഗത്ത് നാം എന്തുകഴിക്കണം, എന്തു ധരിക്കണം, എന്ത് സംസാരിക്കണം എന്നതൊക്കെ തീരുമാനിക്കുന്ന രീതിയിൽ അസഹിഷ്ണുതയുടെ ഫാസിസ്റ്റ് പ്രവണത വളർന്നുവുരുന്നു.മറുഭാഗത്ത് അന്തമില്ലാത്ത അഴിമതിയുടെയും ആഭാസത്തരങ്ങളുടെയും ഘോഷയാത്രയാണ്.ഇതിനിടയിൽ അൽപ്പമെങ്കിലും ആത്മാർഥതയുള്ള ഒരാൾക്ക് എങ്ങനെ മാറിനിൽക്കാൻ കഴിയും.ഇടതുപക്ഷം ജയിക്കേണ്ടത് ഇന്ന് ഇടതുപക്ഷ വിരുദ്ധരായ ജനാധിപത്യവാദികളുടെയുംകൂടി ആവശ്യമായി വന്നിരിക്കയാണ്.ഈ മാറ്റം മാദ്ധ്യമ പ്രവർത്തകരിൽ മാത്രമല്ല കലാകാരന്മാരിലും എഴുത്തുകാരിലും സാമൂഹിക പ്രവർത്തകരിലുമെല്ലാമുണ്ട്.പിന്നെ ജനാധിപത്യപരാമയ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നവരാണ് ഇടതുപാർട്ടികൾ.ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷത്തെ വിമർശിച്ചു എന്നതിനർഥം ആജീവനാന്തം ഇടതുവിരുദ്ധനാണെന്നല്ല.
പിന്നെ എന്റെ ഇത്രയും കാലത്തെ മാദ്ധ്യമ പ്രവർത്തനവും ഒരു രാഷ്ട്രീയ പ്രവർത്തനമായിരുന്നെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അഴിമതിക്കും വർഗീയതക്കും എതിരെ ഞങ്ങൾ മുഖം നോക്കാതെ പ്രതികരിച്ചു. ഈ രാജ്യത്തെ കൂടുതൽ മെച്ചപ്പെടുത്താൽ ഉപകരിക്കുന്ന ഇത്തരം കാര്യങ്ങളും ശക്തമായ രാഷ്ട്രീയ ഇടപെടൽ തന്നെയല്ലേ.
- മാദ്ധ്യമ പ്രവർത്തനത്തിൽനിന്ന് ഒരു മാറ്റം വേണമെന്ന് എപ്പോഴാണ് തോന്നിയത്?
മാദ്ധ്യമ പ്രവർത്തനത്തിലേക്ക് വരുമ്പോൾ നമ്മളുടെയാക്കെ പ്രതീക്ഷകൾ എന്തായിരുന്നു. ഒരു വലിയ അഴിമതിക്കഥ പുറത്തുകൊണ്ടു വരിക.അതുവഴി നാടിന് രാഷ്ട്രീയക്കാർക്കും കൃത്യമായ സന്ദേശം നൽകുക.അതിന്റെ ഒരു ത്രിൽ നന്നായി അനുഭവിച്ചയാളാണ് ഞാൻ. പക്ഷേ ഇപ്പോഴോ. ഉമ്മൻ ചാണ്ടിയെപ്പോലുള്ള രാഷ്ട്രീയക്കാർക്കൊക്കെ അഴിമതി ഒരു തമാശയാണ്.എത്രമാത്രം അഴിമതി നടത്തിയാലും അവർ അതിനെ ചിരിച്ചു തള്ളുകയാണ്.ഒരു ഘട്ടത്തിൽ തനിക്ക് എന്തെങ്കിലും വിവാദങ്ങൾ ഇല്ലാതെ ഉറക്കംവരില്ല എന്നുപോലും പാതി തമാശയായി മുഖ്യമന്ത്രി പറഞ്ഞു.ഇത്തരമൊരു സാഹചര്യത്തിൽ ഒരു മാദ്ധ്യമപ്രവർത്തകന് കൂടുതലായയൊന്നും പ്രവർത്തിക്കാനില്ല.ഏതെങ്കിലും ഒരു പത്രവാർത്തയെ തുടർന്ന് മന്ത്രിമാർ രാജിവെക്കുന്ന കാലമൊന്നും ഇനിയുണ്ടാവില്ല.
- ഇനി മാദ്ധ്യമപ്രവർത്തനത്തിലേക്ക് മടക്കമുണ്ടോ?
വർക്കിംങ്ങ് ജേർണലിസ്റ്റായി ഇനിയില്ല. തോറ്റാലും ജയിച്ചാലും ഇനിയെന്റെ കർമ്മ മേഖല രാഷ്ട്രീയം തന്നെയാണ്.അതേസമയം റിപ്പോർട്ടർ ചാനലിൽ ഞാൻ വഹിക്കുന്ന മാനേജ്‌മെന്റ് റോൾ തുടരുകയും ചെയ്യും.എന്നാൽ അതിന്റെ എഡിറ്റോറിയൽ പോളിസിയിൽ ഞാൻ ഇടപെടുകയുമില്ല.ഇപ്പോൾ തന്നെ നിങ്ങൾക്കറിയാം എന്നെ വിമർശിക്കുന്ന വാർത്തകൾ പോലും റിപ്പോർട്ടറിന്റെ ആക്ഷേപഹാസ്യ പരിപാടിയിൽ വന്നിട്ടുണ്ട്.ഞാനതെല്ലാം നന്നായി ആസ്വദിക്കുന്നുമുണ്ട്.പിന്നെ നമുക്ക് അതാവശ്യം ചെയ്യേണ്ടകാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ചെയ്യാമെല്ലോ.
- കിണറ്റിലറങ്ങിയ വീഡിയോയെപ്പറ്റി
( ചിരിക്കുന്നു) ഞാൻ അത് നന്നായി ആസ്വദിച്ചതാണ്. അതുകൊണ്ടാണ് ട്രോളുകൾക്ക് നന്ദി പറഞ്ഞത്. അഴീക്കോട്ടെ ഉപ്പുവെള്ളപ്രശ്‌നം വലിയ ചർച്ചയാക്കാൻ അതുമൂലം സാധിച്ചു. പുറമെനിന്ന് കിണറ്റിലേക്ക് നോക്കുമ്പോൾ നിഴൽ വീണ് പാടപോലെ തോന്നുത് എന്താണെന്ന് മനസ്സിലാക്കാനാണ് കിണറ്റിൽ ഇറങ്ങിയത്.വെള്ളം കോരിയെടുത്താൽ കിണറിന്റെ ഉൾവശത്തെ സ്വഭാവം മനസ്സിലാവില്ല.പക്ഷേ ഈ ട്രോളുകൾ കണ്ടശേഷം ശാസ്ത്രജ്ഞർ അടക്കമുള്ള നിരവധിപേർ കിണർവെള്ളം ശുദ്ധിയാക്കന്നതിനെ കുറിച്ച് ശാസ്ത്രീയമായി പറഞ്ഞുതന്നു. ജയിച്ചാൽ ആദ്യം നടപ്പാക്കേണ്ട പദ്ധതികളിൽ ഒന്നാണിത്.
- പക്ഷേ താങ്കളുടെ എതിർസ്ഥാനാർത്ഥിയുടെ മറുപടി വീഡിയോയിൽ പറയുന്നത് ചെറിയ കലക്കം മാത്രമേ വെള്ളത്തിനുള്ളൂവെന്നും അത് കുടിക്കാമെന്നുമാണ്.
അതു ശരിയല്ല. ആ വീട്ടിലെ വീട്ടുകാർ തന്നെ പറയുന്നു അത് മലിനമാണെന്നും അവർ കുടിക്കാറില്‌ളെന്നും. ആ വീഡിയോ ഞങ്ങൾ പുറത്തുവിട്ടിരുന്നു.എന്തായാലും അഴീക്കോട്ടെ കുടിവെള്ള പ്രശ്‌നം സജീവ ചർച്ചയായല്ലോ.ഞാൻ എന്റെ എതിർസ്ഥാനാർത്ഥിയെക്കുറിച്ച് വ്യക്തിപരാമായി ഒന്നും പറഞ്ഞിട്ടില്ല. വികസനം മാത്രമാണ് ചർച്ചയാക്കാൻ ശ്രമിച്ചത്. അത് വിജയിച്ചു എന്നുതന്നെ ഞങ്ങൾ കരുതുന്നു.